0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 1.5K

മതി

കുഞ്ഞുട്ടൻ:ന്റെ പൊന്നു ചന്ദ്രേട്ടാ... പെണ്ണിനോടും കുട്ടികളോടും അല്ല ആണിന്റെ ആണത്തം കാണിക്കേണ്ടത് എന്ന് ഞങ്ങളെ ആശാൻ പണ്ടേ പഠിപ്പിച്ചിട്ടുള്ളതാ...

ചന്ദ്രൻ: അതേത് ആശാൻ..?

കുഞ്ഞുട്ടൻ:മ്മളെ ലാലേട്ടൻ അല്ലാണ്ടാരാ..

ചിരിച്ചുകൊണ്ട് പറഞ്ഞു

ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് നീ ആദ്യം അവനെ വിളി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു... കുഞ്ഞുട്ടന്റെ സംസാരം ഷാഹിയിലും ശാന്തയിലും ചെറുതായി ഒരു ചിരി പടർത്തിയിരുന്നു...അത് കണ്ട് ചന്ദ്രേട്ടൻ "അവൻ ഇങ്ങനാ... ഓരോന്ന് കളി പറഞ്ഞു ഇരിക്കും...സമറിനെ ഒന്ന് ചിരിപ്പിക്കണമെങ്കിൽ പോലും ഇവൻ വേണം.അവൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.."

അവർ മൂന്നുപേരും കുഞ്ഞുട്ടന്റെ ഫോൺവിളിക്കായി കാത്തിരുന്നു... ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കുഞ്ഞുട്ടൻ വിളിച്ചു...

"അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്...അവൻ വിളിക്കും"

"ശരി മോനെ"

കാൾ കട്ടായി... സമറിന്റെ വിളിക്കായി അവർ കാത്തിരുന്നു... നിമിഷങ്ങൾ കടന്നുപോയി...ഓരോ നിമിഷവും ഓരോ സംവത്സരം പോലെ തോന്നി ഷാഹിക്ക്...

കുറച്ചു കഴിഞ്ഞ് ചന്ദ്രേട്ടന്റെ ഫോൺ ചിലച്ചു...ചന്ദ്രേട്ടൻ കാൾ എടുത്തു...

"ചന്ദ്രേട്ടാ..സമർ ഹിയർ..."

വളരെ ഗംഭീര്യമുള്ള സമറിന്റെ ശബ്ദം ഷാഹിക്ക് കേട്ട്...

ചന്ദ്രൻ: പറ മോനെ..

സമർ:ആളെ വിശ്വസിക്കാമോ..?

ചന്ദ്രൻ:വിശ്വസിക്കാം മോനെ..അതിന് ഈ ചന്ദ്രേട്ടൻ ഉറപ്പ് തരാം

സമർ:അവളുടെ നമ്പർ എന്റെ ഫോണിലേക്ക് മെസ്സേജ് ചെയ്യൂ...

അതുംപറഞ്ഞ് ഫോൺ കട്ടായി...

ചന്ദ്രേട്ടൻ ഷാഹിയോട് അവളുടെ ഫോൺ നമ്പർ ചോദിച്ചു... ഷാഹി തന്റെ നമ്പർ ചന്ദ്രേട്ടന് പറഞ്ഞു കൊടുത്തു...അത് ചന്ദ്രേട്ടൻ മെസ്സേജ് ആയി സമറിന് അയചുകൊടുത്തു..സമർ അത് റിസീവ് ചെയ്തത് ഷാഹി കണ്ടു... പിന്നെയും നിശബ്ദത...സമറിന്റെ ഫോൺവിളിക്കായുള്ള കാത്തിരിപ്പ്...നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഷാഹിയുടെ ഫോൺ റിങ് ചെയ്തു...

ആരാണെന്ന് ചന്ദ്രേട്ടൻ അവളോട് ചോദിച്ചു..

💬 Comments

View all comments