0%

Chapter Title : വിലക്കപ്പെട്ട വനം 1 [വാൾട്ടർ മിറ്റി]

Author : Kambikathakal Read All Parts 225
ചിന്തിക്കേണ്ടത്" ചന്തു കമൽ ഹസനേ അനുകരിച്ച് കൊണ്ട് പറഞ്ഞു " ഈ ഡയലോഗ് കമലഹാസൻ പറഞ്ഞ് ഞാനും കേട്ടിട്ടുള്ളതാണ്. നീ ഇതുപോലെ എന്തേലും ഒക്കെ പറഞ്ഞ് എല്ലായിപ്പോഴും എന്നെ കുഴിയിൽ ചാടിച്ചിട്ടെ ഉള്ളൂ. പണ്ട് +2 എൻഎസ്എസ് ക്യാമ്പിന് എല്ലാവരും ഉറങ്ങി 1 മണിയായപ്പോ നിനക്ക് തട്ടു കടെന്ന് ദോശ കഴിക്കണം ന്ന് പറഞ്ഞ് എന്നേം കൊണ്ട് സ്കൂളിൻറെ മതിൽ ചാടിച്ച് കൊണ്ടുപോയി തിരിച്ച് നടന്നു വേരുമ്പോ പോലീസ് കണ്ട് ക്യാമ്പിലും വീട്ടിലും ഒക്കെ പ്രശനം ആയത് ഞാനിപ്പോഴും മറന്നിട്ടില്ല. " ഞാൻ കലിപ്പിൽ പറഞ്ഞു ചന്തു എന്റെ കയ്യിൽ ഒന്ന് പിച്ചി എന്നിട്ട് ഇളിച്ച് കൊണ്ട് പറഞ്ഞു. "അതൊണ്ടല്ലെ മ്മളെ ക്രൈം പാർട്ണേഴ്സ് എന്ന് വിളിക്കുന്നത് മുത്തെ." "അതുപോലെ ആവൂല ഈ ക്രൈം, ജീവൻ വെച്ചുള്ള കളി ആണ്. പിന്നെ ഇത്രേം പോലീസ് ഉണ്ടായിട്ടും തെളിയിക്കാൻ കഴിയാത്തത് നമ്മൾ 2 പേരെ കൊണ്ട് സാധിക്കൊ? പിന്നെ രണ്ടീസം കൊണ്ട് ചെയ്യാൻ കഴിയുന്ന ഒന്നല്ലലോ ഇത് അപ്പോ അത്രേം ദിവസം നീ ക്ലിനിക്കിൽ പോവതിരികേണ്ടി വരില്ലേ?" "ഞാൻ അറിയുന്ന ഇഷാനിങ്ങനെ അല്ല. നിനക്ക് ന്താ പറ്റി ? പഴയ അഡ്വഞ്ചറസ് ഇഷാനെ ആണ് എനിക്ക് വേണ്ടേ. പിന്നെ നമ്മൾ രണ്ടുപേരും മാത്രാണ് പോവുന്നത് ന്ന് ഞാൻ പറഞ്ഞോ? നമ്മടെ പഴെ ഗാങ്ങ് മുഴുവൻ ഉണ്ടാവും. പിന്നെ ഡന്റൽ ക്ലിനിക്ക് കൊറച്ച് കാലം പൂട്ടിയാലും ആരും മരിച്ചോന്നും പോവില്ല." ചന്തു പറഞ്ഞു. "പഴയ ഗാങ്ങ് എന്ന് പറയുമ്പോ? അതിൽ പലരും ജോലി ഒഴിവാക്കി നിന്റെ ഈ പ്രാന്തിന് നിക്കും തോന്നുന്നുണ്ടോ?" ഞാൻ ചോദിച്ചു. "നമ്മടെ പഴേ ഗാങ്ങ്, രാഹുൽ, നിതിഷ, നിലീന, ശ്രീജിത്, ആര്യ. ഇവർക്കൊന്നും ജോലി ഒഴിവാക്കി വരാൻ പട്ടിലെങ്കിൽ പിന്നെ ഫ്രണ്ട്സ് ആണെന്ന് പറയണത് എന്തിനാ." "എന്തേലും അത്യാവശ്യ കാര്യത്തിനു വേണ്ടി ആണെങ്കിൽ ജോലി ലീവ് എടുക്കും ഇതിനാണെന്ന് ഒക്കെ പോയി പറഞ്ഞ ചെലപ്പോ അടിച്ചോടിക്കും നിന്നെ" "എടാ എന്തുവാടാ, നിന്നോട് ആണ് ഈ കാര്യം ഞാൻ ആദ്യം പറയണത് എന്നിട്ട് നീ ഇങ്ങനെ നിരുത്സാഹപ്പെടുത്തിയാലോ. നമ്മുക്ക് ഒരു ഗെറ്റുഗദർ ആവുകയും ചെയ്യും."
അപ്പോഴാണ് അമ്മ താഴെ നിന്ന് വിളിക്കുന്നത് കേട്ടത്. "ഇപ്പൊ വരാം......" ഞാൻ വിളിച്ചു പറഞ്ഞ്. ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു പക്ഷേ അവൾ എന്നെ ബെഡിലേക്ക് പിന്നേം വലിച്ചിട്ടു. അവൾ വിടാൻ തയ്യാറായില്ല ഞാൻ ബെഡിലേക്ക്

💬 Comments

View all comments