Chapter Title : വില്ലൻ 4 [വില്ലൻ]
പറഞ്ഞു...
"ആര്...?"
"സമർ..."
"ഹേ... സമർ വന്നോ...എന്നിട്ട് വീട്ടിലേക്ക് വന്നിട്ടില്ലല്ലോ.."..ഷാഹി തുടരെ തുടരെ ചോദിച്ചു...
"ഓ പെണ്ണെ...ഓരോന്നായി ചോദിക്ക്...അവൻ വന്നിട്ടില്ല...ഗിഫ്റ്റ് അയച്ചു തന്നു... അവനാണ് ബര്ത്ഡേ പരിപാടി പ്ലാൻ ചെയ്തത്..."
"ഓഹോ...അങ്ങനെയാണല്ലേ..."
"ഹാ അങ്ങനാ...അവര് തമ്മിൽ നല്ല കൂട്ടാണ്..."...കുഞ്ഞുട്ടൻ കണ്ണിറുക്കികൊണ്ട് ഷാഹിയോട് പറഞ്ഞു...
"ആര് തമ്മിൽ...?"
"ബർത്ഡേ ഗേളും സമറും തമ്മിൽ..."..കുഞ്ഞുട്ടൻ പിന്നേം കണ്ണിറുക്കികൊണ്ട് പറഞ്ഞു..
"മ്മ്..."..ഷാഹി അതിനൊന്ന് മൂളി..പക്ഷെ കുഞ്ഞുട്ടന്റെ വാക്കുകൾ അവളിൽ ചെറുതായി ഒരു വേദനയോ നിരാശയോ കൊത്തിയിട്ടിരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കി ജീപ്പിൽ ഇരുന്നു..ഷാഹി പെട്ടെന്ന് സൈലന്റ് ആയത് കുഞ്ഞുട്ടനും ശ്രദ്ധിച്ചു..അവന്റെ മുഖത്തു ചെറിയ ഒരു സ്മിതം വിരിഞ്ഞു പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ലാ...ശാന്തയുടെ വീട് എത്തുന്ന വരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല..
കുഞ്ഞുട്ടൻ ജീപ്പ് ഒരു ചെറിയ ടെറസിട്ട വീട്ടിലേക്ക് കയറ്റി..കയറ്റിയ പാടെ വാതിൽ തുറന്ന് ശാന്തേച്ചി പുറത്തേക്ക് വന്നു...ശാന്തേച്ചി ഷാഹിയുടെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു...
"സുഖമല്ലേ മോളെ...."
"സുഖം തന്നെ ചേച്ചി..."
"മോളെ ഞാൻ കോളേജിൽ കുറെ നോക്കി..കണ്ടില്ല...പിന്നെയാ ഇവന് വിളിച്ചു പറഞ്ഞത്.."..ശാന്ത കുഞ്ഞുട്ടനെ ചൂണ്ടിപറഞ്ഞു..
"അത് സാരമില്ല ചേച്ചി...ഞാൻ പ്രിൻസിപ്പൽ ഓഫീസിൽ ആയിരുന്നു..."...ഷാഹി പറഞ്ഞു.
"അകത്തേക്ക് വാ മോളെ..ഡാ വാ..."..കുഞ്ഞുട്ടനെയും ഷാഹിയെയും ശാന്ത വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു...
"ആ അങ്ങനെ വിളിക്ക്..എന്താ വിളിക്കാൻ ഇത്ര മടി..."..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു...
"നീ ഇവിടത്തെ വാല് അല്ലെടാ...കേട്ടോ മോളേ..ഇവൻ ഇടയ്ക്ക് ഇങ്ങോട്ട് വരും...വന്നുകേറിയ പാടെ അടുക്കളയിലേക്ക് ഒരു പോക്ക് അങ്ങ് പോകും..എന്നിട്ട് അവന്റെ മൃഷ്ടാന്നഭോജനം എല്ലാം കഴിഞ്ഞിട്ടേ അവൻ നമ്മോട് ഒരു വാക്ക് മിണ്ടൂ..."...ശാന്ത കുഞ്ഞുട്ടനെ കളിയാക്കി...ഷാഹി അത് കേട്ട്
💬 Comments
View all comments