Chapter Title : വില്ലൻ 2 [വില്ലൻ]
ചിരി വന്നു..
ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ഷഹനാ എന്ന് മറുപടി നൽകി...
ന്നാ കുടിയിരുപ്പ് അങ്ങ് നടത്തിയാലോ...കുഞ്ഞുട്ടൻ കളിയായി ചോദിച്ചു
അതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി
കുഞ്ഞുട്ടൻ താക്കോൽ കീശയിൽ നിന്ന് എടുത്തിട്ട് പോയി വാതിൽ തുറന്നു..എന്നിട്ട് താക്കോൽ എന്റെ നേരെ നീട്ടി..
ഇനി നീയാണ് ഇവിടുത്തെ കാര്യസ്ഥ...കുഞ്ഞുട്ടൻ തമാശയായി പറഞ്ഞു...
ഞാൻ താക്കോൽ വാങ്ങി...കുഞ്ഞുട്ടൻ വീട്ടിനുള്ളിലേക്ക് കടന്നു...എന്നെ വിളിച്ചിട്ട് വീടൊക്കെ കാണാൻ പറഞ്ഞു...ഞാനും ചന്ദ്രേട്ടനും വീടിനുള്ളിൽ കയറി... വലിയ ഒരു വീടായിരുന്നു അത്...സ്വപ്നത്തിൽ പോലും ഞാൻ ഇത്രയും വലിയ വീട് കണ്ടിട്ടില്ല...ഞാൻ ആദ്യം കണ്ട റൂമിൽ കയറി..ഒരു സിംഗിൾ കോട്ടഡ് ബെഡ്‌റൂം..മേശ, അലമാര,ഷെൽഫ് അങ്ങനെ എല്ലാവിധ സജ്ജീകരണങ്ങളും ഉള്ള മുറി..
"മിഴിമുന നെഞ്ചിൽ കൊണ്ട് കറുകറുത്തു ഞാൻ...
ചിരിമഴ നനയുമ്പോൾ വെളുവെളുത്തൂ..
അശകുശലെ പെണ്ണെ രംഗി രംഗി രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ..
അടിമുദിവടിവഴകിൽ നീ ഒന്നാം നമ്പർ...
സോനാ സോനാ ഞാൻ ഒന്നാം നമ്പർ...
പടയടിഅടിപൊളിയിൽ ഞാൻ ഒന്നാം നമ്പർ"
ഞാൻ എന്താണ് സംഗതി എന്നറിയാൻ പുറത്തുപോയി നോക്കി...പുറത്തുപോയി നോക്കിയപ്പോൾ കുഞ്ഞുട്ടൻ ചെറുതായി ഡാൻസ് കളിച്ചുകൊണ്ട് തന്റെ കീശയിൽ നിന്നും ഫോൺ എടുക്കുന്നുണ്ട്..കുഞ്ഞുട്ടന്റെ ഫോണിന്റെ റിങ്ടോൺ ആയിരുന്നു അത്...എനിക്ക് അത് കണ്ട് നല്ലോണം ചിരി വന്നു...ഞാൻ വേഗം റൂമിൽ കയറി നല്ലൊരു ചിരി അങ്ങട് പാസ്സാക്കി..എന്നിട്ട് പുറത്തിറങ്ങി...കുഞ്ഞുട്ടനെ അവിടെ കാണാൻ ഇല്ലായിരുന്നു...ചന്ദ്രേട്ടന് ഹാളിലെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു..
പിന്നീട് ഞാൻ ഓരോ റൂമും പോയി കണ്ടു..അവയെല്ലാം എന്റെ ആകാംഷ വർധിപ്പിച്ചു...എന്നാൽ ഇവിടെയാണ് താൻ ഒറ്റയ്ക്ക് താമസിക്കേണ്ടത് എന്ന് ഓർത്തപ്പോൾ അവൾക്ക് ചെറിയ പേടി തോന്നാതിരുന്നില്ല...വീടിന്റെ ഉള്ളിന്റെ ഉള്ള് ഒരു നാലുകെട്ട് പോലെ ആയിരുന്നു...നടുവിൽ ഒരു ആമ്പൽക്കുളം ഉണ്ടായിരുന്നു...ഞാൻ ആ കുളത്തിന്റെ മനോഹാരിത ആസ്വദിച്ചു..ആ കുളത്തിൽ ചില ആമ്പലുകൾ വിരിഞ്ഞിരുന്നത് കാണാൻ വളരെ ഭംഗി ആയിരുന്നു...വീടിന്റെ പിന്നിൽ ഒരു ചെറിയ ജിം സെറ്റപ്പ് ഉണ്ടായിരുന്നു.. ഞാൻ രണ്ടാം നിലയിലേക്ക് കയറാൻ നിന്നില്ല..അടുക്കളയിലേക്ക് നടന്നു...നല്ല വൃത്തിയുള്ള അടുക്കള ആയിരുന്നു...ആണുങ്ങൾ മാത്രം ഉള്ള വീട്ടിലെ അടുക്കള ആണെന്ന് കണ്ടാൽ പറയില്ല...ചെറുപ്പം തൊട്ടേ അമ്മയോടൊപ്പം അടുക്കളയിൽ കയറാൻ തുടങ്ങിയതിനാൽ പാചകത്തിൽ ഷാഹിക്ക് ഒരു പേടിയും ഇല്ലായിരുന്നു..അവൾ അടുക്കളയിലെ ഷെൽഫിൽ പോയി സാധനങ്ങൾ നോക്കി...മിക്കവാറും എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു..ഞാൻ ഗ്യാസ് ഓണാക്കി തീ കത്തിച്ചു പാത്രത്തിൽ വെള്ളം നിറച്ച് അടുപ്പത്ത് വെച്ചു...എന്നിട്ട് അടുക്കളയൊക്കെ ഒന്ന് മൊത്തത്തിൽ നോക്കിക്കണ്ടു..വെള്ളം തിളയ്ക്കാൻ
💬 Comments
View all comments