0%

Chapter Title : വില്ലൻ 2 [വില്ലൻ]

Author : വില്ലൻ Read All Parts 1.5K

അവൻ ഓരോന്ന് ചോദിക്കുന്നത്‌ കേൾക്കാൻ കാൾ കട്ട് ചെയ്തിട്ടും ചെവിയിൽ ഫോൺ പിടിച്ചിരുന്നു...ഷാഹി ആകെ കൺഫ്യൂഷനിലായി...അവൾ കുറച്ചുനേരം കണ്ണ് തുറന്നു കിടന്നു...ഫാൻ കറങ്ങുന്നതുംനോക്കി...

കുറച്ചുകഴിഞ്ഞു ഷാഹി എണീറ്റ് അടുക്കളയിൽ പോയി അവൾ ഭക്ഷണം കഴിച്ചു....ഭക്ഷണം കഴിക്കുമ്പോളും ഷാഹിയുടെ ചിന്ത സമറിൽ ആയിരുന്നു...ആരാണ് അവൻ..?എന്താണ് തന്നെ അവനോട് അടുപ്പിക്കുന്നത്...?എവിടെയാണ് അവൻ...?അവൻ എന്ത് ചെയ്യുകയാകും ഇപ്പോൾ...? അവന് ആരുമില്ലേ...?അവൾ അവനെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു...അവൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകുമോ...? പെട്ടെന്ന് താൻ എന്താ ഇങ്ങനെ ആലോചിച്ചത് എന്ന് ഓർത്തു അവൾ സ്വയം തലയിൽ തല്ലി...പിന്നെയും അവൾ അത് തന്നെ ചിന്തിച്ചു... അവന് ആരോടെലും പ്രണയം ഉണ്ടാകുമോ...?

ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവൾ അടുക്കളയിൽ പോയി കൈയും പാത്രങ്ങളുമെല്ലാം കഴുകി ഉറങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു....അവൾ ഫാനിട്ട് ബെഡിൽ വന്ന് കിടന്നു...സമറിനെക്കുറിച്ചുള്ള ചിന്തകൾ അവളെ ഉറങ്ങാൻ സമ്മതിച്ചില്ല...ഒടുവിൽ രാത്രിയുടെ ഏഴാം യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു..

പെട്ടെന്ന് ഫാൻ നിശ്ചലമായി...എന്നാൽ തണുപ്പ് കുറഞ്ഞില്ല...കൂടിവന്നു... അന്ധകാരത്തിന് ഭയത്തിന്റെ മാറ്റൊലി നല്കാൻ ആ തണുപ്പിനായി... ചന്ദ്രന്റെ പ്രകാശം ജനലുകളിലൂടെ അവളുടെ റൂമിൽ വന്നെത്തി...അവൾ ജനാലയുടെ അടുത്തേക്ക് നോക്കി...നിലാവ് നിറഞ്ഞ അന്തരീക്ഷം...പെട്ടെന്ന് ദൂരെ നിന്ന് എന്തോ വരുന്നതുപോലെ അവൾക്ക് തോന്നി...അത്..അത്...ആ കറുത്തരൂപം....അത് പിന്നെയും ഒഴുകി വരുന്നു തന്റെ അടുത്തേക്ക്...ഷാഹി ആകെ ഭയന്നു... അത് വായുവിൽ ഒഴുകി ജനാലയുടെ മുന്നിൽ എത്തി...അത് അവളെതന്നെ നോക്കുന്നത് പോലെ തോന്നി ഷാഹിക്ക്...ആ രൂപം ജനലയും കടന്ന് റൂമിലേക്ക് എത്തി...ഷാഹി നന്നായി ഭയന്നു...അവൾക്ക് എണീറ്റ് ഓടാൻ തോന്നി...എന്നാൽ അവൾക്ക് അവളുടെ ശരീരം അനക്കാൻ പോലും സാധിച്ചില്ല...അവൾ ആകെ തളർന്നു...പെട്ടെന്ന് താൻ കിടന്നിരുന്ന കട്ടിൽ വായുവിൽ ഉയരുന്നത്പോലെ തോന്നി അവൾക്ക്...അതെ

💬 Comments

View all comments