0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 726

"സമർ ഒന്നും ചെയ്യരുത്...പ്ളീസ്...ഞാൻ എന്തുവേണേലും ചെയ്യാം...എന്നെ കൊല്ലരുത്..."...രാംദാസ് അവനോട് അപേക്ഷിച്ചുകൊണ്ടിരുന്നു...സമർ പതിയെ അവന്റെ അടുത്തേക്ക് നടന്നുവന്നു...അവന്റെ ഓരോ നടത്തിലും രാംദാസ് തന്റെ ജീവനുവേണ്ടി സമറിനോട് കെഞ്ചി...പക്ഷെ അവന്റെ ഒരു വാക്കും സമറിലെ അസുരനെ പ്രസാധിച്ചില്ല...സമർ അവന്റെ തൊട്ടടുത്തെത്തി...

സമർ ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചു അവനെ നോക്കി...അവൻ പേടിച്ചു വിറച്ചു...സമർ രാംദാസിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി...സമറിന്റെ നോട്ടം സഹിക്കാനാവാതെ അവന്റെ കണ്ണുകളിലെ തീജ്വാല സഹിക്കാനാവാതെ രാംദാസ് കണ്ണ് പിൻവലിച്ചു...സമർ നോട്ടം മാറ്റി കത്തിയിന്മേലാക്കി...

"സമർ എന്നെ കൊല്ലരുത്..എനിക്ക് ഭാര്യയും മക്കളുമുള്ളതാണ്...ഞാൻ മരിച്ചാൽ അവർ അനാഥരാകും... പ്ളീസ്...."...രാംദാസ് കരഞ്ഞുകൊണ്ട് അവനോട് അപേക്ഷിച്ചു...പക്ഷെ സമർ അതൊന്നും കേട്ടില്ല...അവന്റെ കണ്ണുകളിൽ അസുരന്റെ രുദ്രതാണ്ഡവം നിറഞ്ഞു നിന്നു...ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..സമർ കത്തി രാംദാസിന്റെ വയറ്റിൽ കുത്തിയിറക്കി...രാംദാസിന്റെ കണ്ണുകൾ ചുവന്നു...ഞരമ്പുകൾ തെളിഞ്ഞുവന്നു...അവന്റെ കണ്ണിൽനിന്നും ജീവനില്ലാണ്ടാവുന്നത് സമർ ഇമ വെട്ടാതെ നോക്കി നിന്നു...അവൻ ശരിക്കും അത് ആസ്വദിക്കുകയായിരുന്നു...

"സമർ പ്ളീസ്..."...മരണവെപ്രാളത്തിലും രാംദാസ് ഒരിക്കൽക്കൂടി അവൻ കെഞ്ചി....സമർ കൈപ്പത്തി മടക്കി നടുവിരൽ മടക്കിയത് കുറച്ചുമുന്നോട്ട് വെച്ചിട്ട് ആ വിരലുകൊണ്ട് രാംദാസിന്റെ തൊണ്ടയിൽ ഒരടി അടിച്ചു...രാംദാസ് സംസാരിക്കാനാവാതെ നിന്ന് പിടഞ്ഞു....സമർ അപ്പോൾ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്തിട്ട് ശബ്‌ധിക്കരുത് എന്ന ആംഗ്യം കാണിച്ചു...ശേഷം രാംദാസിന്റെ അടുത്ത് വന്നിട്ട് കുറച്ചു വാക്കുകൾ മന്ത്രിച്ചു....

"വിൽ മീറ്റ് ഇൻ ഹെൽ(നരകത്തിൽ വെച്ചു നമുക്കിനി കണ്ടുമുട്ടാം)..."

രാംദാസ് കുഴഞ്ഞു നിലത്തേക്ക് വീണു...സമർ കാല്മുട്ടിലിരുന്ന് അവനെ മരണം കീഴടക്കുന്നത് കണ്ടു...അവന്റെ അവസാനത്തെ ഓരോ പിടച്ചിലും സമർ ആസ്വദിച്ചു നോക്കി കണ്ടു...ഒടുവിൽ രാംദാസ് മരണത്തിനു കീഴടങ്ങി...സമർ വാതിൽക്കൽ നിന്ന് ഒരു ശബ്‌ദം കേട്ടു...അവൻ അങ്ങോട്ട് നോക്കി...ലളിത അവിടെ പേടിച്ചുവിറച്ചു നോക്കിനിൽക്കുന്നുണ്ടായിരുന്നു...സമർ അവളെത്തന്നെ നോക്കി...കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം...

"നീ വല്ലതും കണ്ടോ..."...സമർ അവളോട് ചോദിച്ചു...അവൾ പേടിച്ചുവിറച്ചു...

"ഇല്ലാ..."...അവൾ പേടിച്ചു തലയാട്ടികൊണ്ട് മുഴുവൻ പറയാൻ അവൾക്ക് അവസരം കിട്ടിയില്ല...അതിനു മുന്നെ തന്നെ രാംദാസിന്റെ വയറിലിരുന്ന കത്തി ലളിതയുടെ കഴുത്തിൽ തുളഞ്ഞുകയറി....അവൾ കഴുത്തിൽപിടിച്ചു നിലത്തേക്ക് വീണു...ജീവനുവേണ്ടി പിടഞ്ഞു...സമർ അവളുടെ അടുത്തേക്ക് ചെന്നു...അവളെ ഒന്ന് നോക്കിയതിനു ശേഷം അവളുടെ കഴുത്തിൽ നിന്ന് കത്തി വലിച്ചൂരി...അവളെ നോക്കി...അവൾ അവനേം...

"മുഖത്തുനോക്കി നുണ പറയുന്നോ...."...സമർ അവളുടെ മുഖത്തേക്ക്

💬 Comments

View all comments