Chapter Title : വില്ലൻ 2 [വില്ലൻ]
ചെയ്തതല്ലാതെ ആരും എടുത്തില്ല... "ഇവനും അവനെപ്പോലെ ആവാൻ തുടങ്ങിയോ ദൈവമേ" എന്ന് ചന്ദ്രേട്ടൻ സ്വയം ചോദിച്ചിട്ട് ഒന്നുകൂടെ കുഞ്ഞുട്ടന്റെ ഫോണിലേക്ക് വിളിച്ചു ലൗഡ്സ്പീക്കറിൽ ഇട്ടു...
ട്രണീം ട്രണീം ട്രണീം എന്ന ശബ്ദം ആ മൂന്നുപേരുടെ ഇടയിൽ മുഴങ്ങിക്കേട്ടു...ഫോൺ പിന്നേം റിങ് ചെയ്തുകൊണ്ടിരുന്നു...ഷാഹിയുടെ ഹൃദയം പോലും ആ ശബ്ദത്തിൽ മിടിച്ചുകൊണ്ടിരുന്നു..
ട്രണീം ട്രണീം ട്രണീം
പെട്ടെന്നു ആരോ ഫോൺ എടുത്തു...
"ഹാലോ ചന്ദ്രേട്ടാ...എന്തൊക്കെയുണ്ട് വിശേഷം...കനകച്ചേച്ചി ഇപ്പോളും രാത്രി 10 മണി കഴിഞ്ഞാൽ നട അടക്കാറുണ്ടോ...?"
കുഞ്ഞുട്ടൻ ആയിരുന്നു അപ്പുറത്ത്...
കനക ചന്ദ്രേട്ടന്റെ ഭാര്യ ആണ്... ചന്ദ്രേട്ടൻ കള്ളുകുടിക്കുന്ന രാത്രികളിൽ കനകമ്മ ചന്ദ്രേട്ടനെ വീട്ടിൽ കയറ്റാറില്ലയിരുന്നു...അതാണ് കളിയായി കുഞ്ഞുട്ടൻ ചോദിച്ചത്...
ചന്ദ്രേട്ടൻ:മോനെ അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല... നീ വിളിച്ചപ്പടെ തന്നെ നെഞ്ചത്തു കേറി കുത്തല്ലേ... മോനെ...ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചത്...
കുഞ്ഞുട്ടൻ:എന്താ ചന്ദ്രേട്ടാ പറയൂ..
ചന്ദ്രൻ:അവൻ എവിടെ...സമർ
കുഞ്ഞുട്ടൻ:അവൻ എവിടെ എന്ന് ഇപ്പോൾ അറിയണമെങ്കിൽ കണിയാൻ കാണിപ്പയ്യൂരിനെ തന്നെ വിളിക്കേണ്ടി വരും...
ചന്ദ്രൻ: നീ കളിവിട്... അവനെക്കൊണ്ട് ഒരു ആവശ്യം ഉണ്ട്...
കുഞ്ഞുട്ടൻ: എന്താ ചന്ദ്രേട്ടാ കാര്യം...നിങ്ങൾ കാര്യം പറയു
ചന്ദ്രേട്ടൻ ഷാഹിയുടെ സ്ഥിതിയും ആവശ്യവും അവനോട് പറഞ്ഞു..
അതുകേട്ട് കുഞ്ഞുട്ടൻ "ചന്ദ്രേട്ടാ നിങ്ങള് അവിടെ നിക്കു...ഞാൻ അവനെ ഒന്ന് ലൈനിൽ കിട്ടുമോ എന്ന നോക്കട്ടെ..അതിരിക്കട്ടെ പെണ്ണിനെ വിശ്വസിക്കാൻ കൊള്ളില്ലേ... വല്ല ഉടായിപ്പ് കേസിനെ കൊണ്ട് ചെന്നിട്ട് അവിടെ തേണ്ടിത്തരം കാണിച്ചാൽ അവൻ എന്റെ കൂമ്പ് വാട്ടി വാറ്റുണ്ടാക്കി കുടിക്കും.."
ചന്ദ്രൻ:നീ അതുപേടിക്കേണ്ട...അത് ഒരു പാവം പെണ്ണ് ആണ്... നിങ്ങളായിട്ട് അതിനെ ഒന്നും ചെയ്യഞ്ഞാൽ
💬 Comments
View all comments