0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 715

മുറിക്ക് പുറത്തേക്ക് ഇറങ്ങി...തന്റെ നേരെ വന്ന ഗുണ്ടയുടെ വയറ് നോക്കി കുഞ്ഞുട്ടൻ തൊഴിച്ചു...അയാൾ പിന്നിലേക്ക് മലന്നടിച്ചു വീണു...രണ്ടുപേർ മുറിയുടെ ഉള്ളിലേക്ക് വന്നു...സമർ ആദ്യം വന്നവന്റെ മുഖം നോക്കി മുന്നോട്ട് ചാടി കുത്തി...പിന്നെ തിരിഞ്ഞു കൈമുട്ട് മടക്കി രണ്ടാമത് വന്നവന്റെ മൂക്കിന്മേൽ ഇടിച്ചു..വന്ന രണ്ടുപേരും സെക്കന്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഗ്ലാസ് പാളികൾ പൊളിച്ച് പുറത്തേക്ക് പറന്നു പോയി..സമറും പുറത്തേക്കിറങ്ങി...ഈ നേരം ഒരു ഗുണ്ടയുമായി തല്ലിലായിരുന്നു കുഞ്ഞുട്ടൻ..അവൻ കുഞ്ഞുട്ടന്റെ മുഖം നോക്കി കൈ വീശി...കുഞ്ഞുട്ടൻ കുനിഞ്ഞു ഒഴിഞ്ഞുമാറി അവന്റെ വയറിന്റെ വലത്തേ സൈഡിൽ ആഞ്ഞിടിച്ചു...വീശിയ കൈ അവൻ അതെ പോലെ പിന്നോട്ട് വീശി...കുഞ്ഞുട്ടൻ അവന്റെ കൈ കൈപ്പിടിയിൽ ഒതുക്കിയിട്ട് തന്റെ വലത്തേ കാൽ കൊണ്ട് അവന്റെ വയറിന്റെ ഇടത്തെ സൈഡിൽ ആഞ്ഞിടിച്ചു...കുഞ്ഞുട്ടൻ അവന്റെ കൈകൾ സ്വതന്ത്രമാക്കി..അവൻ പിന്നേം കുഞ്ഞുട്ടനെ തല്ലാനായി കൈ വീശാൻ ഒരുങ്ങി..പക്ഷെ അവന് അതിന് കഴിഞ്ഞില്ല..അവന്റെ വയറിന്റെ രണ്ട്‌സൈഡിലും സഹിക്കാൻ പറ്റാത്ത വേദന അവന് അനുഭവപ്പെട്ടു... കുഞ്ഞുട്ടന്റെ ഇടികളിൽ അവന്റെ വരിയെല്ലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു...അവൻ വേദന കൊണ്ട് കിടന്ന് കരയാൻ തുടങ്ങി...

നേരത്തെ രാജന്റെയൊപ്പം വീണവൻ സമറിന്റെ അടുത്തേക്ക് പാഞ്ഞുചെന്നു...അവൻ കാലുയർത്തി സമറിനെ ചവിട്ടാനോങ്ങി.. സമർ പക്ഷെ അവന്റെ ഇടത്തേസൈഡിലൂടെ മാറിയിട്ട് അവന്റെ പിന്കഴുത്തിൽ കൈമടക്കി ഒരു കുത്ത് കൊടുത്തു...അവൻ വേദനകൊണ്ട് തിരിഞ്ഞുനോക്കിയപ്പോയേക്കും സമറിന്റെ കൈ അവന്റെ ഇടത്തെ കരണത്തിൽ പതിഞ്ഞിരുന്നു..കരണം പുകഞ്ഞുപോയി...സമർ അവന്റെ തലപിടിച്ചു കെട്ടിടത്തിന്റെ സൈഡിലുള്ള ജനാലാമേൽ ഇടിച്ചു...വീണ്ടും വീണ്ടും ഇടിച്ചു...ജനാലമേൽ ഉണ്ടായിരുന്ന ഗ്ലാസ് ആദ്യം പൊട്ടി...പിന്നെ അതിന്മേൽ ഉണ്ടായിരുന്ന കമ്പി വളഞ്ഞു...പക്ഷെ അടി മാത്രം സമർ നിർത്തിയില്ല...അപ്പൊ ഒരുത്തൻ സമറിന്റെ നേരെ പാഞ്ഞുവന്നു... സമർ അവന്റെ പിടിവിട്ടു..അവൻ ആ കമ്പികളിൽ മുഖം ചേർത്തു നിന്നു... ഒരു അനക്കവും ഇല്ലാതെ...സമർ പാഞ്ഞുവന്നവന്റെ നേരെ തിരിഞ്ഞു..അവൻ അടുത്തെത്തിയപ്പോൾ അവന്റെ കാലിന്റെ മുട്ടിന് കീഴിൽ അവൻ ആഞ്ഞുചവിട്ടി..അവന്റെ കാലൊടിഞ്ഞു സമറിന്റെ നേരെ മുഖം കുത്തി വീഴാൻ പോയി അപ്പോൾ സമർ അവന്റെ തല പിടിച്ചു ചുമറിന്മേൽ ആഞ്ഞൊരിടി..അവനും ഫ്ലാറ്റ്...

കുഞ്ഞുട്ടൻ താൻ നേരത്തെ തൊഴിച്ചുവീഴ്ത്തിയവനുമായുള്ള മത്സരത്തിലായിരുന്നു...അവൻ കുഞ്ഞുട്ടന് നേരെ വന്നു...കുഞ്ഞുട്ടൻ കാലുപോക്കി അവന്റെ സാമാനം നോക്കി ഒരു തൊഴി

💬 Comments

View all comments