0%

Chapter Title : വില്ലൻ 4 [Ragesh] [EDITED]

Author : kkstories Read All Parts 597

ഒരു ഫ്രണ്ട് അയി എന്നെ കാണമെങ്കിൽ രാഗേഷിന് തുടരാം അല്ലെങ്കിൽ ഒരിക്കലും എന്നെയോ മാത്യുനെയോ ശല്യം ചെയ്യാൻ വരരുത് " ജാൻസി രാഗേഷിനെ ഒന്നും പറയാൻ അനുവദിക്കാതെ എല്ലാം പറഞ്ഞൊപ്പിച്ചു. " ശരി ചേച്ചി. പക്ഷെ എനിക്ക് ചേച്ചിയെ ഇഷ്ടം ആണ് " എന്ന് പറഞ്ഞുകൊണ്ട് രാഗേഷ് ആ കാൾ കട്ട്‌ ചെയ്തു. ജാൻസിക്ക് ഒരുപാട് വിഷമം ആയി പക്ഷെ മാത്യുവിന്റെ മുഖം ആലോചിച്ചപ്പോൾ ഇതാണ് ശരി എന്ന് അവൾക്ക് തോന്നി.

പിന്നീട് അങ്ങോട്ട് ക്രിസ്മസ് ലീവ് ആയിരുന്നു. പകൽ സമയങ്ങളിൽ വീട്ടുജോലികളിൽ ഏർപ്പെട്ട ജാൻസി സമയം തള്ളിനീക്കി. രാത്രിയിൽ അവൾ മാത്യുവിനെ വിളിക്കും പക്ഷെ ഉറങ്ങാൻ കിടക്കുമ്പോൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു. അവൾ അന്ന് രാഗേഷുമായി നടന്ന കാര്യങ്ങൾ ഓർക്കും അപ്പോൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി അവൾ അറിയുന്നു. അവൾ വികാരങ്ങളെ കടിച്ചമർത്തി മാത്യുവിന്റെ പെണ്ണായി ദിവസങ്ങൾ തള്ളി നീക്കി. ഒരു ദിവസം ജാൻസി ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ ഫോണിൽ റീമയുടെ മെസ്സേജ് വന്നു
റീമ: ഹായ്, രാഗേഷ് വിഷമത്തിലാണ് അതുകൊണ്ടാണ് ഞാൻ മെസ്സേജ് അയച്ചത്
ജാൻസി: അവൻ എന്നെ എന്താണ് ചെയ്തതെന്ന് നിന്നോട് പറഞ്ഞിട്ടുണ്ടാവുമല്ലോ? എനിക്ക് ഇത് തുടരാൻ പറ്റില്ല. ഞാനും മാത്യുവും കൂടെ സന്തോഷത്തിൽ ആണ് ജീവിക്കുന്നത് അത് തകർക്കാൻ ആരും വരണ്ട.
റീമ: ഇല്ല ജാൻസി പക്ഷെ രാഗേഷിന് നിന്നെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ ഇപ്പൊൾ മെസ്സേജ് അയച്ചത്. അവൻ എന്നോട് മെസ്സേജ് അയക്കാൻ പറഞ്ഞിട്ടില്ല പക്ഷെ അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി
ജാൻസി:

💬 Comments

View all comments