Chapter Title : വില്ലൻ 4 [വില്ലൻ]
കാളയ്ക്കറിയാം തന്റെ ശൗര്യവും വീരവും അഹമ്മദിനുമുന്നിൽ വിലപ്പോകില്ല എന്ന്...ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..അഹമ്മദ് ഖുറേഷി...ആത്മവീര്യമുള്ള തമിഴന്റെ ഒരേയൊരു പര്യായം...
മിഥിലാപുരി..പറഞ്ഞതുപോലെ ഖുറേഷികളുടെ നാട്ടുരാജ്യം..വീരന്മാരുടെ നാട്..ജനിച്ചു വീഴുന്ന ഏതൊരാൺകുട്ടിക്കും അവന്റെ നാലാം വയസ്സ് മുതൽ ആയോധനപരിശീലനം നൽകി തുടങ്ങിയിരുന്നു...പഠിപ്പിക്കുന്നത് സകല ആയോധനകലകളിലും ഒന്നാമനായ അക്ബർ അബ്ബാസി..നൂറുപേർ ഒന്നിച്ചു തല്ലാൻ ചെന്നാലും അക്ബർ അബ്ബാസിയുടെ ദേഹത്തു ഒന്ന് തൊടാൻ പോലും സാധിക്കില്ലായിരുന്നു..വീരാധിവീരൻ..ആറടിപൊക്കവും അതിനൊത്ത തടിയും ആനയെ മറിച്ചിടാനുള്ള ശക്തിയും ചേർന്നവൻ അക്ബർ അബ്ബാസി..മിഥിലപുരിയിൽ ജനിച്ചുവളരുന്ന ഓരോ ആൺകുട്ടിയേയും വീരനാക്കേണ്ട ചുമതല അക്ബർ അബ്ബാസിക്കായിരുന്നു..തന്റെ പിതാവ് കാസിം അബ്ബാസിയിൽ നിന്ന് കൈവന്ന ഈ ദൗത്യം തന്റെ പിതാവിനെക്കാളും കഴിവുറ്റതായി അക്ബർ ചെയ്തുപോന്നു..അബ്ബാസി കുടുംബത്തിനായിരുന്നു ഖുറേഷി കുടുംബത്തിന്റെ സംരക്ഷണചുമതല..
അഹമ്മദ് ഖുറേഷിയുടെ വലംകൈയായിരുന്നു അക്ബർ അബ്ബാസി...അഹമ്മദിന്റെ മകൻ അബൂബക്കർ അക്ബറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും..
അഹമ്മദ് മിഥിലാപുരിയിലെ ജനങ്ങൾക്ക് കണ്ണിലുണ്ണിയായിരുന്നു..അവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതിൽ ഒരു മടിയും കാട്ടാത്ത അവരുടെ ഒരേയൊരു നാട്ടുരാജാവ്..അഹമ്മദിന്റെ ഭാര്യ റസിയ ബീഗം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന ഉത്തമഭാര്യ..സ്നേഹത്തിന്റെ നിറകുടം..അന്നമോ സഹായമോ ചോദിച്ചുവരുന്ന ഒരാളെയും ഖുറേഷി കുടുംബം കൈമലർത്തി ഇതുവരെ പറഞ്ഞു വിട്ടിട്ടില്ലാ..ജനങ്ങൾക്ക് ഒരു പ്രശ്നമുണ്ടോ അത് പരിഹരിക്കാതെ ഖുറേഷി കുടുംബം ഉറങ്ങിയിട്ടില്ലാ..ഉടൽ മണ്ണുക്ക് ഉയിർ തമിഴനുക്ക്..അതായിരുന്നു അവരുടെ നയം...കൃഷിക്കും ജനങ്ങളുടെ ക്ഷേമത്തിനും അവർ നിലകൊണ്ടു...അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും മിഥിലാപുരിയിൽ നിറഞ്ഞുനിന്നു..
പക്ഷെ സന്തോഷവും സമാധാനവും മിഥിലപുരിയിൽ ഏറെക്കാലം നീണ്ടുനിന്നില്ല..ചെകുത്താന്റെ കഴുകൻ കണ്ണുകൾ മിഥിലപുരിക്ക് മേൽ വീണു..വെളിച്ചം അത് സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്..വെളിച്ചം ചെറിയകാറ്റിൽ കെടാതെ നിക്കും...പക്ഷെ അവിടുത്തെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം കെടുത്താൻ കൊടുങ്കാറ്റ് തന്നെ
💬 Comments
View all comments