0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 1.5K

അത് പൊങ്ങുന്നു...ഷാഹിയുടെ ഭയം ഇരട്ടിയായി..അവൾ കിടക്കയുടെ വിരിപ്പിൽ കൈകൾകൂട്ടി മുറുക്കിപിടിച്ചു...കട്ടിൽ പൊങ്ങുന്നത് നിന്നു...കട്ടിലിപ്പോൾ വായുവിൽ നിൽക്കുകയായിരുന്നു...ആ കറുത്തരൂപം ഷാഹിയുടെ തലയുടെ ഭാഗത്തേക്ക് ചെന്നു... അത് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി...ഷാഹിക്ക് അതിനെ നോക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും തല തിരിച്ചുപിടിക്കാൻ അവൾക്ക് ശക്തി ഇല്ലായിരുന്നു...ആ രൂപം ശബ്‌ദിച്ചു തുടങ്ങി...

"എത്രയെത്ര അവസരങ്ങൾ കിട്ടിയിട്ടും ഒടുവിൽ നീ ഇവിടെ തന്നെ വന്നെത്തിയല്ലേ...വിധി...ഇതാണ് നിന്റെ വിധി...അതിനെ മാറ്റാൻ ഒരിക്കലും നിനക്ക് ആകില്ല...ഇനി നിനക്ക് രക്ഷയില്ല...നിനക്ക് ഇനി ഒന്നേ ചെയ്യാൻ ഒള്ളൂ... കാതോർത്തോ...അവന്റെ വരവിനായി...ചെകുത്താന്റെ വരവിനായി...."

ഷാഹി പെട്ടെന്ന്കണ്ണുതുറന്നു...അവൾ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച് റൂം മുഴുവൻ നോക്കി...എന്നാൽ അവിടെ ആരും ഇല്ലായിരുന്നു...അവൾ കൊണ്ടുവന്നുവെച്ച വെള്ളം എടുത്തു കുടിച്ചു...അവൾ ആകെ പരിഭ്രാന്തയായിരുന്നു...കണ്ടത്‌ സ്വപ്‌നമാണെന്ന്‌ അവളുടെ ബുദ്ധിക്ക് മനസ്സിലായെങ്കിലും അവളുടെ ഭയത്തെ അത് ഒട്ടും കുറച്ചില്ല...അവൾ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു മനമുരുകി പ്രാർത്ഥിച്ചു...അവൾ ഫാതിഹ സൂറത് കൂടി ഓതിയതിന് ശേഷം വീണ്ടും കിടന്നു....

**************************

ദൂരെ മറ്റൊരിടത്ത്......

കൊടുംവനം... ആ വനത്തിനുള്ളിൽ കെട്ടിയ ഏറുമാടത്തിൽ ഒരു ചെറുപ്പക്കാരൻ ഉറങ്ങുകയായിരുന്നു...വെളുത്തു സുമുഖനായ ഒരു ചെറുപ്പകാരൻ..എന്നാൽ അവന്റെ വയസ്സിന് ഉതകുന്ന ശരീരം ആയിരുന്നില്ല അവന്.. വളരെ ഉറച്ച ശരീരം..കൈകളിലും കാലുകളിലും ഉള്ള മസിലുകൾക്കൊക്കെ ഇരുമ്പിനേക്കാൾ ഉറപ്പായിരുന്നു..

വളരെ ഉയരത്തിൽ ആയിരുന്നു ഏറുമാടം കെട്ടിയിരുന്നത്‌..അവൻ ചന്ദ്രനെയും നോക്കി ശാന്തമായി ഉറങ്ങുകയായിരുന്നു..നിശബ്ദത...പെട്ടെന്ന് ഒരു ഫാൽക്കൻ പക്ഷിയുടെ ചിലമ്പൽ അവിടെ കേട്ടു.. ചെറുപ്പക്കാരൻ കണ്ണുതുറന്നു അതിനെ നോക്കി...ഫാൽക്കൻ പക്ഷി അവനെയും നോക്കി... രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു...പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ ഫാൽക്കൻ പക്ഷി വന്നവഴിക്ക് തിരിച്ചു പറന്നു...അവൻ തിരികെ ഉറക്കത്തിലേക്കും..

കൊട്ടാരസദൃശ്യമായ

💬 Comments

View all comments