Chapter Title : വില്ലൻ 2 [വില്ലൻ]
തുടങ്ങിയപ്പോൾ കാപ്പിപ്പൊടി ഇട്ടു.. വെള്ളത്തെ ഒന്നുകൂടി തിളച്ചുമറിയാൻ വിട്ടു...എന്നിട്ട് പാത്രം അടുപ്പത്തുനിന്ന് വാങ്ങിവെച്ചു..ഗ്യാസ് ഓഫാക്കി...കാപ്പിയിൽ പഞ്ചസാര ഇട്ടിട്ട് ഇളക്കി...മൂന്ന് കപ്പുകൾ കഴുകിയെടുത്തു..എന്നിട്ട് കാപ്പി മൂന്നുകപ്പിലേക്ക് പകർന്നു...അത് ഒരു ട്രേയിലാക്കി അവൾ വീടിന്റെ മുന്നിലേക്ക് നടന്നു...കുഞ്ഞുട്ടനും ചന്ദ്രേട്ടനും സോഫയിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു...
ആഹാ... ഇപ്പോൾ തന്നെ അടുക്കളഭരണം ഏറ്റെടുത്തോ... അവൾ കാപ്പിയുമായി വരുന്നത്‌കണ്ട് കുഞ്ഞുട്ടൻ ചോദിച്ചു
ചെറുതായിട്ട്...ഷാഹി മറുപടി നൽകിയിട്ട് അവർക്ക് കാപ്പി കൊടുത്തു...
ആഹാ..അപ്പൊ ഇങ്ങനെയും ഉണ്ടാക്കാം അല്ലെ കോഫി...കുഞ്ഞുട്ടൻ രണ്ടുമൂന്നു കവിൾ കാപ്പികുടിച്ചിട്ട് ചന്ദ്രേട്ടനോടായി പറഞ്ഞു...ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് തലയാട്ടി...ചന്ദ്രേട്ടനും ഷാഹിയുടെ കാപ്പിയിൽ വീണിരുന്നു...
അല്ലാ... ഞാൻ നിന്നെ എന്താ വിളിക്കേണ്ടത്...ചന്ദ്രേട്ടനെപോലെ മോളെ എന്നൊന്നും വിളിക്കാൻ എന്നെക്കൊണ്ട് പറ്റില്ല...I am still young and handsome...കുഞ്ഞുട്ടൻ പറഞ്ഞു...എന്നിട്ട് ചന്ദ്രേട്ടനെ നോക്കീട്ട് ഒരു ആക്കിയ ചിരി ചിരിച്ചു
മോനേ ഈ കാരിരുമ്പ് ശരീരവും ഒരിക്കൽ ചുക്കിചുളിയും...ചന്ദ്രേട്ടൻ കുഞ്ഞുട്ടനോട് പറഞ്ഞു
ഇങ്ങള് ന്റെ മുത്തല്ലേ... കുഞ്ഞുട്ടൻ ചന്ദ്രേട്ടന്റെ കഷണ്ടിതലയിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു
കുഞ്ഞുട്ടന്റെ സ്നേഹപ്രകടനം കണ്ടപ്പോൾ ചന്ദ്രേട്ടനും ഷാഹിക്കും ഒരേപോലെ ചിരിപൊട്ടി...
എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി...ഷാഹി ഇരുവരോടുമായി പറഞ്ഞു...
അപ്പൊ ഷാഹി...താങ്ക്സ് ഫോർ ദി കോഫി...കുഞ്ഞുട്ടൻ പറഞ്ഞു..
ഷാഹി കപ്പുകൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു...അത് കൊണ്ടുവെച്ചിട്ട് തിരിച്ചു വന്നപ്പോ ഹാളിൽ കുഞ്ഞുട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു...ചന്ദ്രേട്ടൻ പുറത്തുള്ള പൂന്തോട്ടത്തിലേക്ക് നടന്നിരുന്നു...
"മിഴിമുന നെഞ്ചിൽ കൊണ്ടു കറു കറുത്തു ഞാൻ
ചിരിമഴ നനയുമ്പോൾ വെളുവെളുത്തൂ
അശ കുശലെ പെണ്ണെ രംഗി രംഗി രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടിവടിവഴകിൽ നീ ഒന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിൽ ഞാൻ ഒന്നാം നമ്പർ"
കുഞ്ഞുട്ടന്റെ ഫോൺ പിന്നേം ചിലച്ചു...അത് കേട്ടപ്പോ ഷാഹിക്ക് പിന്നേം ചിരിപൊട്ടി...അത് കുഞ്ഞുട്ടൻ കണ്ടു.കുഞ്ഞുട്ടൻ ഫോൺ എടുത്തിട്ട് അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു..എന്നിട്ട് കട്ട് ചെയ്തു..
എന്തുപറ്റി...ഷാഹിയോട് കുഞ്ഞുട്ടൻ ചോദിച്ചു
ഒന്നുമില്ല എന്ന് തോൾ അനക്കികൊണ്ട് ഷാഹി മറുപടി നൽകി
മണിചേട്ടനെ ഇഷ്ടമില്ലേ... കുഞ്ഞുട്ടൻ ചോദിച്ചു
ഇഷ്ടമാണ്...ഷാഹി മറുപടി നൽകി
മ്മളെ മുത്താണ് മണിചേട്ടൻ... എന്നാ ഒരു മനുഷ്യനാണ് മൂപ്പര്... എത്ര പ്രശസ്തി വന്നപ്പോളും മൂപ്പർ ചാലക്കുടിക്കാർക്ക് പഴയ മണി തന്നെയായിരുന്നു...അങ്ങനെ ആവണം മനുഷ്യൻ...ഇപ്പോഴുള്ള എത്ര നടൻമാർ ഉണ്ട് അങ്ങനെ...കുഞ്ഞുട്ടൻ പറഞ്ഞു...
ശെരിയാ...മണിചേട്ടനെപോലെ എന്നും മണിചേട്ടൻ മാത്രമേ ഒള്ളൂ... ഷാഹി കുഞ്ഞുട്ടനോട് പറഞ്ഞു..
പിന്നെ മൂപ്പരെ നാടൻപാട്ടുകൾ ഉണ്ട്...എന്നാ ഒരു
💬 Comments
View all comments