0%

Chapter Title : വില്ലൻ 12 [വില്ലൻ]

Author : വില്ലൻ Read All Parts 1711
പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു...................ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു............... ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാനാവുന്ന ഒരു സന്യാസി സമൂഹമാണ് ഇവര്‍.............. ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.................. സന്യാസ നിഷ്ഠ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗം വളരെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു.................സാധാരണ മനുഷ്യന് അറപ്പും
വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവരാണിവര്‍..................... അഘോരികൾ അപാരമായ മാനസികശക്തിക്ക് ഉടമകളാണ്...................മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകന് ആകാശത്തിൽ നിന്നു സൂര്യകിരണങ്ങൾ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കുമെന്നും ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നുമാണ് പറയപ്പെടുന്നത്.......................... എരിയുന്ന തീയിൽക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക, ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാമെന്നും വായ്മൊഴി പ്രചാരവുമുണ്ട്.................. ഏകാഗ്രമാക്കിയ മനസ്സിന്‍റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോൾ എന്തും അഘോരികൾക്ക് സാധ്യമാണെന്നും പലരും സമർത്ഥിക്കുന്നു................ അഘോരികളുടേത് വളരെ പഴക്കമുള്ള ശൈവസമ്പ്രദായ ശാഖയാണ്...................യാഥാസ്ഥിതിക സനാതന രീതികളിൽ നിന്നും ഇക്കൂട്ടര്‍ വളരെ വ്യത്യസ്തമാണ്................... അതിനാൽ തന്നെ ഇക്കൂട്ടര്‍ക്ക് പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാണ് കൂടുതലും ആർജ്ജിച്ചിട്ടുള്ളത്............. അഘോരികളെ കുറിച്ചുള്ള പഠനം അനന്തമാണ്............ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ അനന്തം.................. സമർ വായിച്ചു നിർത്തി.................. അവന്റെ തലയിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി.................. ചോദ്യങ്ങൾ ഉയർന്ന് വന്നപ്പോൾ സംശയങ്ങൾ കൂടെ കൂടി................ഉത്തരങ്ങൾ കൊണ്ട് ഇവയെ ഇല്ലാതാക്കാൻ സമറിന് സാധിച്ചതുമില്ല.................. ഏഴര ആയപ്പോഴേക്കും ഞങ്ങൾ കലാപരിപാടികൾ കാണാനായി ഇറങ്ങി............... https://youtu.be/R0Ow9F0spX4 ഷാഹി ഒരു വെള്ള ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്...............അവളെ ആ വേഷത്തിൽ കാണാൻ അതീവസുന്ദരിയായിരുന്നു................... ഞാൻ അറിയാതെ അവളെ തന്നെ നോക്കിനിന്നു.................. അവൾ കണ്ണുയർത്തി എന്തെ ഒന്ന് ചോദിച്ചു................ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് ജീപ്പിന് അടുത്തേക്ക് നടന്നു................. ഷാഹിയുടെ മുഖം വിടർന്നു................ അവർ വന്ന് വണ്ടിയിൽ കയറി............... ഷാഹി അമ്മയോടൊപ്പം പിന്നിൽ ആയിരുന്നു ഇരുന്നത്.................മുത്ത് എന്റെയൊപ്പം മുന്നിൽ ഇരുന്നു.................... ലക്ഷ്മിയമ്മ എന്നെ ഷാഹിയിൽ അകറ്റി നിർത്താൻ ശ്രമിക്കുന്നപോലെ

💬 Comments

View all comments