0%

Chapter Title : വിലക്കപ്പെട്ട വനം 1 [വാൾട്ടർ മിറ്റി]

Author : Kambikathakal Read All Parts 511
അമ്മ പാവം ഞങ്ങളെ താഴേക്ക് കാണാത്തതുകൊണ്ട് ഫ്രൂട്ട്സ് കട്ട് ചെയ്തു കൊണ്ടുവന്നിരിക്കുകയാണ്. "അമ്മേ അതിന് ഞാൻ പല്ലുതേച്ചിട്ടില്ല" ഞാൻ അമ്മയോട് പറഞ്ഞു. "അതിന് ഇത് നിനക്കല്ല." അമ്മ പ്ലേറ്റ് ചന്തുന് നേരെ നീട്ടി കൊണ്ട് പറഞ്ഞു. ചന്തു അമ്മക്ക് കവിളിൽ ഒരുമ്മ കൊടുത്ത പറഞ്ഞു. "അയ്യോ അമ്മേ ഞങ്ങൽ താഴേക്ക് വരാൻ നിക്കുകയായിരുന്നു." അവൾ അമ്മോട് പറഞ്ഞു. "മ്മ... രണ്ടിനേം വിളിച്ചിട്ട് ഒരു മണിക്കൂർ ആയി. രണ്ടും ഇവിടെ കുറികികൊണ്ട് ഇരികുമ്പോ എങ്ങനെ വരാനാ ലെ, ന്നിട്ട് വരാൻ നിക്കുകയാണ് പോലും. മോളെ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതല്ലല്ലോ."
അമ്മ അവളെ കളിയാക്കി പറഞ്ഞു. അവളുടെ മുഖം ചമ്മി വിളറിയത എനിക്കു കാണാമായിരുന്നു. അവൾക് 10 വയസ്സ് ഉള്ളപ്പോളാണ്. അവളും അമ്മയും അനിയത്തിയും ഞങ്ങളുടെ അയൽവക്കത്തെക്ക്‌ താമസം മാറിയത്. അതുവരെ എറണാകുളത്ത് എവിടയോ ആയിരുന്നു. അച്ഛൻ ആക്സിഡൻറ് ആയി മരിച്ചതിന് ശേഷം അവിടുത്തെ സ്ഥലം വിറ്റ് ഇവിടേക്ക് പൊന്നു. ഇവിടേക്ക് താമസം മാറിയതിൽ പിന്നെ ഒറ്റകുടുംബം പോലെ ആയിരുന്നു. എന്റെ അമ്മക്ക് എന്നെക്കാൾ ഇഷ്ടം അവളെ ആണോ എന്നുവരെ എനിക്ക് ഇടക്ക്‌ തോന്നാറുണ്ട്. "ഇനി എവിടുന്ന് തല്ല് കൊള്ളാനുള്ള പ്ലാൻ ആണ് രണ്ടുംകൂടെ ഉണ്ടാക്കുന്നത് ? " അമ്മ ഞങ്ങളോടായി ചൊതിച്ചു. "തല്ലും പിടിയും ഒന്നുമല്ല. അമ്മ താഴേക്ക് പോയേ ഞങ്ങൾക്ക് കുറച്ച് ആണവ രഹസ്യം ചർച്ച ചെയ്യാൻ ഉണ്ട്." ഞാൻ അമ്മയോട് പറഞ്ഞു. "ഓ ഇങ്ങനൊരു വാഴ, ആ പല്ല് എങ്കിലും ഒന്ന് തേക്ക് എന്നിട്ട് ചെയ്തോ ചർച്ച. പിന്നെ ചർച്ച ചെയ്യുന്നതൊക്കെ

💬 Comments

View all comments