Chapter Title : വില്ലൻ 4 [വില്ലൻ]
ഹാളിലേക്ക് ചെന്നു...ശാന്ത തന്റെ ഓരോ മക്കളെയും ഷാഹിക്ക് പരിചയപ്പെടുത്തിക്കൊടുത്തു...അവർ ആഘോഷങ്ങൾ തുടങ്ങി...അഞ്ചു മെഴുകുതിരി ഊതിക്കെടുത്തിയത്തിനുശേഷം കേക്ക് മുറിച്ചു...എല്ലാവര്ക്കും കൊടുത്തു...എല്ലാവര്ക്കും വേണ്ടി ബിരിയാണി ഉണ്ടാക്കിയിരുന്നു ശാന്ത...അതെല്ലാവർക്കും കൊടുത്തു..പതിയെ ആഘോഷങ്ങൾ അവസാനിച്ചു...കുഞ്ഞുട്ടനും ഷാഹിയും ഒഴികെ ബാക്കിയുള്ള അതിഥികൾ എല്ലാം പോയി..അവർ ഹാളിൽ ഒത്തുകൂടി...
"അല്ലാ കലാപരിപാടികൾ ഒന്നുമില്ലേ.."...കുഞ്ഞുട്ടൻ എല്ലാവരോടും ചോദിച്ചു...
"എന്നാൽ കുഞ്ഞുട്ടേട്ടൻ ഒരു പാട്ട് പാട്..."...അഞ്ചു പറഞ്ഞു...
"അയിന് പാട്ടുകാരി ഇതാ ഇരിക്കുന്നു.."...കുഞ്ഞുട്ടൻ ഷാഹിയെ ചൂണ്ടി പറഞ്ഞു...
"ഹേയ് ഞാൻ പാടുകയൊന്നുമില്ല..."...ഷാഹി പറഞ്ഞു...
"പ്ളീസ് ചേച്ചി...പാട് ചേച്ചി..."..അഞ്ചു ഷാഹിയോട് അപേക്ഷിച്ചു...
"അത് തന്നെ പാട് ചേച്ചീ..."..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു..ഷാഹി കണ്ണുരുട്ടി അവനെ നോക്കി...
"ഓക്കേ..പാടാം..."...ഷാഹി പറഞ്ഞു...
"ഊതാ...ഊതാ...
ഊതാ കളർ റിബ്ബൺ....
ഉനക്ക് യാര് അപ്പൻ...
ഊതാ കളർ റിബ്ബൺ...
ഉനക്ക് യാര് അപ്പൻ....".
ഷാഹി കുഞ്ഞുട്ടനെ നോക്കി ആ പാട്ട് പാടി...
"ദൈവമേ കുരുപ്പ് നൈസായി അവൾ തന്തയ്ക്ക് വിളിച്ചല്ലോ..."കുഞ്ഞുട്ടൻ ചിന്തിച്ചു...കുഞ്ഞുട്ടൻ പാട്ടിന് ഇടയിൽ കയറി...
"ഈ പാട്ട് വേണ്ടാ... വേറെ മതി..."..കുഞ്ഞുട്ടൻ ഷാഹിയെ കണ്ണുരുട്ടി കാണിച്ചുകൊണ്ട് പറഞ്ഞു...
"എന്നാ കുഞ്ഞുട്ടേട്ടൻ തന്നെ പാട്..."..അനു പറഞ്ഞു...
"ഓക്കേ...."....കുഞ്ഞുട്ടൻ രണ്ട് കയ്യും പൊക്കി സമ്മതം മൂളി...
"അട്ടക്കുണ്ടിലെ കണ്ടിചെമ്പേ ഈയെന്നോട് കളിക്കണ്ടാ...
ഈയെന്നോട് കളിച്ചാൽ ഞമ്മള് കേട്ട് കെട്ടിക്കെ..."
കുഞ്ഞുട്ടൻ ഷാഹിയെ നോക്കി വരികൾ പാടി...ഷാഹി കൊഞ്ഞനം കുത്തിക്കാണിച്ചു.. ശേഷം കുഞ്ഞുട്ടൻ എല്ലാവരോടും ഏറ്റുപാടാൻ പറഞ്ഞു...ഷാഹിയും അതിൽ പങ്കുചേർന്നു...
"അട്ടക്കുണ്ടിലെ കണ്ടിചെമ്പേ ഈയെന്നോട് കളിക്കണ്ടാ...
ഈയെന്നോട് കളിച്ചാൽ ഞമ്മള് കേട്ട് കെട്ടിക്കെ...
ഞാനും ന്റെ അളിയനും കൂടി വീട്ടു വരമ്പേ പോകുമ്പോ...
വീട്ടുവരമ്പത്തൊരു ചേനത്തണ്ടൻ....
ചേനത്തണ്ടൻ ചീറ്റിക്കൊണ്ട് പാഞ്ഞടുത്ത്
💬 Comments
View all comments