Chapter Title : വില്ലൻ 2 [വില്ലൻ]
എടുത്തുപോയി..
ഷാഹി അവരെല്ലാം പോയപാടെ അമ്മയെ വിളിച്ചു...റൂം എല്ലാം ശെരിയായി എന്ന് അവൾ അമ്മയോട് പറഞ്ഞു...അവൾ ഹോസ്റ്റൽ റൂം ശേരിയാകാത്തതും സമറിന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എന്നതും അവൾ അമ്മയിൽ നിന്ന് മറച്ചു...എന്തോ അപ്പോൾ അങ്ങനെ പറയാനാ അവൾക്ക് തോന്നിയത്..നാട്ടിന്പുറത്തുകാരിയായ അമ്മയ്ക്ക് ചിലപ്പോ ഇതൊക്കെ ഉൾക്കൊള്ളാൻ സാധിച്ചില്ലെങ്കിലോ എന്ന് അവൾ ഭയന്നു... അമ്മയോട് മറ്റു വിശേഷങ്ങൾ ഒക്കെ ചോദിച്ചു..അനിയനോടും കുറച്ചു നേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി...അതിനുശേഷം അവൾ അടുക്കളയുടെ കുറച്ചു അടുത്തായുള്ള റൂം എടുത്ത് അവിടെ തന്റെ ബാഗിൽ ഉള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം അടുക്കി വെച്ചു... കിടക്ക ഒന്ന് തട്ടിത്തുടച്ചിട്ട് വിരി വിരിച്ചു...റൂം എല്ലാം ശേരിയാക്കി..അവൾ അറ്റാച്ച്ഡ് കുളിമുറിയിൽ കയറി നല്ല ഒരു കുളി പാസ്സാക്കി...
കുളി കഴിഞ്ഞു ഡ്രസ്സ് ഇട്ടപ്പോളുണ്ട് ഫോൺ ബെല്ലടിക്കുന്നു..എടുത്തുനോക്കിയപ്പോ അറിയാത്ത ഒരു നമ്പർ...ഷാഹി കാൾ അറ്റൻഡ് ചെയ്തു.
ഷഹനാ....അതേ ഗംഭീര്യമുള്ള ശബ്ദം ഞാൻ വീണ്ടും കേട്ടു...ആ വിളിക്ക് ശേഷം ഒരു നിശബ്ദത പടർന്നു ഞങ്ങളുടെ ഇടയിൽ...ഫോണിൽ കൂടി മനോഹരമായ സൂഫിസംഗീതം ഒഴുകി വരുന്നുണ്ടായിരുന്നു..
രംഗ് രേസാ...
രംഗ് രേസാ...
രംഗ് രേസാ...
ഹോ...രംഗ് രേസാ...
ഓ മുജ്‌പേ കരം സർക്കാർ തെരാ....
ആരസ് തുജെ,കർദെ മുജെ,മുജ്സെ ഹി രിഹാ...
അബ് മുജ്‌കോ ബി ഹോ,ദീദാർ മേരാ..
കർഥേ മുജെ,മുജ്സെ ഹി രിഹാ...
മുജ്സേ ഹി രിഹാ...........
കുൻ ഫയകുൻ..
കുൻ ഫയകുൻ...
ഫയകുൻ....
ഫയകുൻ ഫയകുൻ ഫയകുൻ....
കുൻ ഫയകുൻ...
സ്വദഖല്ലാഹുൽ അലിയുൽ അസീം...
സ്വദഖ റസൂലു-ഹുൻ നബി-യുൻ-കരീം
മനോഹരമായ ആ സൂഫി സംഗീതത്തിൽ ഞാൻ ലയിച്ചുപോയി...എന്റെ ഉള്ളിൽ എന്തൊക്കെയോ പൊട്ടിമുളച്ചപോലെ...പ്രണയം എന്റെ ഉള്ളിൽ നിറയുന്നപോലെ...സ്നേഹത്തിനായി എന്റെ ഹൃദയം വെമ്പുന്നത് പോലെ...ഒരു പുരുഷന്റെ സ്നേഹത്തിനായി എന്റെ മനസ്സ് കൊതിക്കുന്നപോലെ...ഒരു പുരുഷന്റെ കൈകളിൽ കിടന്ന് അവന്റെ സംരക്ഷണം അനുഭവിക്കാൻ കൊതിയാകുന്നതുപോലെ...എന്റെ ഉള്ളിലെ മാറ്റം എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഹൃദയം എന്നോട് അത് ആസ്വദിക്കാൻ മന്ത്രിക്കുന്നത് പോലെ...എന്റെ ഉള്ളിലെ മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിയാൻ എന്റെ ബുദ്ധി ശ്രമിക്കുന്നുണ്ടായിരുന്നു..ആ സൂഫി സംഗീതമോ അതോ ഷഹനാ എന്നുള്ള ആ വിളിയോ..എന്റെ ബുദ്ധിക്ക് ഒരു ഉത്തരം കിട്ടുന്നില്ലായിരുന്നു...എന്നെ കോൾമയിർകൊള്ളിച്ചുകൊണ്ട് ആ വിളി ഞാൻ വീണ്ടും കേട്ടു...
ഷഹനാ... സമർ ഫോണിലൂടെ വിളിച്ചു.
ആ..ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു
താൻ എവിടെ ആണ്... ഇവിടെ ഒന്നുമല്ലേ... സമർ ചോദിച്ചു...ഞാൻ അതിന് മറുപടി കൊടുത്തില്ല...
താമസം ഒക്കെ
💬 Comments
View all comments