0%

Chapter Title : വില്ലൻ 3 [വില്ലൻ]

Author : വില്ലൻ Read All Parts 662

വീണു...അർജുനും നവാസും മാത്രം ബാക്കിയായി..അർജുൻ നെഞ്ചിൽ കൈവെച്ചു നിൽക്കുകയായിരുന്നു...നവാസ് അവന്റെ തലയിൽ കൈവെച്ചു മറിഞ്ഞുവീണ ബൈക്കിന് അടുത്ത് ഇരിക്കുകയും...രണ്ടുപേരും നടന്നതുകണ്ടു ഭയന്നുവിറച്ചു...സമർ അവരുടെ നേരെ പതിയെ നടന്നുവന്നു... അർജുന്റെ മുൻപിൽ എത്തി...സമർ അവന്റെ നേരെ നോക്കി നിന്നു..അർജുന് പേടികാരണം മുട്ടുവരെ വിറക്കാൻ തുടങ്ങി...അർജുൻ എന്തോ പറയാൻ വായതുറന്നു... അപ്പോഴേക്കും അവന്റെ വായ അടക്കി സമർ അടിച്ചു...അവന്റെ വായിൽ നിന്നും രണ്ടുപല്ല് പൊട്ടിവീണു...അടിയുടെ ശക്തിയിൽ രണ്ടുപല്ലും അവൻ തന്നെ വിഴുങ്ങി...സമർ അവന്റെ മുടിപിടിച്ചു വണ്ടിയുടെ സൈലന്സറിന്മേൽ അവന്റെ തല കൂട്ടി ഇടിച്ചു...അര്ജുന് തന്റെ തല പൊളിഞ്ഞു പോയതുപോലെ തോന്നി...അവൻ അലറിക്കരഞ്ഞു..സമർ അർജുനെ വിട്ട് നവാസിന്റെ അടുത്തേക്ക് നീങ്ങി..നവാസ് പേടിച്ചു പിന്നിലേക്ക് നീങ്ങി...സമർ അവനെ തന്റെ രണ്ട് കൈകൊണ്ട് അവനെ തൂക്കിയെടുത്തു...അവനെ നേരെപിടിച്ചു നിർത്തി..സമർ അവന്റെ ഇടത്തെ കൈകൊണ്ട് അവന്റെ കോളറിന്മേൽ പിടിച്ചു...നവാസ് കൈകൂപ്പി സോറി പറയാൻ വായതുറന്നു...നവാസ് സമറിൽ നിന്ന് ഒരു മുരൾച്ച കേട്ടു....

"മ്മാനെ പറയാനായോ..."..

നവാസ് അതുകേട്ട് ഭയന്നുവിറച്ചു...അവൻ പിന്നേം ക്ഷമപറയാൻ വായതുറന്നു...പക്ഷെ അത് കേൾക്കാൻ സമറിന് ഒരു മൂഡും ഇല്ലായിരുന്നു...സമർ നവാസിന്റെ മുഖത്തേക്ക് ആഞ്ഞുകുത്തി...ഒരു കുത്തിൽ സമർ നിർത്തിയില്ല...വീണ്ടും വീണ്ടും അവൻ നവാസിന്റെ മുഖം ലക്ഷ്യമാക്കി കുത്തി...നവാസ് ബോധം മറഞ്ഞു സമറിന്റെ കയ്യിൽ തൂങ്ങി നിന്നു... കുറച്ചുകഴിഞ്ഞപ്പോ നവാസിനെ മോചിതനാക്കി...അവൻ വെട്ടിയിട്ട വാഴ പോലെ നിലത്തേക്ക് വീണു...സമർ ചുറ്റും നോക്കി..തന്നെ നേരത്തെ തല്ലാൻ വന്നവൻ അപ്പോഴും അവന്റെ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു...സമർ അവനെ നോക്കി എന്തെ എന്ന ഭാവത്തിൽ പുരികം പൊക്കി ചോദിച്ചു...അവൻ ഒന്നുമില്ല എന്ന് ചുമലുകൊണ്ട് കൂച്ചി കാണിച്ചിട്ട് തിരിഞ്ഞോടി...ബാക്കി പത്തുപേർ ഒരു ബോധവും ഇല്ലാതെ നിലത്തുവീണുകിടക്കുന്നുണ്ടായിരുന്നു.....പ്രിൻസിപ്പൽ കിതപ്പോടെ ഷാഹിയോട് പറഞ്ഞുനിർത്തി...പ്രിൻസി തന്റെ ടേബിളിൽ ഇരുന്ന ഗ്ലാസിലെ വെള്ളം കുടിച്ചു...എന്നിട്ട് വീണ്ടും തുടർന്നു...

"അവൻ അവരെ തല്ലിവീഴ്ത്തിയതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് അവൻ അവൻ അത് ചെയ്തവിധമാണ്..ക്രൂരമായിരുന്നു...പൈശാചികം...എനിക്കും അവരോട് ദേഷ്യം ഉണ്ടായിരുന്നു...പക്ഷെ അവൻ ചെയ്യുന്നതുകൊണ്ട് എനിക്ക് പോലും അവരോട് സഹതാപം തോന്നി...എന്നെ കൂടുതൽ പേടിപ്പിച്ചത് അവന്റെ മുഖമായിരുന്നു...നമ്മൾ ആരെയെങ്കിലും തല്ലുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകില്ലേ...പക്ഷെ അവന്റെ മുഖത്തു ഞാൻ ഒരു ഭാവം

💬 Comments

View all comments