Chapter Title : വില്‍ക്കപ്പെട്ട കനികള്‍ [ജംഗിള്‍ ബോയ്‌സ്]
നില്‍ക്കാണോ.. നമുക്ക് പോണ്ടേ.. എല്ലാവരും ബസില്‍ കയറി. നേരം ഇരുട്ടുംമുമ്പ് അവിടെ എത്തണം. വേഗം വാ....
സ്ത്രീ: ബസ് ഫുള്ളായിട്ടുണ്ടാവും... ശരി അംബികേ
എന്നു പറഞ്ഞുപോവുന്ന സ്ത്രീ.
അംബിക: ചേട്ടാ... അനിത വരാനുണ്ട്..
ആള്‍: അവള്‍ എവിടെ..
അംബിക: അവള് മൂത്രമൊഴിക്കാന്‍ പോയതാ...
ആള്‍: ന്നാ വേഗം പോയി വിളിക്ക്...
അനിത പോയ ഭാഗത്തേക്ക് പോവുന്ന അംബിക. കുറച്ചകലെ നിന്ന് വരുന്ന അനിതയെ കണ്ട് അംബിക: വേഗം വാ മോളെ...
അനിത: നമ്മുടെ കൂടെയുള്ളവരെയൊന്നും കാണുന്നില്ലല്ലോ...
അംബിക: അവരൊക്കെ ബസില്‍ കയറി നീ വേഗം വാ....
അവര്‍ രണ്ടുപേരും ബസ് നിര്‍ത്തിയിട്ടടത്തേക്ക് നടന്നു. ബസില്‍ കയറി അംബികയും അനിതയും ബസിലെ എല്ലാ സീറ്റിലും ആളിരിക്കുന്നതുകണ്ടു. അവര്‍ ബസിലൂടെ നേരെ പിന്നിലേക്ക് നടന്നു. പിന്നാലെ അനിതയും.
അനിത: ചേച്ചി നമ്മള്‍ നില്‍ക്കേണ്ടിവരുമല്ലേ...
അംബിക: ഉം.. ഇത്ര ദൂരം നിന്നു യാത്ര ചെയ്യാന്ന് വെച്ചാ ബുദ്ധിമുട്ടാ...
അവര്‍ ബസിന്റെ അവസാനത്തെ വലതുഭാഗത്തെ രണ്ട് സീറ്റിന്റെ മുകലില്‍ പെണ്ണിന്റെ വീട്ടുകാര്‍ തന്നുവിട്ട പാത്രം ചാക്കില്‍ കെട്ടിവെച്ചതുകണ്ടു. അതിന് എതിരെ അവസാന വരിയിലെ ഇടതുഭാഗത്തെ മൂന്ന് സീറ്റില്‍ ഒന്ന് ഒഴിവുകണ്ട് അങ്ങോട്ട് പോയി നിന്നുകൊണ്ട്
അനിത: ദാ ചേച്ചി ഇവിടെ ഒഴിവുണ്ട്.
അവിടേക്ക് വന്നു നിന്നു ആ അവസാന വരിയിലെ സീറ്റ് നോക്കിയ അംബിക പരിചയമുള്ള മുഖം കണ്ട് ചിരിച്ചു. അതേ രാമനമ്മാവനും പുഷ്പ അമ്മായിയും.
ഇവരെ കണ്ട് പുഷ്പ അമ്മായി: വാ മക്കളെ ഇവിടെയിരിക്കാം...
പുഷ്പ അമ്മായി അറ്റത്തായിരുന്നു ഇരുന്നത്. അതിന് അടുത്ത് രാമനമ്മാവന്‍. വിന്‍ഡോ സീറ്റ് ഒഴിവാക്കിയിരുന്നുകൊണ്ട്
രാമനമ്മാവന്‍: കുറെ
💬 Comments
View all comments