0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

പെണ്ണ് എന്ന് പറയുന്ന സാധനം പൂശാൻ മാത്രമായി ഉണ്ടാക്കിയിട്ടില്ല മൊതലല്ല...പെണ്ണിനെ സ്നേഹിക്കണം..സഹായിക്കണം.. സംരക്ഷിക്കണം...അതിലേറെ ബഹുമാനിക്കണം..."...സമർ പറഞ്ഞു..

"ഇവരുടെ ആധാരം നാളെ രാവിലെ പത്തുമണിക്കുള്ളിൽ ഇവരുടെ കയ്യിലെത്തണം അല്ലെങ്കി നിന്റെ അന്ത്യകൂദാഷ ചൊല്ലാൻ ഞാനങ്ങോട്ട് വരുവേ.."..സമർ പറഞ്ഞു നിർത്തി...കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് വന്നു...

"അപ്പൊ വെടിക്കെട്ട് കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് കാര്യപരിപാടിയിലേക്ക് കടക്കാം..അപ്പൊ തുടങ്ങല്ലേ..."..അത് പറഞ്ഞിട്ട് കുഞ്ഞുട്ടൻ ഡ്രെസ്സ് അഴിച്ചുമാറ്റി...സമർ അച്ചുവിന്റെ കണ്ണുപൊത്തി പിടിച്ചു ജീപ്പിന് നേരെ നടന്നു...

"ഓടെടാ വധൂരി.."...പറഞ്ഞിട്ട് കുഞ്ഞുട്ടൻ രാജന്റെ പുറത്ത് ചവിട്ടി...രാജൻ നഗ്നനായി റോഡിലൂടെ ഓടി..അവനെ കുറച്ചു നേരം ഓടിച്ച ശേഷം കുഞ്ഞുട്ടൻ അവരുടെ അടുത്തേക്ക് വന്നു...അവർ രണ്ടുപേരും അവനെ നോക്കി ചിരിച്ചു...

"അപ്പൊ പോവല്ലേ കൊച്ചു ഡോക്ടറെ..."...കുഞ്ഞുട്ടൻ അച്ചുവിനോട് പറഞ്ഞു...അവൾ ചിരിച്ചുകൊണ്ട് തലയാട്ടി...

"അവൻ നഗ്നനായി ഓടുന്നത് ഞാനിവിടെ ഇരുന്ന് ന്യൂസ് ചാനലിൽ കണ്ടു.. പിറ്റേന്ന് തന്നെ അവർ ആധാരം കൊണ്ട് തന്നു..പക്ഷെ എനിക്കത് ബാങ്കിൽ വെക്കേണ്ടി വന്നില്ല...എന്റെ മകളുടെ മുഴുവൻ പഠനചിലവും സമർ ഏറ്റെടുത്തു..എത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല...പെങ്ങളുടെ പഠിപ്പിക്കേണ്ടത് അങ്ങളയുടെ കടമയാണെന്ന് അവൻ ഞങ്ങൾക്ക് മറുപടി നൽകി..."...ശാന്ത പറഞ്ഞു നിർത്തി....

"കരുണ്യവാനാണ് അവൻ...നല്ലൊരു മനസ്സിന് ഉടമയും...അവൻ ആരാണ് എന്താണ് എന്നൊന്നും നമുക്കറിയില്ല പക്ഷെ അവൻ ഒരിക്കലും ആരെയും ചതിക്കുന്നതോ അല്ലെങ്കി ഏതെങ്കിലും പെണ്ണിനോട് മോശമായി പെരുമാറുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല...അവൻ വളരെ നല്ലവനാണ്...നീ അവനെ ഒന്നുകൊണ്ടും പേടിക്കേണ്ട മോളെ..."...ശാന്ത ഷാഹിയോട് പറഞ്ഞു...

ഷാഹിക്ക് ശാന്തയുടെ വാക്കുകൾ ആശ്വാസം പകർന്നു... പ്രിൻസിപ്പലിന്റെ വാക്കുകൾ കേട്ടതിനുശേഷം ഷാഹിക്ക് സമറിൽ നല്ല ഭയമുണ്ടായിരുന്നു...എന്നാൽ ശാന്തയുടെ വാക്കുകൾ അവളുടെ പേടിയകറ്റി...അവൾ ചിരിച്ചു...ശാന്തയും ഷാഹിയും

💬 Comments

View all comments