Chapter Title : വില്ലൻ 4 [വില്ലൻ]
കണ്ടോണ്ടിരിക്കണേ..."...കുഞ്ഞുട്ടൻ ശാന്തയോട് പറഞ്ഞു..
"എന്തിനാ മോനെ..."...ശാന്ത അവനോട് ചോദിച്ചു...
"അതൊക്കെയുണ്ട്...ചുമ്മാ കണ്ടോണ്ടിരിക്കൂ..."..കുഞ്ഞുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു....
"അച്ചു...കയറ്... ചേച്ചി തല്ക്കാലം വരണ്ടാ... ഞങ്ങൾ പെട്ടെന്ന് വരാം..."...സമർ പറഞ്ഞു..അച്ചു ജീപ്പിൽ കയറി...സമറും കുഞ്ഞുട്ടനും കയറി...
കുഞ്ഞുട്ടൻ വണ്ടിയെടുത്തു...റോഡിലേക്കിറങ്ങി..ഗോഡൗൺ ലക്ഷ്യമാക്കി കുതിച്ചു...
"അച്ചു പേടിയുണ്ടോ..."...സമർ തിരിഞ്ഞിട്ട് അച്ചുവിനോട് ചോദിച്ചു....
"എന്റെ ആങ്ങള എന്റെയൊപ്പം ഉള്ളപ്പോ ഞാനെന്തിനാ പേടിക്കുന്നെ..."..അച്ചു തിരിച്ചു ചോദിച്ചു....അത് കേട്ട് സമറിന്റേം കുഞ്ഞുട്ടന്റേം മുഖത്ത് ഒരു പുഞ്ചിരി വന്നു...
ജീപ്പ് ഗോഡൗണിന്റെ ഗേറ്റും കടന്ന് ഉള്ളിലേക്ക് കയറി...
ഏഴെട്ടുപേർ അവിടെ നിൽക്കുന്നത് അവർ കണ്ടു...ഏഴെട്ടുപേർ എന്ന് പറഞ്ഞാൽപോരാ ഏഴെട്ട് ഫയൽവാന്മാർ...അവർ മസിലും പെരുപ്പിച്ചു ഞങ്ങൾ വരുന്നത് നോക്കി നിന്നു... കൂടെ അച്ചുവിനെ കണ്ടപ്പോ അവർക്ക് കാര്യം പിടികിട്ടി...പക്ഷെ അവർ അവരുടെ അടുത്തേക്ക് വന്നതൊന്നുമില്ല... കുഞ്ഞുട്ടൻ ജീപ്പ് നടുക്ക് തന്നെ ചവിട്ടി നിർത്തി...സമറും കുഞ്ഞുട്ടനും വണ്ടിയിൽ നിന്നിറങ്ങി...കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് നടന്നു...
"സേട്ടന്മാരെ രാജൻ മൊയലാളി എവിടെ..."..വളരെ വിനീതത്തോടെ തോളിന്മേൽ രണ്ടും കയ്യും പിണഞ്ഞു വെച്ച് ഒന്നാക്കിയ പോലെ കുഞ്ഞുട്ടൻ ആ ഗുണ്ടകളോട് ചോദിച്ചു..അവർക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല...അവർ അവന് മറുപടിയായി ഒരിടത്തേക്ക് ചൂണ്ടിക്കാണിച്ചു...
ആ കെട്ടിടത്തിന് ചേർന്നുണ്ടാക്കിയ ഒരു മുറിയിലേക്കാണ് അവർ കൈചൂണ്ടിയത്..മൂന്നുഭാഗം ഗ്ലാസ്സുകളാലാണ് മറച്ചിരുന്നത്...അതിന് മുകളിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത് കൊണ്ട് ഉള്ളിലെന്താ നടക്കുക എന്ന് പുറത്തുള്ളവർക്ക് മനസ്സിലാകില്ല..രാജന്റെ ഓഫീസ് മുറിയായിരുന്നു അത്...
കുഞ്ഞുട്ടൻ ഗുണ്ടകൾ കൈചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് സമറിന് ചൂണ്ടിക്കാണിച്ചു കൊടുത്തു...സമർ അച്ചുവിനെയും കൊണ്ട് ആ റൂമിന്റെ അടുത്തേക്ക് പോയി..അച്ചുവിനോട് ആദ്യം ഉള്ളിലേക്ക് കയറാൻ പറഞ്ഞു...
"ഹാ ആരിത്... വരില്ലായെന്നൊക്കെ വീരവാദം മുഴക്കി പോയിട്ട് ഇതെന്തുപറ്റി...."...അച്ചുവിനെ കണ്ടതും
💬 Comments
View all comments