Chapter Title : വില്ലൻ 5 [വില്ലൻ]
നിസ്സഹായയായി... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അവൾ കണ്ടു...
"ഐഷ്... എന്തായിത് ബലാത്സംഗമോ...അശ്ലീലം..മ്ലേച്ചം... ഐഷ്..ഐഷ്..."...പുറത്തുനിന്നു ഷാഹി ആ വാക്കുകൾ കേട്ടു.. അവൾ അവിടേക്ക് നോക്കി..അപ്പോഴുണ്ട് അവിടെ കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു...അവൾ സമറിനെ നോക്കി...അവനും അതാ ചിരിക്കുന്നു..സമർ അവളെ സ്വതന്ത്രയാക്കി... അവൾ പേടിച്ചു പിന്നിലേക്ക് മാറി വന്നു..സമറും കുഞ്ഞുട്ടനും അവളെ നോക്കി പൊട്ടിച്ചിരിച്ചു...അവർ അവളെ പറ്റിച്ചതാണെന്ന് അവൾക്ക് മനസ്സിലായി...പക്ഷെ അവൾ ആകെ ഭയന്നിരുന്നു...
"അയ്യേ...കാന്താരിയുടെ എനർജി പോയോ..."...കുഞ്ഞുട്ടൻ അവളെ നോക്കി കളിയാക്കി ചോദിച്ചു...അവൾ ഒന്നും മിണ്ടാതെ നിന്നു...രണ്ടുപേരും അവളെ നോക്കി ചിരിച്ചു...അവൾ ആകെ ഇല്ലാതെയായി...
"നിനക്ക് ഇവനെ മനസ്സിലായില്ലാ എന്ന് തോന്നുന്നു..."...കുഞ്ഞുട്ടൻ സമറിനെ ചേർത്തുപിടിച്ചിട്ട് അവളോട് ചോദിച്ചു...അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി...
"ഹി ഈസ് ദി ഗ്രേറ്റ് സമർ.."..കുഞ്ഞുട്ടൻ സമറിനെ നോക്കി പറഞ്ഞു..അതാണ് സമർ എന്ന് അറിഞ്ഞ ആശ്ചര്യത്തിൽ അവൾ അവനെ നോക്കി...സമർ അവളെ കണ്ണിറുക്കി കാണിച്ചു..ഷാഹിക്ക് ഒരു കംഫർട് കിട്ടുന്നില്ലായിരുന്നു... അവൾ അതിനുമാത്രം പേടിച്ചിരുന്നു..
" ഷാഹി ഒരു രണ്ട് കോഫി എടുക്ക്...ഡാ ഇവളുടെ കോഫി വേറെ ലെവൽ ആണ്...യു മസ്റ്റ് ട്രൈ ഇറ്റ്.."..കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു..അതുകേട്ട് സമർ ഷാഹിയെ നോക്കി...ഷാഹി അവനെ നോക്കി...സമർ അവളെ നോക്കി പുഞ്ചിരിച്ചു...
"ഷുവർ.."..ഷാഹിയെ നോക്കി സമർ പറഞ്ഞു..ഷാഹി അടുക്കളയിലേക്ക് നടന്നു...സമറും കുഞ്ഞുട്ടനും കൂടി സമറിന്റെ ലഗേജ് ഒക്കെ എടുത്ത് അവന്റെ റൂമിൽ വെച്ച് റൂം സെറ്റ് ആക്കി...അപ്പോഴേക്കും ഷാഹി കോഫിയുമായി അവരുടെ അടുത്തേക്ക് വന്നു..അവൾ രണ്ടുപേർക്കും കോഫി കൊടുത്തു..കോഫി കൊടുക്കുമ്പോ സമറിന്റെ കൈ അവളുടെ കയ്യിൽ തട്ടി...അവൾ അവനെ നോക്കി..പക്ഷെ അവൻ അറിഞ്ഞുകൊണ്ടല്ല ചെയ്തത്...അതുകൊണ്ട് തന്നെ അവൻ വേറെ എവിടെയോ നോക്കി നിൽക്കുക ആയിരുന്നു...കുഞ്ഞുട്ടൻ കോഫി കുടിച്ചു..പക്ഷെ ഷാഹിയുടെ ശ്രദ്ധ സമറിലായിരുന്നു...അവനിൽ നിന്ന് നല്ല രണ്ടുവാക്ക് കേൾക്കാൻ അവൾ കൊതിച്ചു...അവനെ തന്നെ നോക്കി നിന്നു...അവൻ പക്ഷെ കോഫി കുടിച്ചു തുടങ്ങിയിട്ടില്ലായിരുന്നു...അവൻ സോഫയിൽ പോയി ഇരുന്നു...പതിയെ കോഫി എടുത്ത് ഒരു സിപ് കുടിച്ചു...അവൾ അവന്റെ മുഖത്തേക്ക് നോക്കി...അവന്റെ റിയാക്ഷൻ അറിയാൻ വേണ്ടി...സമർ ഒരു സിപ് കൂടി എടുത്തു..പക്ഷെ അവൻ അവളെ നോക്കിയത് പോലുമില്ല...അവൾ നിരാശയായി തട്ടുമെടുത്ത് അടുക്കളയിലേക്ക് നടന്നു...
അവൾ അടുക്കളയിൽ ഓരോ ജോലിയിൽ മുഴുകി...രാത്രിയിലേക്കുള്ള ഭക്ഷണത്തിന് ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു...പെട്ടെന്ന് സമർ കോഫികപ്പുമായി അവിടേക്ക് വന്നു..ഷാഹി ചെന്ന് അതുവാങ്ങി...തിരിഞ്ഞു നടന്നു...
"ഹേയ്..."..സമർ ഷാഹിയെ വിളിച്ചു...ഷാഹി തിരിഞ്ഞുനോക്കി...
"കോഫി സൂപ്പർ ആയിരുന്നു..ബെസ്റ്റ് വൺ.."..സമർ ഷാഹിയോട് പറഞ്ഞു...
"താങ്ക്സ്..."..ഷാഹി മറുപടി നൽകി...പക്ഷെ അവൾക് ചിരിക്കാൻ സാധിച്ചില്ല...നേരത്തെ പേടിച്ച
💬 Comments
View all comments