0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 595

മുൻപിൽ പെട്ടാൽ ചൂടോടെ എല്ലാം കിട്ടും അതിലും നല്ലത് നാളെ കിട്ടുന്നതാ...

ശാന്ത സാരി പെട്ടെന്ന് ധരിച്ച് പുറത്തേക്കിറങ്ങി...കോളേജിന്റെ കവാടം ലക്ഷ്യമാക്കി അവൾ നടന്നു...കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആണ് ഉദ്യാനത്തിന്റെ അടുത്ത് ഷാഹി ഇരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്...ശാന്ത അവളുടെ അടുത്തേക്ക് നടന്നു... അടുത്തെത്താനായപ്പോൾ തന്നെ ശാന്തയ്ക്ക് മനസ്സിലായി ഷാഹി കരയുകയാണെന്ന്...

ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്നു...

എന്താ മോളെ ഇവിടെ ഇരുക്കുന്നെ...ശാന്ത ചോദിച്ചു...

ശബ്ദം കേട്ട് ഷാഹി തുറിച്ചുനോക്കി...ശാന്തയെ കണ്ടതും അവൾ അവളുടെ കണ്ണുനീർ തുടച്ചിട്ട് "ഞാൻ എന്താ ചെയ്യുക ചേച്ചി" എന്ന് ചോദിച്ചു...

ശാന്ത: മോൾക്ക് പുറത്തെവിടെയെങ്കിലും റൂം എടുത്തൂടെ..?

ഷാഹി: അതിനുമാത്രം പൈസയൊന്നും എന്റെ കയ്യിൽ ഇല്ല ചേച്ചി...

ശാന്ത:മോളുടെ ഉപ്പ എന്ത് ചെയ്യുന്നു..?

ഷാഹി: എനിക്ക് ഉപ്പയില്ല... മരിച്ചുപോയി... അമ്മയും അനിയനും മാത്രമേ ഒള്ളു...

ശാന്ത: ഞാൻ എന്താ ചെയ്യുക മോളെ...എന്റെ വീട്ടിൽ നിനക്കും കൂടി പായ വിരിക്കാൻ ഉള്ള സ്ഥലം ഇല്ല മോളെ..ഞാൻ നിസ്സഹായയാണ്...

ഷാഹി:ചേച്ചി പൊയ്ക്കോളൂ... എന്തായാലും എന്നെ വലിയ ഒരു ആപത്തിൽ നിന്ന് എന്നെ രക്ഷിച്ചില്ലേ...അതിനുതന്നെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല...വളരെയധികം നന്ദിയുണ്ട്..

ഷാഹി കൈകൂപ്പിക്കൊണ്ട് ശാന്തയോട് പറഞ്ഞു...

ശാന്ത അവിടെ നിന്ന് നടന്നു...കുറച്ചു ദൂരം നടന്നതിനുശേഷം ശാന്ത തിരിച്ച് ഷാഹിയുടെ അടുത്തേക്ക് നടന്നു...

ശാന്ത തിരിച്ചു വരുന്നതുകണ്ട് "എന്തുപറ്റി ചേച്ചി..?" എന്ന് ശാന്തയോട് ഷാഹി ചോദിച്ചു.

ശാന്ത: മോൾ ഇവിടെ വാ.. നമുക്കൊരാളെ അടുത്തേക്ക് പോകാം..

ഷാഹി:ആരെ അടുത്തേക്കാ ചേച്ചി..

ശാന്ത:മോൾ വാ

എന്ന് പറഞ്ഞ് മുൻപിൽ നടന്നു...

ഷാഹി തന്റെ ബാഗുകൾ എല്ലാം എടുത്ത് ശാന്തയുടെ പിന്നാലെ നടന്നു... ശാന്ത പോയത് കോളേജിന്റെ ഗേറ്റ്കീപ്പർ ചന്ദ്രേട്ടന്റെ അടുത്തേക്ക് ആയിരുന്നു...

അമ്പതുവയസ്സുകഴിഞ്ഞു മുടികളിൽ ചെറുതായി നര കേറിയ സാധുവായ ഒരാൾ ആയിരുന്നു ചന്ദ്രൻ... പഴയ ചുമട്ടുതൊഴിലാളി ആയിരുന്നു ചന്ദ്രൻ...അതുകൊണ്ട് തന്നെ ശരീരം ഇപ്പോളും ഫിറ്റായിരുന്നു...ശാന്തയും ഷാഹി നടന്ന് കോളേജിന്റെ കവാടത്തിനുമുന്നിൽ എത്തി... ശാന്ത ഷാഹിയോട് അവിടെ നിക്കാൻ പറഞ്ഞിട്ട് ചന്ദ്രേട്ടന്റെ അടുത്ത് ചെന്ന് ഷാഹിയുടെ അവസ്ഥ പറഞ്ഞുകൊടുത്തു...

ചന്ദ്രൻ: അതിന് ഞാൻ എന്താ മോളെ ചെയ്യുക... അവളോട് ഉള്ള ജീവനുംകൊണ്ട് നാട്ടിലേക്ക് പോകാൻ പറ...

ശാന്ത: ചന്ദ്രേട്ടൻ വിചാരിച്ചാൽ അവൾക്ക് ഏതേലും ഒരു ചെറിയ റൂം ചുളുവിലക്ക് ഒപ്പിച്ചു കൊടുക്കാൻ സാധിക്കില്ലേ..?

ചന്ദ്രൻ: അതിന് മോളെ എനിക്കീ ബ്രോക്കർ പരിപാടി ഒന്നും ഇല്ലല്ലോ...എന്റെ കയ്യിൽ എവിടുന്നാ റൂം

💬 Comments

View all comments