Chapter Title : വില്ലൻ 4 [വില്ലൻ]
മകളുടെ കരച്ചിൽ കണ്ടിട്ടാണെങ്കി എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല..."...ശാന്ത സമറിനോട് പറഞ്ഞു...
"പൈസ കൊടുത്താലും അയാൾ അച്ചുവിനെ ഒഴിവാക്കും എന്ന് തോന്നുന്നുണ്ടോ..."...സമർ ശാന്തയോട് ചോദിച്ചു...അതിനവൾക്ക് ഉത്തരമില്ലായിരുന്നു...
ഒരു നിശബ്ദത അവർക്കിടയിൽ പടർന്നു..സമർ ഫോൺ എടുത്തു...അവൻ എന്തോ തീരുമാണിച്ചുറപ്പിച്ച മട്ടിൽ ആയിരുന്നു...അവൻ ഒരാളെ വിളിച്ചു...
"കുഞ്ഞുട്ടാ...വണ്ടിയും കൊണ്ട് കോളേജിന്റെ മുൻപിലേക്ക് വാ..."...സമർ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു...എന്നിട്ട് ശാന്തയ്ക്ക് നേരെ തിരിഞ്ഞിട്ട്...
"ചേച്ചി വാ പോകാം..."..അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു...
"എങ്ങോട്ടാ മോനെ.."...ശാന്ത ചോദിച്ചു..
"അതൊക്കെയുണ്ട്... വാ.."
സമർ അവരുമായി കോളേജിന് മുൻപിലേക്ക് നടന്നു...കുഞ്ഞുട്ടൻ ജീപ്പുമായി അവിടെ എത്തിയിരുന്നു...
"ചേച്ചി കയറ്...ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞുതരണെ..."...സമർ ശാന്തയോട് പറഞ്ഞു...അവൾ വഴി പറഞ്ഞുകൊടുത്തു...അവർ ശാന്തയുടെ വീട്ടിലെത്തി...
"ചേച്ചി അച്ചുവിനെ വിളിക്ക്..."...സമർ ശാന്തയോട് പറഞ്ഞു..ശാന്ത വീട്ടിനുള്ളിലേക്ക് കയറി...സമർ കുഞ്ഞുട്ടനോട് കാര്യങ്ങൾ ധരിപ്പിച്ചു അവർ വരുന്നതിനുമുമ്പ്...ശാന്ത മകളുമായി പുറത്തേക്ക് വന്നു...
"ചേച്ചിയുടെ കയ്യിൽ അയാളുടെ നമ്പർ ഉണ്ടോ..."...സമർ ശാന്തയോട് ചോദിച്ചു...ശാന്ത അതെയെന്ന് തലയാട്ടി...
"എന്നാ ചേച്ചി അയാളെ വിളിച്ചിട്ട് അച്ചുവിനേം കൂട്ടി വരാം എന്ന് പറ..."..സമർ പറഞ്ഞു...ഇത് കേട്ട് അച്ചു പേടിച്ചു...
"മോനെ..ഇവൾക്ക് വല്ലതും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല..."..ശാന്ത പറഞ്ഞു..
"എന്നെയിപ്പോ മോനെ എന്നല്ലേ വിളിച്ചത്...അപ്പൊ ഇവൾ എന്റെ പെങ്ങളാണ്...പെങ്ങൾക്ക് ഒരു പ്രശ്നം വന്നാൽ ആങ്ങള നോക്കി നിക്കുമോ...ആ പ്രശ്നം ഇന്നത്തോടെ തീരും...ചേച്ചി വിളിക്ക്.."..സമർ കട്ടിയായി പറഞ്ഞു...അച്ചുവിനും ശാന്തയ്ക്കും അവന്റെ വാക്കുകൾ ധൈര്യം നൽകി...ശാന്ത അയാളെ വിളിച്ചു സംസാരിച്ചു...എന്നിട്ട്..
"അച്ചുവിനെ അയാളുടെ ഗോഡൗണിലേക്ക് കൊണ്ട് ചെല്ലാനാ പറഞ്ഞെ...അയാൾ അവിടെ ഉണ്ടത്രേ.."...ശാന്ത സമറിനോട് പറഞ്ഞു...
"ചേച്ചി ആ ന്യൂസ് ചാനൽ ഒന്ന്
💬 Comments
View all comments