Chapter Title : വില്ലൻ 4 [വില്ലൻ]
കുഞ്ഞുട്ടനെ നോക്കി കളിയാക്കിച്ചിരിച്ചു..
"വേണ്ട മോളെ വേണ്ട മോളെ(സ്വപ്നക്കൂടിലെ പാട്ടിന്റെ താളത്തിൽ)"...അവരുടെ അടുത്ത് ചെന്ന് പാടിയിട്ട് ഉള്ളിലേക്ക് കയറിപ്പോയി..അവരും ഉള്ളിലേക്ക് കയറി...ശാന്ത അകത്തേക്ക് പോയി...കയറിയപാടെ ഒരു യുവതിയെ ഷാഹി കണ്ടു...ഒരു കൊച്ചുസുന്ദരി...പ്രായം ഒരു 20-22 വരും...ഇത് തന്നെ കുഞ്ഞുട്ടൻ പറഞ്ഞ ആൾ..അവൾ പിറന്നാളാഘോഷത്തിന്റെ ഓരോ തിരക്കുകളിൽ വ്യാപൃതയായിരുന്നു...ഷാഹി അവളെ ലേശം അസൂയയോടെ നോക്കി..
കുറച്ചുകഴിഞ്ഞു ശാന്ത ഷാഹിയുടെ അടുത്തേക്ക് വന്നു..
"വാ മോളെ ഒരാളെ കാണിച്ചു തരാം..."...ശാന്ത ഷാഹിയുടെ കൈപിടിച്ച് ഒരു റൂമിലേക്ക് കയറി..
"അഞ്ചൂ..."..ശാന്ത വിളിച്ചു...ഒരു ഒന്പതുവയസ്സുകാരി പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി വന്നു..ശാന്ത അവളെ പിടിച്ചിട്ട്..
"ഇതാണ് എന്റെ ഏറ്റവും ഇളയമകൾ അഞ്ചു.."..ശാന്ത പറഞ്ഞു..ഷാഹിയുടെ മുഖത്ത് പെട്ടെന്ന് ഒരു ചിരി വന്നു..അവൾക്ക് കുറെ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..അവൾ തിരിഞ്ഞു കുഞ്ഞുട്ടനെ നോക്കി...കുഞ്ഞുട്ടൻ അത് കണ്ടു...അവനും കാര്യം മനസ്സിലായി..
അവൻ ഒരു ആക്കിയ ചിരി ചിരിച്ചു...ഷാഹി അത് കണ്ട് കണ്ണുരുട്ടിയിട്ട് തരാട്ടോ എന്ന് പറഞ്ഞു....
ഷാഹി തിരിച്ചു അഞ്ജുവിനെ നോക്കി...
"ഹായ് അഞ്ചൂ..."...ഷാഹി പറഞ്ഞു..
"ഹായ് ചേച്ചി..."..അഞ്ചു തിരിച്ചും മറുപടി പറഞ്ഞു..
"മോൾക്ക് ഇതാരാണ് എന്ന് മനസ്സിലായോ.."..ശാന്ത അഞ്ജുവിനോട് ചോദിച്ചു..ഇല്ലായെന്ന് അവൾ തലയാട്ടി..
"ഞാൻ പറഞ്ഞില്ലേ ഞാൻ ഈയടുത്ത് നല്ലൊരു ചേച്ചിയെ പരിചയപെട്ടൂ എന്ന്..."..ശാന്ത അഞ്ജുവിനോട് പറഞ്ഞു...
"ഹാ ഷാഹി താത്ത..."...അഞ്ചു പെട്ടെന്ന് ഓർത്തെടുത്തു പറഞ്ഞു..
"ഹാ അത് തന്നെ..."..ശാന്തേച്ചി പറഞ്ഞു...അഞ്ചു ഷാഹിയെ കെട്ടിപിടിച്ചു..ഷാഹിയും...കുഞ്ഞുട്ടൻ ഗിഫ്റ്റ് എടുത്തോണ്ട് വന്നു..ഷാഹിയും കുഞ്ഞുട്ടനും കൂടി അത് അവൾക്ക് കൊടുത്തു...അഞ്ചു ഗിഫ്റ്റ് പൊതിഞ്ഞത് പൊളിച്ചുനോക്കി..ഒരു വയലിൻ ആയിരുന്നു അതിന്റെയുള്ളിൽ...അഞ്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി...
"സമറിക്ക എവിടെ കുഞ്ഞുട്ടേട്ടാ..."..അഞ്ചു കുഞ്ഞുട്ടനോട് ചോദിച്ചു...
"അവൻ നാട്ടിലില്ലല്ലോ മോളേ..."..കുഞ്ഞുട്ടൻ പറഞ്ഞു...അഞ്ജുവിന്റെ മുഖം വിഷാദമായി... സമറിന്റെ പേര് കേട്ടപ്പോൾ ഷാഹിക്ക് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു...അവളുടെ മുഖവും മ്ലാനമായി..ശാന്ത അത് ശ്രദ്ധിച്ചു...
"അവൻ നാട്ടിൽ വന്നാൽ ആദ്യം മോളുടെ അടുത്തേക്ക് കുഞ്ഞുട്ടേട്ടൻ കൊണ്ടുവരാം ട്ടോ.."...കുഞ്ഞുട്ടൻ അഞ്ജുവിനോട് പറഞ്ഞു...അതുകേട്ടപ്പോൾ അവൾ വീണ്ടും ഹാപ്പിയായി...കുഞ്ഞുട്ടൻ അഞ്ജുവിനേം കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി...
"എന്തുപറ്റി മോളെ..."..ശാന്ത ഷാഹിയുടെ അടുത്ത് വന്നു ചോദിച്ചു...ഷാഹി പ്രിൻസിപ്പൽ പറഞ്ഞകാര്യങ്ങൾ ശാന്തയോട് പറഞ്ഞു...
"ഇതിൽ വല്ല സത്യവും ഉണ്ടോ ചേച്ചി..."...ഷാഹി ശാന്തയോട് ചോദിച്ചു...
"അത് മുഴുവനും സത്യമാണ്.."...ശാന്ത അവളോട് പറഞ്ഞു...അതുകേട്ടപ്പോൾ ഷാഹിയുടെ മുഖത്ത് ഭീതി പരന്നു...
"മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട...അവൻ ഒരിക്കലും നിന്റെ മാനത്തിന് വിലപറയില്ല..."...ശാന്ത അതുകണ്ടിട്ട് പറഞ്ഞു...
"പക്ഷെ ചേച്ചി..."..ഷാഹിയുടെ വാക്കുകൾ മുഴുമിക്കാൻ ശാന്ത സമ്മതിച്ചില്ല..
"നീ
💬 Comments
View all comments