0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 636

ഇത് കണ്ടു...സമർ ടീനയോടും കൂട്ടരോടും സ്ഥലം കാലിയാക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു...അത് കണ്ട് ടീനയും കൂട്ടരും പെട്ടെന്ന് സ്ഥലം വിട്ടു...നമ്മുടെ പാവം ഷാഹി എന്താ കരുതിയത് എന്ന് വെച്ചാൽ അവൾ പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞതുകേട്ടാണ് അവർ സ്ഥലം വിട്ടത് എന്നാണ്...അവൾ അവിടെ നിന്ന് അനുവിനും ഗായത്രിക്കും തന്റെ കോളർ പൊക്കി കാണിച്ചിട്ട് പറഞ്ഞു...

"പോലീസ് എന്ന് പറഞ്ഞപ്പോഴേക്കും അവറ്റകൾ സ്ഥലം കാലിയാക്കി...സില്ലി ഗേൾസ്..."...ഷാഹി അവരോട് പറഞ്ഞു...

അപ്പോൾ അനുവും ഗായത്രിയും അവളോട് പിന്നിൽ നോക്കാൻ ആംഗ്യം കാണിച്ചു...അവൾ തിരിഞ്ഞുനോക്കി...അവൾ സമറിനെ കണ്ടു...അവൻ അപ്പോഴും അവളെ തന്നെ നോക്കിനിൽക്കുകയായിരുന്നു...

"തനിക്ക് ഇനിയും മതിയായില്ലേ... താൻ എന്റെ വീട്ടുകാരെ കയ്യിൽ നിന്ന് വാങ്ങിക്കൂട്ടും...ഒന്ന് പോടോ..."..ഇത്രയും പറഞ്ഞിട്ട് ഷാഹി അവരുടെ അടുത്തേക്ക് നടന്നു...അവർ നേരെ ക്ലാസ്സിലേക്കും...സമർ അപ്പോഴും അവളെ നോക്കുക ആയിരുന്നു...

"നിന്റെ അടപ്പ് ഞാൻ ഊരി തരാമെടി കുഞ്ചുണ്ണൂലീ..."...അവൻ മനസ്സിൽ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു...

"നീയെന്തിനാ പിന്നേം അവനോട് ചൂടായത്..."...അനു ക്ലാസ്സിൽ നിന്ന് ഷാഹിയോട് ചോദിച്ചു...

"ആരോട്..."...ഷാഹി തിരിച്ചുചോദിച്ചു...

"ഓഹ്...ഒന്നും അറിയാത്തപോലെ...നീ വണ്ടിയുടെ മുന്നിൽ ചെന്ന് ചാടിയിട്ട് ഒരുത്തനെ വെറുതെ ചീത്ത പറഞ്ഞില്ലേ അവനെ.."..അനു പറഞ്ഞു...

"ഓഹ്.. അവനെ...അവൻ എന്തിനാ എപ്പോളും എന്റെ പിന്നിൽ നടക്കുന്നെ..."...ഷാഹി ചോദിച്ചു...

"എടീ പോത്തെ... ഇന്ന് അവളുമാരുടെ അടുത്ത് നിന്ന് നിന്നെ രക്ഷപ്പെടുത്തിയത് അവനാ..."..അനു പറഞ്ഞു...

"അവനോ...."..ഷാഹി സംശയത്തോടെ ഗായത്രിയോട് ചോദിച്ചു...ഗായത്രി അതെയെന്ന് തലയാട്ടി...

"അപ്പോ ഞാൻ പോലീസിൽ പരാതി പറയും എന്ന് പറഞ്ഞിട്ടല്ലേ അവര് പേടിച്ചുപോയത്..."...ഷാഹി ചോദിച്ചു...

"പിന്നെ..മണ്ണാങ്കട്ട ആണ്... അവൻ അവരെ പേടിപ്പിച്ചു വിട്ടതുകൊണ്ടാണ് അവർ പോയത്..."...അനു പറഞ്ഞു...

"പാവം ചെക്കൻ...ഒരു താങ്ക്സ് പറയാർന്നു..."...ഷാഹി പറഞ്ഞു...

"ഇനി ഇപ്പൊ അത് പറഞ്ഞോ...നല്ല സുന്ദരകുട്ടപ്പനായിരുന്നു...കമ്പനി ആവാനുള്ള നല്ലൊരു അവസരമാണ് കളഞ്ഞത്..."...അനു രസത്തിൽ അവളോട് പറഞ്ഞു...

"അയ്യാ...അച്ചായത്തിയുടെ ഒരു പൂതി..."..ഷാഹി കളിയാക്കി പറഞ്ഞു..അത് കേട്ട് അവർ മൂന്നുപേരും ചിരിച്ചു...പക്ഷെ ഷാഹിയുടെ മനസ്സ് സമർ കീഴടക്കികഴിഞ്ഞിരുന്നു...അവൾ അവനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നു...ഒരു നന്ദി പറയാമായിരുന്നു...അവളുടെ കുറുമ്പ് അവൾക്ക് തന്നെ വിനയായത് ഓർത്ത് അവൾ പലതവണ തലയിൽ അടിച്ചു...ഷാഹിക് മാത്രമല്ല അനുവും ഗായത്രിയും അവന്റെ സൗന്ദര്യത്തിൽ മയങ്ങിയിരുന്നു...

അന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചതിനേക്കാൾ കൂടുതൽ ഷാഹി ആലോചിച്ചത് അവനെ കുറിച്ചാണ്...ഒരു മാപ്പ് എങ്കിലും പറയണം എന്ന് അവൾക്ക് തോന്നി...അതുകൊണ്ട് തന്നെ കോളേജ് വിട്ടപ്പോൾ പോകുന്ന വഴിക്ക് ഒക്കെ അവനെ നോക്കി പക്ഷെ കണ്ടുകിട്ടിയില്ല...അവൾ നിരാശയോടെ വീട്ടിലെത്തി...അവൾ ചായ ഉണ്ടാക്കി കുടിച്ചു...അതിനുശേഷം അവൾ

💬 Comments

View all comments