0%

Chapter Title : വിലക്കപ്പെട്ട പ്രണയം [അപ്പു]

Author : kkstories Read All Parts 75

ധർമ്മസങ്കടത്തിൽ ആക്കുന്നു കുട്ടി.. വേദനിക്കാൻ ആയി നമ്മുക്ക് ഈ പ്രണയം വേണ്ട..പഠിക്കണം നല്ല നിലയിൽ എത്തണം എന്റെ കുട്ടി.. "

അതും പറഞ്ഞു കണ്ണുകൾ കലങ്ങി ഹൃദയം വിങ്ങി നടന്നു നീങ്ങുന്ന ആ മനുഷ്യനിൽ ഞാൻ കണ്ട നിസ്സഹായവസ്ഥ ഈ സമൂഹത്തിന്റെ വേലിക്കെട്ടുകൾ തീർത്തതായിരുന്നു ..

ശരിയോ തെറ്റോ എന്നറിയാത്ത പ്രണയം അത്രമേൽ പ്രിയപ്പെട്ടതായിരിക്കുമ്പോഴും ചേർത്തുപിടിക്കാൻ ആവാതെ വിട്ടുകളയേണ്ടി വരുന്ന അവസ്ഥ എന്തൊരു വേദനയാണ്.. രാത്രിയിലെ ഇരുട്ടും എന്റെ തലയണയും മാത്രം അറിഞ്ഞ എന്റെ വിരഹം..

അതിൽ പിന്നെ മനസ് തുറന്നു ഒന്ന് ചിരിക്കാൻ പോലും ആയിട്ടില്ല എനിക്ക്.. കോളേജിലും മറ്റു അധ്യാപകർക്കിടയിലും ഞാൻ മോശപ്പെട്ടവൾ ആയി.. എല്ലാവരുടെയും കണ്ണിൽ അധ്യാപകനോട് കാമം തോന്നിയവൾ ആയി…

സത്യത്തിൽ അങ്ങനെ ഒരു വികാരം എനിക്ക് ഉണ്ടായിരുന്നോ? പരിശുദ്ധമായ സ്നേഹമല്ലായിരുന്നോ എനിക്ക് അദ്ദേഹത്തോട്…

കൂട്ടുകാരുടെ കളിയാക്കലും അർഥം വെച്ചുള്ള സംസാരവും എന്റെ മാഷേ ഇനി കാണാൻ കഴിയോ എന്ന വേദനയും എല്ലാം കൂടെ എന്റെ മനസിന്റെ താളത്തെ തെറ്റിച്ചുകൊണ്ടിരുന്നു…. വീട്ടുകാർക്കും ഞാൻ വെറുക്കപെട്ടവൾ ആയി..

സ്നേഹം ഒരു പാപമാണോ? അറിയില്ല.. ഇന്നത്തെ എന്നിലേക്ക് ഞാൻ എത്തിപ്പെട്ടതും എന്റെ പ്രണയം കാരണം ആണ്.. ഭ്രാന്തിന്റെ പിടിയിൽ അകപ്പെട്ടുപോയാൽ എന്റെ മാഷിനെ ഞാൻ മറന്നുപോവുമോ എന്ന ഭയം അതാണ് എന്നെ ഇത്ര നാൾ പിടിച്ചു നിർത്തിയത്.. ഇനിയും ഇങ്ങനെ നീറി കഴിയാൻ പറ്റില്ല.. ഒരു തീരുമാനം എടുക്കണം.. ഞാൻ മനസ്സിൽ പലതും കണക്കു കൂട്ടി….

മനുവേട്ടനോട് എന്റെ തീരുമാനം പറയുമ്പോൾ ആൾ എങ്ങനെ എടുക്കും എന്ന പേടിയായിരുന്നു.. പക്ഷെ എനിക്ക് അത്ഭുതം ആണ് തോന്നിയത് എന്റെ മനസ് പറയുന്നത് പോലെ ചെയാൻ പറഞ്ഞപ്പോൾ.. എങ്ങനെ ആണ് ഒരു ആണിന് ഒരു പെണ്ണിനെ ഇങ്ങനെ ഉപാധികൾ ഇല്ലാതെ സ്നേഹിക്കാൻ കഴിയുന്നെ….. എന്തോ എന്റെ മിഴിയിൽ നീർ ഉരുണ്ടുകൂടി.

*********************************

മൂന്നുമാസങ്ങൾ എടുത്തു എനിക്ക് എന്റെ തീരുമാനം നടപ്പിലാക്കാൻ...

ഇന്ന് ഞാൻ ഒരു യാത്രയിൽ ആണ്…വാരാണസിയിലെ ഗംഗതീരത്തെ ദശാശ്വവേദ് ഘട്ടിലെ ഗംഗ ആരതി ദർശിക്കാൻ.. പുണ്യനദിയായ ഗംഗയിൽ എന്റെ പാപങ്ങൾ കഴുകി കളയാൻ കൂടെ എന്റെ പ്രിയപെട്ടവനും…

💬 Comments

View all comments