Chapter Title : വിലക്കപ്പെട്ട വനം 2 [വാൾട്ടർ മിറ്റി]
"നീ കുറച്ച് കാര്യങ്ങൽ വിശദീകരിച്ചതിനുശേഷം അകത്തോട്ടു കേറിയാൽ മതി. അല്ല നീ എങ്ങനെ ഇതിന്റെ മുകളിൽ എത്തി ഞാൻ ഉറങ്ങുന്നതുവരെ ഇത് രണ്ടാം നില ആയിരുന്നു." ഞാൻ അവളോട് അത്ഭുതത്തോടെയും ദേഷ്യത്തോടെയും ചോദിച്ചു
"സിംപിൾ, അത് നിന്റെ അച്ഛൻ വീടിന്റെ സൈഡിൽ ഒരു കോണി വെച്ചിരുന്നു അതെടുത്ത് കേറി" അവൾ പറഞ്ഞു.
അത് കേട്ട് എനിക്കൊട്ടും ചിരി വന്നില്ല എന്ന് മാത്രമല്ല നല്ല ദേഷ്യത്തിൽ പറഞ്ഞു "എന്തിനാണാവോ മാഡം വന്നത്."
"നമുക്ക് മറ്റുള്ളവരെ വിളികണ്ടെ" അവൾ
ചോദിച്ചു.
"അപ്പോ നീ ഇതുവരെ അവരോടൊന്നും പറഞ്ഞില്ലേ?"
"ഇല്ല ഇപ്പൊ വിളിക്കാം"
"ഇപ്പോഴോ ? സമയം 3 ആയി. ശ്രീജിത്ത് വരും അവന് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തത് അല്ലേ. സമ്മർ വെക്കേഷൻ ആയതുകൊണ്ടും ശ്രീജിത്ത് ഉള്ളതുകൊണ്ടും നിലീനയും വരും. പക്ഷേ രാഹുൽ മനുഷ്യന്റെ ചോര ഊറ്റി പണം ആകുന്ന കോർപ്പറേറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് അവിടെ ഇതുപോലെ തൊന്നുമ്പോ ലീവ് എടുക്കാൻ ഒന്നും കഴിയുലാ കിട്ടിയാൽ തന്നെ ഒന്നോ രണ്ടോ ദിവസം. പിന്നെ ആര്യ അവളുടെ മുംബൈയിലെ മോഡലിംഗ് കരിയർ ഒക്കെ ഒഴിവാക്കി വരുമോ ? നിതിഷ ആണേൽ കെട്ടിയോന്റെ കൂടെ അമേരിക്കയിലും. നിന്റെ ഈ പ്രാന്തിനു ഞാൻ മാത്രേ ഉണ്ടാവൂ ന്ന തോന്നുന്നത്." ഞാൻ പറഞ്ഞു.
അവളുടെ മുഖം പെട്ടന്ന് മാറി. ദേഷ്യം കൊണ്ട് മുഖം മുഴുവൻ ചുവന്നു.
"എല്ലാവരും വരണം അതാണു നിയമം. "
അപ്പോഴാണ് എന്റെ കൈ അറിയാതെ തട്ടി ഫോൺ ലൗഡ് സ്പീക്കർ ആയത് കോൾ കട്ട് ആയിട്ടല്ല. അതിൽ ചാന്ദിനിയുടെ സൗണ്ട്
💬 Comments
View all comments