Chapter Title : വില്ലൻ 2 [വില്ലൻ]
പക്ഷെ അത് സമർ ആയിരുന്നില്ല...അവളുടെ അമ്മ ലക്ഷ്മിയായിരുന്നു...
ഷാഹി ഫോൺ എടുത്തിട്ട് ഹലോ അമ്മെ എന്ന് പറഞ്ഞു... അപ്പോൾ ചന്ദ്രേട്ടന് മനസ്സിലായി വിളിച്ചത് അവളുടെ അമ്മ ആയിരുന്നു എന്ന്
ലക്ഷ്മി:എന്താ മോളെ നിന്റെ സ്വരത്തിന് ഒരു പതർച്ച..
ഷാഹി:ഒന്നുമില്ല അമ്മെ..അമ്മയ്ക്ക് തോന്നുന്നതാ..
ലക്ഷ്മി:ആട്ടെ...റൂം ഒക്കെ ശേരിയായോ..?
ഷാഹി:അതിന്റെ കാര്യങ്ങൾ ഞാൻ വർഡനോട് സംസാരിക്കുകയായിരുന്നു..ഞാൻ അമ്മയെ കുറച്ചു കഴിഞ്ഞു വിളിക്കട്ടെ
ലക്ഷ്മി:ശരി മോളെ..
ഷാഹി ഫോൺ കട്ട് ചെയ്തു എന്നിട്ട് അമ്മയായിരുന്നു എന്ന് അവരോട് പറഞ്ഞു...പിന്നെയും കാത്തിരിപ്പ്...നിശ്ശബ്ദത...
പെട്ടെന്ന് ഷാഹിയുടെ ഫോൺ റിങ് ചെയ്തു... അറിയാത്ത നമ്പർ...ട്രൂ കോളറിൽ സമർ എന്ന് എഴുതിയിരിക്കുന്നത് അവൾ കണ്ടു...സമറാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് അവൾ കാൾ എടുത്തു...പെട്ടെന്ന് അവരുടെ അടുത്തുനിന്നും കുറച്ചു ദൂരത്തുള്ള ഒരു ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു...അത് തീനാളങ്ങൾ വെമ്പി...പക്ഷികൾ കരഞ്ഞുകൊണ്ട് പറന്നുപോയി...ആകാശമാകെ ഇരുൾ നിറഞ്ഞു..ഭയാനകമായ അന്തരീക്ഷം...ഷാഹി ഫോൺ കാതോട് ചേർത്തു...
ഷഹന അല്ലെ...? വളരെയധികം കട്ടിയും ഗംഭീര്യവുമുള്ള ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു...
ഷാഹി പതുക്കെ അതെ എന്ന് പറഞ്ഞു...
സമർ:പാചകം അറിയില്ലേ..?
ഷാഹി:അറിയാം സാർ
സമർ:സാർ..?അതിന്റെ ആവശ്യം ഇല്ല.. You can Call me Samar...ഷഹനാ ഞാൻ ഒറ്റയ്ക്കാണ് താമസം... ഇയാൾക്ക് അത് ബുദ്ധിമുട്ടില്ലല്ലോ..
ഷാഹി:ഇല്ല സാർ സോറി സമർ
സമർ:ചന്ദ്രേട്ടന് എന്റെ വീട് അറിയാം...മൂപ്പരുടെ ഒപ്പം വീട്ടിലേക്ക് പോകുക...പോകുന്നതിനുമുമ്പ് കുഞ്ഞുട്ടന് ഒരു മിസ്സഡ് കാൾ ഇടുക.. അവന്റെ കയ്യിൽ ആണ് താക്കോൽ ഉള്ളത്...പിന്നെ താഴത്തെ ഏത് റൂം നിനക്ക് എടുക്കാം..അത് നിന്റെ സൗകര്യം...സൊ പറഞ്ഞപോലെ...വി വിൽ മീറ്റ്...
ഷാഹി:ഓക്കേ
ഷാഹി ഫോൺ കട്ട് ചെയ്തിട്ട് ശാന്തയെയും
💬 Comments
View all comments