0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 1.5K

പ്രശ്നം വരുന്നത് നീ കണ്ടിട്ടുണ്ടോ... അവൻ അവന്റെ കൂടെ ഉള്ള ഒരാളെയും മറ്റുള്ളവർക്ക് ഇട്ടുകൊടുത്തിട്ട് സ്വന്തം തടി രക്ഷപ്പെടുത്തില്ല... ആ കാര്യത്തിൽ അവനെ എനിക്ക് വിശ്വാസമാണ്... ഇതേ ഇപ്പൊ ഒരു വഴിയുള്ളൂ...

ശാന്ത: ശരി... ഞാൻ അവളോട് ചോദിച്ചു നോക്കട്ടെ

അവർ രണ്ടുപേരും നടന്ന് ഷാഹിയുടെ അടുത്തെത്തി...

ശാന്ത: മോളെ ഒരു വഴിയുണ്ട്... ഇവിടെ തേർഡ് ഇയറിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ ഒരു പാചകക്കാരിയെ വേണം...മോൾക്ക് അത് ചെയ്തുകൊണ്ട് അവിടെ താമസിച്ചുകൂടെ

ഷാഹി: ചേച്ചി അത്....

ശാന്ത: മോൾ പേടിക്കേണ്ട... വേറെയാളുകൾ ഒന്നും ഇല്ല അവനുമാത്രം പാചകം ചെയ്താൽ മതി...അവൻ മാത്രമേ വീട്ടിലുള്ളു

ഷാഹി:അവൻ എന്ന് പറഞ്ഞാൽ...

ശാന്ത:മോൾ ആ കാര്യത്തിൽ പേടിക്കണ്ട...അവൻ ഒരിക്കലും നിന്റെ മാനത്തിന് വില പറയില്ല...നിനക്ക് വിശ്വസിക്കാം...ഇതേ ഇപ്പോ വഴിയുള്ളൂ

ഷാഹി ഒന്ന് ആലോചിച്ചതിനുശേഷം ശരി എന്ന് പറഞ്ഞു

ചന്ദ്രൻ: ഉറപ്പിക്കാൻ വരട്ടെ...അവന്റെ സമ്മതം കൂടി വാങ്ങട്ടേ..

അതും പറഞ്ഞു ചന്ദ്രൻ തന്റെ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്തു...അവനെ വിളിച്ചാൽ കിട്ടുമോ എന്ന് അറിയില്ല...അവൻ നാട്ടിൽ ഇല്ല ഇപ്പൊ...ഇടയ്ക്ക് അവന് ഒരു മിന്നൽ ഉണ്ട്...ആ മിന്നലിൽ ദൈവം തമ്പുരാൻ തിരഞ്ഞാൽ പോലും അവനെ തിരഞ്ഞാൽ കിട്ടില്ല... എന്ന് പറഞ്ഞ് സമറിന്റെ ഫോണിലേക്ക് വിളിച്ചു

"This Subscriber is not reachable"

ചന്ദ്രേട്ടന്റെ ഫോണിൽ നിന്ന് ഒരു സുന്ദരി അവളുടെ കിളിശബ്ദത്തിൽ ചിലച്ചു...നോ രക്ഷ...ഇനി കുഞ്ഞുട്ടനെ ഒള്ളു ശരണം...

അതാരാ കുഞ്ഞുട്ടൻ..? ശാന്ത ചോദിച്ചു..

ചന്ദ്രൻ:അതോ..അവനാണ് സമറിന്റെ വലംകൈ...അവന്റെ ചങ്ക്...

എന്ന് പറഞ്ഞിട്ട് കുഞ്ഞുട്ടന്റെ ഫോണിലേക്ക് വിളിച്ചു..

ആദ്യം വിളിച്ചപ്പോൾ ഫോൺ റിങ്

💬 Comments

View all comments