0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 721

കൊക്കയായിരുന്നു...ആരും കേറാൻ മടിക്കുന്ന ഒരു കുന്ന്...അവിടെയാണ് ടെന്റ് കെട്ടി സമർ ഒരു രാത്രി ചിലവഴിച്ചത്...ഒന്ന് ചെറുതായി തെന്നിയിരുന്നെങ്കിൽ കൊക്കയിൽ വീണ് തവിടുപൊടിയായേനെ...

സമർ നടന്ന് കൊക്കയുടെ അടുത്തെത്തി...കുറച്ചുനേരം കൊക്കയിലേക്ക് നോക്കി നിന്ന ശേഷം അവൻ അവിടെ ഇരുന്നു...കൊക്കയിലേക്ക് കാലും നീട്ടി...ഒന്നും അവനെ ഭയപ്പെടുത്തിയില്ല...അവൻ അവിടെയല്ലായിരുന്നു...അവൻ വേറേതോ ലോകത്തായിരുന്നു...അവൻ വേറെയെന്തോ ചിന്തകളിൽ മുഴുകി അവിടെ ഇരുന്നു...നേരത്തെ കണ്ട സ്വപ്നത്തിന്റെ കെട്ട് ഇനിയും അവനിൽ നിന്ന് മാറിയിട്ടില്ലായിരുന്നു.. അത് അത്രയധികം അവനെ വേട്ടയാടി...അവൻ ആകാശത്തേക്ക് നോക്കി...രണ്ട് കിളികൾ വട്ടമിട്ട് പറക്കുന്നത് അവൻ കണ്ടു...വട്ടമിട്ട് പറക്കുകയല്ല അവർ പരസ്പരം സ്നേഹിക്കുകയായിരുന്നു...അവർ പരസ്പരം പ്രേമിക്കുന്നത് സമർ ഇമ ചിമ്മാതെ നോക്കിയിരുന്നു കണ്ടു...അവർ പരസ്പ്പരം ചുംബിക്കുന്നതും അത് കഴിഞ്ഞുള്ള പെൺകിളിയുടെ കൊഞ്ചലൂറിയ ശബ്ദവും അവനെ ആനന്ദം കൊള്ളിച്ചു...അവനിൽ പ്രണയം നിറച്ചു...ഇതുവരെ തോന്നാത്തതെന്തോ അവന് ഉള്ളിൽ ഫീൽ ചെയ്യുന്നപോലെ തോന്നി...അവന്റെയുള്ളിൽ എന്തോ നിറയുന്നപോലെ തോന്നി..തലയ്ക്കുള്ളിലെ തീയും പുകയുമെല്ലാം എരിഞ്ഞടുങ്ങി വസന്തകാലം വന്നു...പൂക്കൾ പൂത്തു...അതിന്റെ പരിമളവും സൗന്ദര്യവും അവനുള്ളിൽ സന്തോഷം നിറച്ചു...അവന്റെ ആധികൾ ഒക്കെ ഇല്ലാണ്ടായപോലെ തോന്നി...അവനും ആ കിളികളെപ്പോലെ പ്രണയിക്കാൻ തോന്നി..തന്റെ പെൺവേഴാമ്പലിനെ കാണാൻ അവന് കൊതിയായി..അവളുടെ നെഞ്ചിൽ മുഖം ചേർക്കാൻ അവന്റെ ഉള്ളുതുടിച്ചു...

പ്രണയം...അറുപതുകാരനെയും ഇരുപതുകാരനാക്കുന്ന മഹാപ്രതിഭാസം...സ്നേഹിക്കാൻ തോന്നുന്ന തന്റെ ഇണയെ വരിപ്പുണരാൻ തോന്നുന്ന ഓരോ നിമിഷങ്ങൾ...അവൾക്ക് വേണ്ടി ഈ ലോകം തന്നെ കീഴടക്കാൻ കഴിയുമെന്ന വിശ്വാസം...അകത്ത് സന്തോഷവും മുഖത്തു പുഞ്ചിരിയും വരുത്താൻ അഭിനയിക്കേണ്ടി വരാത്ത ദിവസങ്ങൾ...അവളെ ഒരു നോക്ക് കാണാൻ ഓരോ രാവും കഷ്ടപ്പെട്ട് വെളുപ്പിച്ചെടുക്കുന്ന രാവുകൾ...അവളുടെ കൈകോർത്തു നടക്കാൻ ഒരു തവണയെങ്കിലും അവസരം തരണേ എന്ന ദൈവത്തോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ...പ്രണയം അത്ര മനോഹരമാണ്...അത്രയത്ര മനോഹരം...പ്രണയം അസുരനെയും മനുഷ്യനാക്കും...എഴുപതുകാരനെ ഇരുപതുകാരനാക്കും...കാർക്കശക്കാരനെ കോമാളിയാക്കും...ഒരു മൂളിപ്പാട്ടുപോലും പാടാത്തവനെ നല്ല ഗായകനാക്കും...പ്രണയം..പ്രണയം...പ്രണയം...

പെട്ടെന്ന് ഒരു ഫാൽക്കൻ കിളിയുടെ ശബ്ദം അവൻ കേട്ടു... അവിടെ വട്ടമിട്ട് പറന്നിരുന്ന കിളികൾ ഭയത്താൽ പറന്നുപോയി...സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...ഫാൽക്കൻ മേഘങ്ങളിൽ നിന്ന് പുറത്തേക്ക് വന്നു...അവന്റെ ചുവന്ന കണ്ണുകൾ ആരെയോ തേടി...അവൻ സമറിനെ കണ്ടു...സമർ അവനെ നോക്കിനിൽക്കുന്നുണ്ടായിരുന്നു...ഫാൽക്കൻ അത് കണ്ടതും അവന്റെ ഇമയൊന്ന് വെട്ടി...സമർ അവനെ തന്നെ നോക്കി നിന്നു..ഫാൽക്കൻ വന്ന വഴിക്ക്

💬 Comments

View all comments