Chapter Title : വില്ലൻ 4 [വില്ലൻ]
പറഞ്ഞത് സത്യമാ..അവൾ എന്നോട് ഒരു ആഗ്രഹവും പറഞ്ഞിട്ടില്ലായിരുന്നു...അവളുടെ അച്ഛൻ പോയതിനുശേഷം ഞാൻ അവരെ എത്ര കഷ്ടപ്പെട്ടാണ് വളർത്തിയത് എന്ന് അവൾക്ക് അറിയാമായിരുന്നു...അതുകൊണ്ട് തന്നെ ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിട്ടില്ല...പത്തിൽ നിന്നും പ്ലസ് ടൂവിൽ നിന്നും ഒക്കെ ക്ലാസ്സിലെ കുട്ടികളെല്ലാം ടൂർ പോയപ്പോളും അവൾ പോയിരുന്നില്ല..അതിന് അവൾ ഒരിക്കലും എന്നോട് പരാതി പറഞ്ഞിട്ടില്ല..ഒരു വാക്ക് പോലും മുഖം വീർപ്പിച്ചു സംസാരിച്ചിട്ടില്ല..അവൾക് ഞാൻ എന്ത് വാങ്ങി കൊടുക്കുന്നോ അതായിരുന്നു അവളുടെ ഓണാപ്പുടവയും വിഷുപ്പുടവയും ഒക്കെ...ഒരിക്കലും അത് വേണം ഇത് വേണം എന്ന് പറഞ്ഞു അവൾ എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല..ഞാൻ അവളോട് സെലക്ട് ചെയ്യാൻ പറഞ്ഞാൽ അവൾ ആരും കാണാതെ പ്രൈസ് ടാഗ് നോക്കും...എന്നിട്ട് അതിൽ ഏറ്റവും വിലക്കുറവുള്ളത് ചൂണ്ടിക്കാണിക്കും... ഒരു ആശയും ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിരുന്നില്ല..അത്രയ്ക്ക് നല്ല പെണ്ണാണവൾ...വേണ്ടപ്പെട്ടവരുടെ മനസ്സ് നോക്കിയേ അവൾ ഒരു കാര്യം ചെയ്യൂ...അവൾ ആദ്യമായിട്ട് ഒരു ആശ പറഞ്ഞപ്പോ എനിക്ക് അത് സാധിച്ചുകൊടുക്കാണ്ടിരിക്കാൻ പറ്റുമോ...പറ്റില്ലാ... ഞെരങ്ങി ഞാൻ പിന്നേം..വീണു...പിന്നെയും വീണു...മറ്റുള്ളവരുടെ കാലുകളിൽ...ഒരു ചിന്തയെ എന്റെ മനസ്സിൽ ഉണ്ടായൊള്ളു... എന്റെ അച്ചുവിന്റെ സന്തോഷം...അവളുടെ ആഗ്രഹം നടത്തിക്കൊടുക്കുമ്പോഴുള്ള അവളുടെ ചിരി കാണാൻ...സന്തോഷം കാണാൻ..എനിക്ക് ഒരു മടിയും തോന്നിയില്ല മറ്റുള്ളവരുടെ കാലിൽ വീഴാൻ...പക്ഷെ..... ഒന്നും നടന്നില്ല..ഒരാൾ പോലും പൈസ തന്നില്ല...അവസാന പ്രതീക്ഷയെന്നവണ്ണം സുസനോടും പോയി ഞാൻ ചോദിച്ചു...അതിന് അവൾ മറുപടി പറഞ്ഞത് എന്താണെന്ന് അറിയുമോ...നിന്നെപ്പോലുള്ളവരെന്തിനാ വലിയ സ്വപ്‌നങ്ങൾ കാണുന്നെ..അതൊന്നും നിന്നെപോലെയുള്ള കൊടിച്ചിപട്ടികൾക്ക് വിധിച്ചിട്ടുള്ളതല്ല...അടിച്ചുതെളിക്കാരിയുടെ മകൾ അടിച്ചുതെളിക്കാരിയായാൽ മതി...ഡോക്ടറാവണ്ട... അതിന് യോഗ്യതയുള്ളവർ വേറെയുണ്ട്...നീ വേണമെങ്കിൽ നിന്റെ മകൾക്ക് ഹോസ്റ്റലിലെ അടിച്ചുതെളിക്ക് താല്പര്യം ഉണ്ടെങ്കിൽ പറ..അത് ഞാൻ ചേർത്തി തരാം.. ഒരു കമ്മീഷനും വാങ്ങാതെ...സൂസൻ എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു...എന്റെ മനസ്സാകെ മരവിച്ചിരുന്നു..ഞാൻ പുറത്തേക്ക് നടന്നു...അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു..എങ്ങനെ ഞാൻ എന്റെ മോളെ ഡോക്ടർ ആക്കും...അവളെ ഞാൻ എങ്ങനെ ഫേസ് ചെയ്യും..ഞാൻ ഡോക്ടറാവും എന്ന വാക്ക് കേൾക്കാൻ കൊതിക്കുന്ന എന്റെ പൊന്നുമൊളോട് ഞാൻ എങ്ങനെ പറയും നീ ഒരു ഡോക്ടർ ആകില്ലെന്ന്...എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ഞാൻ പോലും അറിയാതെ...എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല...ഇരുന്ന ഇരുപ്പിൽ മരിച്ചുപോകണേ എന്നുപോലും ഞാൻ പ്രാര്ഥിച്ചുപോയി..."...ശാന്ത ഷാഹിയോട് പറഞ്ഞു...
"എന്നിട്ട്.."...ഷാഹി ശാന്തയോട് ചോദിച്ചു...
"എന്നിട്ടെന്താ മോളെ ഞാൻ ആ വരാന്തയിൽ കുറെ നേരം ഇരുന്നു..എന്റെ കണ്ണുകൾ ആകെ കലങ്ങി കണ്ണിൽ നിന്ന് വെള്ളമൊക്കെ വരുന്നുണ്ടായിരുന്നു...ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവിടെ ഇരുന്നു..കുറെ പേർ വരാന്തയിലൂടെ
💬 Comments
View all comments