Chapter Title : വില്ലൻ 5 [വില്ലൻ]
പേടി ഉള്ളിൽ നിന്ന് മായാത്തതുകൊണ്ടാകും...സമർ തിരിഞ്ഞുപോയി...സമറും കുഞ്ഞുട്ടനും കൂടെ എവിടെയൊക്കെയോ പോയിട്ട് രാത്രിയാണ് വന്നത്...
"ചോറെടുക്കട്ടെ..."..ഷാഹി അവരോട് ചോദിച്ചു...
"ഹാ...ഞാൻ ഒന്ന് ഫ്രഷായി വരാം.. എന്നിട്ടാവാം..."...സമർ അവൾക്ക് മറുപടി നൽകി..അവൾ അതിനൊന്ന് മൂളി...കുറച്ചുനേരത്തിന് ശേഷം സമറും കുഞ്ഞുട്ടനും ഭക്ഷണം കഴിക്കാൻ വന്നു...അവൾ അവർക്ക് വിളമ്പി...അവളെ കുഞ്ഞുട്ടൻ പിടിച്ചിരുത്തി...അവളും ഫുഡ് കഴിക്കാൻ തുടങ്ങി..
ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഞ്ഞുട്ടൻ ഓരോന്ന് പറയുന്നുണ്ടായിരുന്നു...കൂടുതലും തമാശകൾ...പക്ഷെ ഷാഹി...അവൾ അവിടെ ഒന്നും അല്ലായിരുന്നു...അവളുടെ മുഖത്ത് നിന്ന് പുഞ്ചിരി മാഞ്ഞുപോയിരുന്നു... സമർ ഇത് നല്ലപോലെ ശ്രദ്ധിച്ചു...കാരണം കുഞ്ഞുട്ടൻ പറഞ്ഞറിഞ്ഞ ഷാഹി അല്ലായിരുന്നു അവന്റെ മുന്നിൽ...അവർ ഭക്ഷണം കഴിച്ചെണീറ്റു..കുഞ്ഞുട്ടൻ കൈ കഴുകി റൂമിലേക്ക് പോയി...ഷാഹി പാത്രമൊക്കെ എടുത്ത് അടുക്കളയിലേക്ക് പോയി...സമർ എണീറ്റ് കൈ കഴുകി...സമർ അടുക്കളയിലേക്ക് ചെന്നു...
"ഷാഹി.."..സമർ അവളെ വിളിച്ചു...പെട്ടെന്ന് സമറിനെ പിന്നിൽ കണ്ട ഷാഹി പേടിച്ചു പിന്നിലേക്ക് നീങ്ങി..
"എടൊ പേടിക്കല്ലേ...ഞാൻ നിന്നെ ഒന്നും ചെയ്യുക ഒന്നും ഇല്ല.."..സമർ പറഞ്ഞു..ഷാഹി അവനെ നോക്കി നിന്നു...
"ഷാഹി..താൻ രാവിലെ കാട്ടിയ കുറുമ്പിന് ഒരു മറുകുറുമ്പ് കാട്ടണം എന്നെ ഉണ്ടായിരുന്നുള്ളു...അല്ലാതെ...താൻ ഒന്ന് മനസ്സിലാക്ക്..."..സമർ തുടർന്നു... ഷാഹി അത് കേട്ട് തലയാട്ടി...
"താൻ അത് മനസ്സിൽ വെക്കല്ലേ..ഒഴിവാക്ക്... ഇങ്ങനെ മുഖം കടിച്ചു പിടിച്ചു നിൽക്കല്ലേ...നിന്റെ ദേഷ്യം പോയില്ലെങ്കി എനിക്ക് രണ്ടെണ്ണം വേണമെങ്കിൽ തന്നോ..."..സമർ പറഞ്ഞു...
"ഏയ്..അതൊന്നും വേണ്ട..ഐയാം ഓക്കേ..."..ഷാഹി പറഞ്ഞു...
"അപ്പോ ഓക്കേ...കുഞ്ഞുട്ടൻ പറഞ്ഞുതന്ന ഒരു ഷാഹി ഉണ്ട് എന്റെ മുന്നിൽ...എനിക്കവളെ മതി...ദേ ഇവളെ എനിക്ക് വേണ്ട..."...ഷാഹിയുടെ മൂക്കിലേക്ക് ചൂണ്ടി സമർ പറഞ്ഞു..ഷാഹി അത് കേട്ട് ചിരിച്ചു...
"വേണമെങ്കിൽ രാവിലത്തെ ആ ഭദ്രകാളി ഷാഹിയും ഓക്കേ ആണ്.. ബട്ട് ഇത്...അൺസഹിക്കബ്ൾ ആണ്.."...സമർ പിന്നെയും പറഞ്ഞു...ഷാഹി അത് കേട്ട് ചിരിക്കാൻ തുടങ്ങി...
"ദാ ഇത്...ഇതാ എനിക്ക് വേണ്ടത്..."...അവളുടെ ചിരിക്കുന്ന മുഖത്തേക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു...അത് കേട്ട് ഷാഹി നാണം കൊണ്ട് വായപൊത്തി... അത് കണ്ട് സമർ ചിരിച്ചു..ഷാഹിയും..
"എന്നാ ശെരി...ഗുഡ് നൈറ്റ്.."..സമർ പറഞ്ഞു...
"ഗുഡ് നൈറ്റ്..."..ഷാഹിയും തിരിച്ചുപറഞ്ഞു...സമർ കുറച്ചുനടന്നിട്ട് തിരിഞ്ഞു നോക്കി...ഷാഹി അവന്റെ മുഖത്തേക്ക് നോക്കി...
"കീപ് സ്മൈലിങ്...ചില ചിരികൾ പിന്നെയും പിന്നെയും കാണാൻ തോന്നും...നിന്റേത് പോലെ..."...സമർ പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു...എന്നിട്ട് അവൻ റൂമിലേക്ക് പോയി...അവൾ അത് കേട്ട് ചിരിച്ചു...എന്നിട്ട് അവളുടെ പണികൾ തുടർന്നു....
】【】【】【】【】【】【】【】【
സമയം പത്തര...(രാവിലെ)...
ഡിജിപി ഓഫീസ്...
ശാന്തത...
നിശബ്ദത...
രണ്ട് വാക്കും ഏകദേശം സാമ്യമുള്ളതാണ്...കാരണം രണ്ടിലും ഉള്ളത് സമാധാനം...നമ്മുടെ മനസ്സിന്റെ ഉള്ളിലേക്ക് ചിറകടിച്ചു വരുന്ന വെള്ളരിപ്രാവ് തരുന്ന സമാധാനം
💬 Comments
View all comments