Chapter Title : വില്ലൻ 2 [വില്ലൻ]
ശാന്ത: ഒന്ന് ആലോചിച്ചുനോക്ക് ചന്ദ്രേട്ടാ...പാവം പെണ്ണ് ആണ്... അവൾക്ക് ഉപ്പയൊന്നും ഇല്ല... നന്നായി പഠിക്കുന്ന പെണ്ണ് ആണ്... അവൾക്ക് ഇവിടെ മെറിറ്റ് സീറ്റാണ് കിട്ടിയെക്കുന്നെ... നല്ല ഭാവി ഉള്ള പെണ്ണ് ആണ്.. ഒന്ന് ശ്രമിച്ചു നോക്ക്
ചന്ദ്രൻ: മോൾ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകും...എനിക്കും അവളെ സഹായിക്കണം എന്നുണ്ട്...പക്ഷെ ഞാൻ ഈ കാര്യത്തിൽ നിസ്സഹായനാണ്...ആഗ്രഹം ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ സഹായിക്കാനുള്ള ആവതുംകൂടി വേണ്ടേ...നീ അവളോട് നാട്ടിലേക്ക് പോകാൻ പറ
ശാന്ത: ശരി ചന്ദ്രേട്ടാ...
ശാന്ത തിരിച്ചു ഷാഹിയുടെ അടുത്തേക്ക് നടന്നു..അവളുടെ അടുത്തെത്തി "അതും നടക്കില്ല മോളെ..." എന്ന് പറഞ്ഞു...
ഷാഹി: സാരമില്ല ചേച്ചി...എനിക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ...
അവർ രണ്ടുപേരും കോളേജിന് പുറത്തേക്ക് നടന്നു...കുറച്ചുനടന്നപ്പോൾ പെട്ടെന്ന് പിന്നിൽ നിന്ന് ഒരു വിളികേട്ടു..അവർ തിരിഞ്ഞു നോക്കി...അപ്പോൾ ചന്ദ്രേട്ടൻ അവരുടെ അടുത്തേക്ക് ഓടി വരുന്നുണ്ട്...
ശാന്ത: എന്താ ചന്ദ്രേട്ടാ...
ചന്ദ്രൻ: നിങ്ങൾ അവിടെ നിക്ക്..
എന്നിട്ട് ഷാഹിയെ നോക്കിയിട്ട് ചോദിച്ചു
"നിനക്ക് പാചകം അറിയാമോ..?"
ഷാഹി പെട്ടെന്ന് തലയാട്ടിയിട്ട് "അറിയാം.." എന്ന് മറുപടി പറഞ്ഞു...
ചന്ദ്രേട്ടൻ അപ്പോൾ ശാന്തയെ മാറ്റിനിർത്തിയിട്ട് ശാന്തയോട് "സമർ അവന് ഒരു പാചകക്കാരിയെ വേണം എന്ന് പറഞ്ഞിരുന്നു"
ശാന്ത: സമറോ...? അതുവേണോ..?
ചന്ദ്രൻ:എന്തെ..?
ശാന്ത:അതല്ലാ... അവൻ ഒറ്റയ്ക്ക് അല്ലെ താമസം...
ചന്ദ്രൻ: അതിനെന്താ...അവൻ ഏതെങ്കിലും ഒരു പെണ്ണിനോട് മോശമായിട്ട് പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ...?
ശാന്ത:ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത് ചന്ദ്രേട്ടാ...അവന് ചുറ്റും എന്തൊക്കെയോ നിഗൂഢതകൾ ഉള്ളപോലെ തോന്നിയിട്ടുണ്ട്...ബാക്കിയുള്ള സ്റ്റുഡന്റ്സിനെ പോലെ അല്ല അവൻ...അവന്റെ ബാക്ക്ഗ്രൗണ്ട് മറ്റും...ആ പെണ്ണിന് ആരുമില്ല...
ചന്ദ്രൻ: ഡീ അവൻ കാരണം അവന്റെ ഏതെങ്കിലും കൂട്ടുകാരന് പ്രശ്നം വരുന്നത് നീ കണ്ടിട്ടുണ്ടോ... അവൻ അവന്റെ കൂടെ ഉള്ള ഒരാളെയും മറ്റുള്ളവർക്ക് ഇട്ടുകൊടുത്തിട്ട് സ്വന്തം തടി രക്ഷപ്പെടുത്തില്ല... ആ കാര്യത്തിൽ അവനെ എനിക്ക് വിശ്വാസമാണ്... ഇതേ ഇപ്പൊ ഒരു വഴിയുള്ളൂ...
ശാന്ത: ശരി... ഞാൻ അവളോട് ചോദിച്ചു നോക്കട്ടെ
അവർ രണ്ടുപേരും നടന്ന് ഷാഹിയുടെ അടുത്തെത്തി...
ശാന്ത: മോളെ ഒരു വഴിയുണ്ട്... ഇവിടെ തേർഡ് ഇയറിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ ഒരു പാചകക്കാരിയെ വേണം...മോൾക്ക് അത് ചെയ്തുകൊണ്ട് അവിടെ താമസിച്ചുകൂടെ
ഷാഹി: ചേച്ചി അത്....
ശാന്ത: മോൾ പേടിക്കേണ്ട... വേറെയാളുകൾ ഒന്നും ഇല്ല അവനുമാത്രം പാചകം ചെയ്താൽ മതി...അവൻ മാത്രമേ വീട്ടിലുള്ളു
ഷാഹി:അവൻ എന്ന് പറഞ്ഞാൽ...
ശാന്ത:മോൾ ആ കാര്യത്തിൽ പേടിക്കണ്ട...അവൻ ഒരിക്കലും നിന്റെ മാനത്തിന് വില പറയില്ല...നിനക്ക് വിശ്വസിക്കാം...ഇതേ
💬 Comments
View all comments