0%

Chapter Title : വില്ലൻ 11 [വില്ലൻ]

Author : വില്ലൻ Read All Parts 3.5K
എടുക്കുന്നത് അല്ലെങ്കിൽ ഓക്സിജൻ ഉള്ളിലേക്ക് വലിക്കുന്നതിന്റെ അളവ് കുറയുക, ഹൃദയമിടിപ്പ് കുറയുക പിന്നെ രക്തയോട്ടം കുറയുക...............".............ഡോക്ടർ പറഞ്ഞു............... "ഈ മൂന്ന് കാര്യങ്ങൾക്കും മാക്സിമം ചെയ്യാൻ പറ്റുന്നത് ഓക്സിജൻ മാസ്ക് വെച്ച് ഉള്ളിലേക്കുള്ള ഓക്സിജൻ സപ്ലൈ കൂട്ടുക അതുപോലെ ഇന്ജക്ഷനുകൾ ഉപയോഗിച്ച് രക്തയോട്ടം കൂട്ടുക അതുപോലെ തന്നെ ഹൃദയമിടിപ്പ് പഴയ രീതിയിലാക്കുക എന്നിവയാണ്.............ഇത് മൂന്നും ഞങ്ങൾ ചെയ്തു................."..............ഡോക്ടർ പറഞ്ഞു.............. "എന്നിട്ട്.............."..............നിരഞ്ജന ചോദിച്ചു............... "ഒരു തരി പോലും മാറ്റം ഞങ്ങൾക്ക് അവരിൽ കാണാൻ സാധിച്ചില്ല............അവരുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ലായിരുന്നു..............ഓക്സിജൻ ഉള്ളിലേക്ക് കൊടുത്താലും അത് ഏറ്റെടുക്കാൻ ശരീരം മടിക്കുന്നു..............അത് തന്നെ മറ്റു കാര്യങ്ങളുടെയും അവസ്ഥ...............ഒരു തുള്ളി പോലും മാറ്റമില്ല..............ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടില്ല..............ഒരിടത്തും ഇങ്ങനെയൊരു അവസ്ഥയെ കുറിച്ച് ഞങ്ങൾ പഠിച്ചിട്ടുപോലുമില്ല.............. ഇറ്റ് വാസ് കംപ്ലീറ്റ്ലി ഇമ്പോസിബിൾ..................."...............ഡോക്ടർ പേടിയോടെ പറഞ്ഞു തീർത്തു............... നിരഞ്ജനയിലെക്കും ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും ആ ഭയം പടർന്നു.............. "പിന്നെ ഈ കേസ് ഗ്യാങ് വാർ എന്ന രീതിയിൽ ഒത്തുതീർക്കാനാണ് പൊലീസിന് താൽപര്യം............. അതുകൊണ്ട് തന്നെ ഇവരുടെ മരണം അവർക്ക് സ്വാഗതാർഹമാണ്....................".............ഡോക്ടർ പറഞ്ഞു............... അവർ അത് കേട്ടിരുന്നു............. അതിന് ശേഷം അവർ ഐസിയു വിലേക്ക് പോയി..............അവരെ കാണാൻ വേണ്ടി............... പ്രത്യക്ഷത്തിൽ ഒരു പരിക്ക് പോലും അവർക്കുള്ളതായി നിരഞ്ജനയ്ക്കും ബാക്കിയുള്ളവർക്കും തോന്നിയില്ല..................
രക്തയോട്ടം കുറഞ്ഞതിനാൽ അവരുടെ ശരീരമാകെ വിളറി വെളുത്തിരുന്നു................ അവർ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി.................. "ഞാൻ ചേലോട്ട് പത്മനാഭൻ ഗുരുക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്................".............ഡോക്ടർ അവരോട് പറഞ്ഞു................ "ചേലോട്ട് പത്മനാഭൻ ഗുരുക്കൾ...............പ്രശസ്ത കളരി ഗുരുക്കൾ..............."...............ഡോക്ടർ വിശ്വം പറഞ്ഞു................. "പക്ഷെ എന്തിന്............."............അവർ ചോദിച്ചു................ "എന്റെയൊരു സംശയമാണ്................പണ്ടൊക്കെ നമ്മുടെ മുതിർന്നവർ

💬 Comments

View all comments