0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

"അവൻ നാട്ടിലില്ലല്ലോ മോളേ..."..കുഞ്ഞുട്ടൻ പറഞ്ഞു...അഞ്ജുവിന്റെ മുഖം വിഷാദമായി... സമറിന്റെ പേര് കേട്ടപ്പോൾ ഷാഹിക്ക് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു...അവളുടെ മുഖവും മ്ലാനമായി..ശാന്ത അത് ശ്രദ്ധിച്ചു...

"അവൻ നാട്ടിൽ വന്നാൽ ആദ്യം മോളുടെ അടുത്തേക്ക് കുഞ്ഞുട്ടേട്ടൻ കൊണ്ടുവരാം ട്ടോ.."...കുഞ്ഞുട്ടൻ അഞ്ജുവിനോട് പറഞ്ഞു...അതുകേട്ടപ്പോൾ അവൾ വീണ്ടും ഹാപ്പിയായി...കുഞ്ഞുട്ടൻ അഞ്ജുവിനേം കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി...

"എന്തുപറ്റി മോളെ..."..ശാന്ത ഷാഹിയുടെ അടുത്ത് വന്നു ചോദിച്ചു...ഷാഹി പ്രിൻസിപ്പൽ പറഞ്ഞകാര്യങ്ങൾ ശാന്തയോട് പറഞ്ഞു...

"ഇതിൽ വല്ല സത്യവും ഉണ്ടോ ചേച്ചി..."...ഷാഹി ശാന്തയോട് ചോദിച്ചു...

"അത് മുഴുവനും സത്യമാണ്.."...ശാന്ത അവളോട് പറഞ്ഞു...അതുകേട്ടപ്പോൾ ഷാഹിയുടെ മുഖത്ത് ഭീതി പരന്നു...

"മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട...അവൻ ഒരിക്കലും നിന്റെ മാനത്തിന് വിലപറയില്ല..."...ശാന്ത അതുകണ്ടിട്ട് പറഞ്ഞു...

"പക്ഷെ ചേച്ചി..."..ഷാഹിയുടെ വാക്കുകൾ മുഴുമിക്കാൻ ശാന്ത സമ്മതിച്ചില്ല..

"നീ അന്ന് ഉദ്യാനത്തിൽ ഇരുന്നില്ലേ..ഇനിയെന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും ഇല്ലാതെ...അതുപോലെ ഒരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്...അന്ന് അവനാ എന്നെ രക്ഷിച്ചത്..."...ശാന്ത പറഞ്ഞു...ഷാഹി ചോദ്യഭാവത്തിൽ ശാന്തയെ നോക്കി...ശാന്ത തുടർന്നു...

"ഒരു കൊല്ലം മുൻപാണ്...ഈ സംഭവം...എനിക്ക് മൂന്ന് മക്കളാണ് അഞ്ജുവിനെയും കൂട്ടി...ഏറ്റവും മൂത്തത് അച്ചു(അശ്വതി),രണ്ടാമത്തവൾ അനു(അനുപമ) പിന്നെ അഞ്ചുവും(അഞ്ജലി)...മൂത്തവൾ പഠിക്കാൻ നല്ല മിടുക്കിയാണ്...പ്ലസ് ടൂ കഴിഞ്ഞ് അവൾക്ക് എൻട്രൻസ് എഴുതി സീറ്റ് കിട്ടി.. ഡോക്ടർ പഠിത്തത്തിന്..നമ്മളെക്കൊണ്ടുണ്ടോ അതൊക്കെ കൂട്ടിയാൽ കൂടുന്ന്.. പക്ഷെ അവൾ കുറെ വാശിപിടിച്ചു...എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പണം ഇല്ലായിരുന്നു..അപ്പൊ അവൾ എഡ്യൂക്കേഷൻ ലോൺ ഒക്കെ കിട്ടും ആധാരം ഒന്ന് വെച്ചാൽ മാത്രം മതിയെന്നൊക്കെ പറഞ്ഞപ്പോ ഞാൻ സമ്മതം മൂളി..അപ്പോഴും ഒരു പ്രശ്നം കിടപ്പുണ്ടായിരുന്നു..ആധാരം രാജൻ ഫൈനാൻസിയേഴ്സിൽ ആയിരുന്നു...ഒരു ഇരുപതിയാറായിരം രൂപ കൂടി

💬 Comments

View all comments