0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 720

പറഞ്ഞു ഇറങ്ങി..

തിരിച്ചുപോരുമ്പോൾ ജീപ്പിലിരിക്കുമ്പോൾ ഷാഹിയുടെ മുഖത്ത് സന്തോഷം അലതല്ലിയത് കുഞ്ഞുട്ടൻ കണ്ടു...ഷാഹി വളരെ സന്തോഷത്തിലായിരുന്നു..ഭയം മാറി പക്ഷെ അതിനേക്കാളുപരി സമറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത് അവളെ വളരെയധികം സന്തോഷിപ്പിച്ചു...അവളുടെ ചിന്തകളും ഓർമ്മകളും വീണ്ടും സമർ കയ്യടക്കി...കാരുണ്യവാനാണ് അവൻ..നല്ലൊരു മനസ്സിന് ഉടമയും...ശാന്തയുടെ വാക്കുകൾ ഷാഹിയുടെ ചെവിയിൽ വീണ്ടും വീണ്ടും കേട്ടു... ശരിയാണ്..നല്ലവനാണ് അവൻ...ആനിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ അവൻ അടിച്ചു പഞ്ഞിക്കിട്ടു...അവളുടെ മാനത്തിന് വില കാത്തു..അവളുടെ കണ്ണീരൊപ്പി..അച്ചുവിനെ രാജനിൽ നിന്നും രക്ഷിച്ചു...അവളുടെ ആഗ്രഹങ്ങൾ സഫലമാക്കി..അവളുടെയും മാനം കാത്തു...അവരുടെ സന്തോഷത്തിന് കാരണമായി...ശെരിക്കും നല്ലവൻ...അങ്ങനെയാണെങ്കിൽ അവൻ നായകനല്ലേ മാലാഖയല്ലേ...അങ്ങനെയാണെങ്കിൽ അവൻ എങ്ങനെ അസുരനാകും...ചെകുത്താനാകും...ഒരിക്കലുമാകില്ല... അവൻ നായകനാണ്...മാലാഖയാണ്...പാവങ്ങളുടെ കണ്ണീരൊപ്പാൻ മടിയില്ലാത്ത മാലാഖ....

■□■□■□■□■□■□■□

ഇരുട്ട്...കൂരാകൂരിരൂട്ട്.....

ഒന്നും കാണാൻ പറ്റുന്നില്ലാ....

കറുപ്പ്..അന്ധകാരം....അതാകെ മൂടികിടക്കുന്നു...

പെട്ടെന്ന് ഒരു ചെറിയ വെള്ളവെളിച്ചം...ഒരു ചെറിയ വെളിച്ചം..അത് ഒന്നുകൂടെ വലുതായി...

പെട്ടെന്ന് അത് ആരെയോ കണ്ട് ഭയന്നപോലെ ഓടാൻ തുടങ്ങി...വളഞ്ഞുപുളഞ് ആ വെളിച്ചം ഇരുട്ടിലൂടെ ഓടിക്കൊണ്ടിരുന്നു.. പെട്ടെന്ന് അത് നിന്നു... എന്തൊക്കെയോ ഒച്ച കേൾക്കാം...ആരോ ദേഷ്യപ്പെടുന്നതും ആരോ കരയുന്നതും... പെട്ടെന്ന് ആ വെളിച്ചം വലുതായി വന്നു...അന്ധകാരത്തെ മുഴുവൻ തുടച്ചുനീക്കി...പെട്ടെന്ന് കാഴ്ച്ച എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോകുന്നപോലെ...അത് വേഗത്തിൽ സഞ്ചരിച്ചുകൊണ്ടേയിരുന്നു...അത് ചൂരൽ വടിമേൽ എത്തിനിന്നു... അത് ഉയർന്നു താഴുന്നു...ഒരാൾ...ഒരു വലിയ ആൾ...അയാളുടെ കയ്യിൽ ഒരു അഞ്ചുവയസുകാരി പെണ്ണ്... അവൾ കരയുന്നു...എന്റെ നേരെ നോക്കി കരയുന്നു..ചൂരൽവടി അവളുടെ ശരീരത്തിന്മേൽ വന്ന് വീണുകൊണ്ടേയിരുന്നു...അവൾ കരയുന്നു...തനിക്ക് അത് സഹിക്കാൻ പറ്റുന്നില്ല...പക്ഷെ തന്നെക്കൊണ്ട് മുന്നോട്ട് അനങ്ങാൻ പോലും സാധിക്കുന്നില്ല...അവന് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു...അവന്റെ നിസ്സഹയാവസ്ഥ അവനിൽ സങ്കടമുണ്ടാക്കി...അവൾ അവനെ നോക്കി കരഞ്ഞുകൊണ്ടേയിരുന്നു.. അവൾ അവനെ ഉറക്കെ ഇക്കാ എന്ന് വിളിക്കുന്നുണ്ടായിരുന്നു...അത് ഒരു ചീള് പോലെ അവന്റെ ചെവിയിൽ വന്ന് തറച്ചു...ആ വേദന അവന് സഹിക്കാൻ പറ്റുന്നതിന് അപ്പുറമായിരുന്നു...അടിച്ചു അടിച്ചു അവളുടെ കയ്യിൽ ചോര വന്നു തുടങ്ങി...ആ ചോരത്തുള്ളിൽ തന്റെ നേരെ അമ്പുകൾ പോലെ പാഞ്ഞുവന്നു....

പെട്ടെന്ന് സമർ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു...അവൻ വിയർത്തിരുന്നു...സ്വപ്നത്തിൽ കണ്ടത് അവനെ വേട്ടയാടി...കുന്നിന്മുകളിൽ അവൻ കെട്ടിയ ടെന്റിനുള്ളിൽ ആയിരുന്നു അവൻ...ടെന്റിനുള്ളിലെ ഇരുട്ടിലേക്ക് അവൻ നോക്കിയിരുന്നു കുറച്ചുനേരം...പിന്നെ അവൻ പുറത്തേക്കിറങ്ങി...

ഒരു കുന്നിന്മുകളിലാണ് സമർ ടെന്റ് കെട്ടിയിരുന്നത്‌..ടെന്റിന് മൂന്നുഭാഗവും

💬 Comments

View all comments