Chapter Title : വില്ലൻ 4 [വില്ലൻ]
പറന്നു..മേഘങ്ങളിലേക്ക് വീണ്ടും ചേക്കേറി..അപ്പോഴേക്കും സമറിന്റെ കണ്ണുകളിലെ പ്രണയം മാഞ്ഞുപോയിരുന്നു...പകരം ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു ഭാവം അവനിൽ തെളിഞ്ഞു നിന്നു....
★☆★☆★☆★☆★☆★☆
ഒരു ചായക്കട...
നാട്ടിലെ ചായക്കടയാണ് ആ നാട്ടിലെ പ്രധാന ന്യൂസ് ചാനൽ...
ആ നാട്ടിലെ പ്രധാന ചായക്കട കം ന്യൂസ് ചാനൽ ആണ് കാദർക്കാന്റെ ചായക്കട...നാട്(അത് നിങ്ങൾക്ക് പിന്നെ മനസ്സിലാകും..സസ്പെൻസ്..)...കാദറും ഭാര്യ റംലയും ആണ് ആ കട നടത്തിക്കൊണ്ടിരുന്നത്...
"കാദർക്കാ...അപ്പോ ആ ദിവസങ്ങൾ വന്നെത്തി തുടങ്ങി ല്ലേ..."...ചായകുടിച്ചോണ്ടിരുന്ന ഒരാൾ കാദർനോട് ചോദിച്ചു...കാദർ അതിനൊരു മൂളൽ കൊടുത്തു...
"ഏത് ദിവസം.."..റംല പതുക്കെ കാദരിനോട് ചോദിച്ചു...കാദർ പേടിപ്പെടുത്തുന്ന ഒരു ഭാവം കാണിച്ചു...റംലക്ക് കാര്യം മനസ്സിലായി...കാദറിന്റെ മുഖത്തു കണ്ട രുദ്രഭാവം അവളുടെ മുഖത്തേക്ക് പടർന്നു...
"ഇനിയാണ് ശേരിക്കുള്ള കളികൾ വരാൻ പോകുന്നത്..."...ഒരാൾ പറഞ്ഞു...
"ഇനി അറിയാം ആർക്കൊക്കെ എത്രയൊക്കെ ഉശിരുണ്ടെന്ന്..."...വേറെ ഒരാൾ പറഞ്ഞു...
"ഒരാളെ കാര്യത്തിൽ എനിക്ക് സംശയമില്ല...പക്ഷെ എല്ലാവരും കാത്തിരിക്കുന്നത് വേറെ ഒരുത്തനുവേണ്ടിയാണ്..."...ഒരാൾ മൂർച്ചയുള്ള ശബ്ദത്തോടെ പറഞ്ഞു...എല്ലാവരും അത് കേട്ടു... നിശബ്ദരായി..ഒരു പക്ഷെ അവനെ അത്ര അവർ ഭയക്കുന്നുണ്ടാവാം...അതല്ലേ അവനെക്കുറിച്ചുള്ള ഒരു പരാമർശം കേട്ടപ്പോയേക്കും അവർ നിശ്ശബ്ദരായത്...ഒരു ദൈർഖ്യമേറിയ നിശബ്ദത...
നിശബ്ദതയെ ഓടിച്ചുകൊണ്ട് രണ്ട് ടാവേരകൾ വേഗതയിൽ അവിടെ വന്നു നിന്നു...അവിടെയാകെ പൊടിപടലങ്ങൾ നിറഞ്ഞു നിന്നു...അതിൽ നിന്നും ഏഴെട്ടുപേർ ഇറങ്ങി...പിന്നെ സലാമും... സലാമിനെ കണ്ട് കാദർ വിനീതനായി കടയുടെ പുറത്തേക്ക് വന്നു...
"കാദറെ നിനക്ക് അനുസരണശീലം വളരെ കുറവാണല്ലോ..."...സലാം വായിലിരുന്ന മുറുക്കാൻ തുപ്പിക്കൊണ്ട് കാദരിനോട് പറഞ്ഞു...
"മോനേ അത്..."..കാദർ വാക്കുകൾ മുഴുമിക്കാനാകാതെ നിന്നു...
"എന്താടോ തനിക്കൊന്നും കൊണക്കാനില്ലേ..."...വൃദ്ധനായ കാദരിനോട് സലാം നിന്ന് ചൂടായി...കാദർ ഒന്നും മറുപടി പറഞ്ഞില്ല...
"നിന്നോട് ഈ ചായക്കട പൊളിച്ചുമാറ്റാൻ ഞാൻ പലതവണ പറഞ്ഞു...നിനക്കെന്തായാലും അനുസരണശീലം കുറവായത് കൊണ്ട് ഞാൻ തന്നെയങ്ങ് ഇത് പൊളിച്ചുമാറ്റിയേക്കാം..."...സലാം കാദരിനോട് പറഞ്ഞു...
"അയ്യോ കുഞ്ഞേ...ഒന്നും ചെയ്യല്ലേ...ഞങ്ങളുടെ വയറ്റിപ്പെഴപ്പാണിത്...ഒന്നും ചെയ്യല്ലേ..."...കാദർ സലാമിനോട് അപേക്ഷിച്ചു...റംലയും പുറത്തേക്ക് വന്നു...
"വയറ്റിപെഴപ്പ്...നീ എന്ത് ധൈര്യത്തിലാടോ ഞാൻ ഇത്രയും തവണ പറഞ്ഞിട്ടും കട നടത്തിപോന്നത്...അവന്റെ ധൈര്യത്തിലോ..."...സലാം കോപത്തോടെ മൂർച്ചയേറിയ ശബ്ദത്തിൽ കാദരിനോട് ചോദിച്ചു...
"അതൊന്നും അല്ല കുഞ്ഞേ...ഇത് ഞങ്ങളെ വയറ്റിപ്പഴപ്പ് ആയതുകൊണ്ടാ..."...കാദറിന്റെ വാക്കുകൾ മുഴുമിക്കാൻ സലാം അവസരം
💬 Comments
View all comments