Chapter Title : വില്ലൻ 2 [വില്ലൻ]
എനർജിയാ...നമുക്ക് എണീറ്റുനിന്ന് ഡാൻസ് കളിയ്ക്കാൻ തോന്നും...ഇപ്പോഴത്തെ പിള്ളേരുടെ റാപ്പിനും കോപ്പിനും ഒന്നും അത് നടക്കൂല്ല..അതിനൊക്കെ മ്മടെ മണിചേട്ടന്റെ നാടൻപാട്ട്...കുഞ്ഞുട്ടൻ ആവേശത്തോടെ പറഞ്ഞു..
"ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..
ചന്ദനചോപ്പുള്ള മീന്കാരി പെണ്ണിനെ കണ്ടു ഞാൻ..."
ഷാഹി രണ്ടുവരി മൂളി..
നീ ആള് കൊള്ളാമല്ലൊടി കാന്താരി...ഞാൻ കരുതി ഒരു പാവം മിണ്ടാപ്പൂച്ച ആണ് എന്ന്... കുഞ്ഞുട്ടൻ സന്തോഷത്തോടെ പറഞ്ഞു..ഷാഹി അതുകേട്ട് ചിരിച്ചു...
ന്നാ ഒന്നൂടെ..കുഞ്ഞുട്ടൻ പറഞ്ഞു...
"ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..
ചന്ദനചോപ്പുള്ള മീന്കാരി പെണ്ണിനെ കണ്ടു ഞാൻ...
ചെമ്പല്ലി കരിമീൻ ചെമ്മീന്...
പെണ്ണിന്റെ കൊട്ടയില്
നെയ്യുള്ള പിടക്കണ മീനാണെ" രണ്ടുപേരും ഒന്നിച്ചുപാടി
ഇതെന്താ ഇവിടെ പാട്ടുകച്ചേരിയാണോ..പാട്ടുകേട്ട് വന്ന ചന്ദ്രേട്ടൻ ചോദിച്ചു...
ന്റെ ചന്ദ്രേട്ടാ ഇവൾ അത്ര പാവം ഒന്നും അല്ല കേട്ടോ...നമ്മളെ ഒക്കെ ഗ്യാങിൽ ചേർക്കാൻ പറ്റിയ മൊതലാണ്... കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
എന്നാ നമുക്ക് അങ്ങട് ഇറങ്ങിയാലോ.. ചന്ദ്രേട്ടൻ കുഞ്ഞുട്ടനോട് ചോദിച്ചു...
എന്നാ ഇറങ്ങിയേക്കാം...കുഞ്ഞുട്ടൻ പറഞ്ഞു..
എന്നാ മോളെ ഞങ്ങൾ പോവ്വാണ്...വീടൊക്കെ നല്ല പോലെ നോക്കുക...ഇവിടുന്ന് ഒരു 2 km അപ്പുറത്താണ് എന്റെ വീട്..മോൾക്ക് എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണം...ഞാൻ നിന്റെ നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ ഇപ്പൊ ഇടാം..അത് സേവ് ചെയ്തോളൂ ട്ടോ...ചന്ദ്രേട്ടൻ ഷാഹിയോട് പറഞ്ഞു...
ശരി ചന്ദ്രേട്ടാ...അവൾ മറുപടി നൽകി
കുഞ്ഞുട്ടൻ ഷാഹിയുടെ അടുത്ത് ചെന്ന് തന്റെ വിസിറ്റിംഗ് കാർഡ് അവൾക്ക് കൊടുത്തു...കൂടെ ഒരു അയ്യായിരം രൂപയും..ഷാഹി വേണ്ടാ എന്ന് പറഞ്ഞ് കൈവലിച്ചു...
ഇത് സമറിന്റെയും എന്റെയും വീടാണ്...ഇവിടെ നിക്കുന്നവർക്ക് ഒരു കുറവും ഞങ്ങൾ വരുത്തില്ല... കുഞ്ഞുട്ടൻ അവളുടെ കയ്യിലേക്ക് ബലമായി പൈസ ഏൽപ്പിച്ചു...
അപ്പോൾ റൂമിന്റെ വാടക..? ഷാഹി ചോദിച്ചു...
അത് സമർ തീരുമാനിച്ചോളും... അവൻ വന്നിട്ട് നോക്കാം...പിന്നെ എന്തേലും ഉണ്ടെങ്കിൽ വിളിക്കുക...അത് പ്പൊ ഏത് നേരത്താണെങ്കിലും... എന്തേലും കാര്യം ഉണ്ടെങ്കിൽ അവൻ വിളിക്കും..അവൻ വിളിക്കുന്ന നമ്പർ സേവ് ചെയ്തോണ്ട്... കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു...
കുഞ്ഞുട്ടനും ചന്ദ്രേട്ടനും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി...കുഞ്ഞുട്ടൻ ജീപ്പിൽ കയറുന്നതിനുമുൻപ് തിരിഞ്ഞു ഷാഹിയോട് പറഞ്ഞു.."നമ്മുടെ യഥാർത്ഥ പാട്ടുകച്ചേരി സമർ വന്നിട്ട് ട്ടോ"
ആയിക്കോട്ടെ...ഷാഹി മറുപടി നൽകി...
അവർ രണ്ടുപേരും വണ്ടിയെടുത്ത് പോയി.. കുഞ്ഞുട്ടന്റെ വണ്ടി കുറച്ചു ദൂരം പോയിട്ട് നിർത്തി...എന്നിട്ട് താൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ നമ്പറിലേക്ക് തിരിച്ചു വിളിച്ചു...
അവൾക്ക് ഇപ്പൊ ഒരു പ്രശ്നവുമില്ല സംശയവുമില്ല...വീട്ടിൽ ഉണ്ട്..ഇനിയെല്ലാം നീ നോക്കിയാൽ മതി...കുഞ്ഞുട്ടൻ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്ത് ജീപ്പ്
💬 Comments
View all comments