0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 654

കിതച്ചു....

"ഒറ്റയാളാണോ നിങ്ങളെ ഒക്കെ കൂറയ്ക്ക് ഇട്ടത്..."..അമർഷത്തോടെ റാഫി ചോദിച്ചു...അജയൻ അതിനുമറുപടി പറഞ്ഞില്ല....അവൻ വേറെ ഒരു ചിന്തയിലായിരുന്നു... ആ കണ്ണുകൾ...ഹെല്മെറ്റിനുള്ളിൽ താൻ കണ്ട കണ്ണുകൾ...അത് താൻ എവിടെയോ കണ്ടപോലെ...ആ കണ്ണുകളിലുള്ള മൂർച്ച അത് അവന് മറക്കാൻ കഴിയുന്നില്ല..അത് വീണ്ടും വീണ്ടും അവനെ ഭയപ്പെടുത്തുന്നു...

■■■■■■■■■■■■■■

"നിങ്ങൾ ആരാണ്...?"...അവളെ അവളുടെ വീടിനുമുന്പിൽ ഹെൽമെറ്റ് കൊണ്ട് ഇറക്കുമ്പോൾ അവൾ അവനോട് ചോദിച്ചു...

"ഒരു വഴിപോക്കൻ... അത്ര കരുതിയാൽ മതി..."..അവൻ പറഞ്ഞു

"പോരാ...എനിക്ക് നിങ്ങളുടെ മുഖം കാണണം...എന്റെ ജീവൻ തിരിച്ചുതന്നയാളാണ് നിങ്ങൾ...എന്റെ ദൈവം..മുഖമുള്ള ഈ ദൈവത്തെ എനിക്ക് കാണണം...എന്റെ അപേക്ഷയാണ്...പറ്റില്ല എന്ന് പറയരുത്..."..അവൾ അവനോട് കെഞ്ചി...

അവൻ അവന്റെ ഹെൽമെറ്റ് ഊരി..സ്‌ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ അവനെ കണ്ടു...

"മറക്കില്ല ഒരിക്കലും...മരിക്കും വരെ ഓർക്കും...എന്റെ പ്രാർത്ഥനകളിൽ എന്നും നിങ്ങൾ ഉണ്ടാകും..."..അവൾ അവനോട് പറഞ്ഞു..

"ഓർക്കരുത്..ഇത് മറക്കേണ്ട മുഖമാണ്...ബി സേഫ്..."..എന്ന് പറഞ്ഞിട്ട് അവൻ അവന്റെ ബൈക്ക് മുന്നോട്ടെടുത്തു...

അവൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി...മുറ്റത്ത് ഒരു പോലീസ് ജീപ്പ് കിടപ്പുണ്ടായിരുന്നു...

◆◆◆◆◆◆◆◆◆◆◆◆◆◆

ഷാഹി രാവിലെ നേരത്തെ എണീറ്റു... കോളേജ് തുറക്കുന്ന ദിവസമാണ്...അവൾ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയിട്ട് കുളിച്ചു..ഭക്ഷണം കഴിച്ചുവന്നിട്ട് ദൈവത്തോട് പ്രാർത്ഥിച്ചു...അമ്മ വിളിച്ചിരുന്നു..അമ്മയുടെ അനുഗ്രഹം അവൾ വാങ്ങി..ബസ്സിൽ അവൾ കോളേജിലെത്തി...

കോളേജ് കവാടത്തിലെത്തിയപ്പോൾ തന്നെ ചന്ദ്രേട്ടനെ അവൾ കണ്ടു..അവൾ അടുത്തേക്ക് ചെന്നു...ചന്ദ്രേട്ടൻ അവളോട് വിശേഷം ചോദിച്ചു...അവൾ എല്ലാം ഒക്കെ ആണെന്ന് പറഞ്ഞു...പെട്ടെന്ന് ഷാഹി ചന്ദ്രേട്ടന്റെ കാലിൽ വീണു...എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു..ചന്ദ്രേട്ടന്റെ കണ്ണിൽ നിന്നും കണ്ണീര് വന്നു...അയാൾ അവളെ പിടിച്ചെഴുന്നേല്പിച്ചു...തലയിൽ കൈവെച്ചിട്ട് എന്റെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും നിനക്ക് ഉണ്ടാകും എന്ന് പറഞ്ഞു..ഷാഹി അയാളുടെ മുഖത്തുനോക്കി ചിരിച്ചു...എന്നിട്ട് പോട്ടെ എന്ന് ചോദിച്ചിട്ട് അവൾ നടന്നു നീങ്ങി...ചന്ദ്രേട്ടൻ ഷാഹിയെ നോക്കിനിന്നു...ഗുണത്തിലും ഐശ്വര്യത്തിലും അവളുടെ ഏഴയലത്ത് ഒരു പെണ്ണും എത്തില്ല എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു...

ഷാഹി കോളേജിലേക്ക് നടന്നു..സീനിയേയ്സിന് എക്സാം സമയം ആയതുകൊണ്ട് റാഗിങ്ങ് ഒന്നും കിട്ടിയില്ല...അവൾ വളരെ ഹാപ്പിയായിരുന്നു...ഒരു പച്ചചുരിദാരും വെളുത്ത തട്ടവും ഷാളുമായിരുന്നു അവളുടെ വേഷം... അതിൽ അവൾ വളരെ സുന്ദരിയായിരുന്നു..മറ്റുള്ളവരിൽ നിന്നും അവൾ വേറിട്ടുനിന്നു..എല്ലാവരും അവളെ നോക്കി നിന്നു...ഷാഹി മറ്റുള്ളവരെയെല്ലാം നോക്കി...കാറിലും ബൈകിലുമൊക്കെയായി ഒരുപാട് പേർ വരുന്നുണ്ടായിരുന്നു...എല്ലാവരും നല്ല പണമുള്ള വീട്ടിലെ പിള്ളേർ ആയിരുന്നു...അവൾ മന്ദം നടന്ന് തന്റെ ക്ലാസ്സിലേക്ക് കയറി...

ബെല്ലടിച്ചു...എല്ലാരും പരസ്പരം പരിചയപ്പെട്ടു...ഷാഹിക്ക് നല്ല രണ്ടുകൂട്ടുകാരെ കിട്ടി...ഗായത്രിയും അനുവും...രണ്ടുപേരും മലയാളികൾ ആയിരുന്നു...അല്ലേലും എവിടെ ചെന്നാലും മലയാളിയെ കാണും എന്നാണല്ലോ...ഗായത്രിയുടെ സ്ഥലം പാലക്കാട്...ഒരു നായർകുട്ടി...പണവും പ്രതാപവും

💬 Comments

View all comments