Chapter Title : വില്ലൻ 5 [വില്ലൻ]
തന്നെ നമുക്ക് മനസിലാക്കാം അവൻ അവനെ എത്രത്തോളം ഭയക്കുന്നുണ്ട് എന്ന്...
"ആര്..."...ഒന്നാമൻ ദേഷ്യത്തോടെ വീണ്ടും ചോദിച്ചു...
അജയൻ ഉത്തരം പറയാൻ ആവാതെ കുഴങ്ങി...ഭയം...അത് നമ്മുടെ വാക്കുകളെപോലും നിർത്തിക്കും...ശ്വാസം വിടാൻ പോലും മറക്കും...ധൈര്യം എന്ന വാക്കിന്റെ അർഥം വേറെ പലതും ആവും...
അജയൻ നിസ്സഹായനായി മൂന്നാമനെ നോക്കി...മൂന്നാമന് ആരാണെന്ന് മനസ്സിലായി.. അവനോ എന്ന് മുഖത്തിന്റെ ഭാവങ്ങളിലൂടെ മൂന്നാമൻ അജയനോട് ചോദിച്ചു...അജയൻ അതെ എന്ന് തലയാട്ടി...അജയന്റെ മുഖത്തെ ഭീതിയുടെ കുറച്ചു മൂന്നാമനിലേക്കും കാര്യം മനസ്സിലാക്കിയ രണ്ടാമനിലേക്കും പടർന്നു...നിശബ്ദത...
"ആരാണത്..."...കാര്യം മനസ്സിലാവാത്ത ദേഷ്യത്തോടെ ഒന്നാമൻ ചോദിച്ചു...
"അവൻ...."...മൂന്നാമൻ ഒച്ചയുയർത്തി ഒന്നാമനോട് പറഞ്ഞു...അവൻ പേടിച്ചു...അവനും ആളാരാണെന്ന് മനസ്സിലായി...അവൻ തിരിഞ്ഞു അജയനോട്...
"എന്നിട്ട് നീയെന്താ അവനെ വിട്ടുകളഞ്ഞേ...തല്ലികെട്ടി കൊണ്ടുവരണ്ടേ..."..
അവന്റെ ആ ചോദ്യം മറ്റു മൂന്നുപേരിലും ചെറിയ പുഞ്ചിരിയും പുച്ഛവും വിടർത്തി...
"തുടൽ പൊട്ടിച്ചുപോയ പശുവായിരുന്നേൽ ഞാൻ കെട്ടികൊണ്ടു വന്നേനെ..പക്ഷെ ഇത് പോകുന്ന ഇടമെല്ലാം അവന്റെ സാമ്രാജ്യമാക്കുന്ന കാട്ടിലെ സിംഹരാജാവ് ആണ്... കെട്ടി കൊണ്ടുവരാൻ നോക്കിയാൽ എന്നെ വെള്ള പുതപ്പിച്ചു കെട്ടി കൊണ്ടുവരേണ്ടി വരും..."..അജയൻ അവനോട് മറുപടി പറഞ്ഞു...
"അജയാ..."...മൂന്നാമൻ ശബ്ദമുയർത്തി വിളിച്ചു...അജയൻ മിണ്ടാതിരുന്നു...നിശബ്ദത പടർന്നു..മൂന്നാമൻ എന്തൊക്കെയോ കണക്കുകൂട്ടി...
പെട്ടെന്ന് ഒരു ഭ്രത്യൻ അവിടേക്ക് ഓടി വന്നു...
"എന്താടാ..."..രണ്ടാമൻ അവനോട് ചോദിച്ചു...
"അയ്യാ...രാംദാസ് സർ..."...അവൻ നിന്ന് വിക്കി...
"എന്താടാ..."..
"ന്യൂസ് ചാനൽ പൊടുങ്കെ"...അവൻ പറഞ്ഞു...
അവർ ന്യൂസ് ചാനൽ വെച്ചു...
"അശ്വതി...സംഭവം നടക്കുന്നത് ഇന്നലെ രാത്രിയാണ്...അഡ്വ.രാംദാസിന്റെ ഫ്ലാറ്റിൽ വെച്ച് ആണ് സംഭവം...കൂടെ കൊല്ലപ്പെട്ടത് വനിതാകമ്മിഷൻ സെക്രട്ടറി ലളിതാ മേനോൻ ആണ്...വളരെ കൊടൂരമായി ആണ് ഇവർ കൊല ചെയ്യപ്പെട്ടിട്ടുള്ളത്...അതിൽ രാംദാസിന്റെ കൊലപാതകം വളരെ പൈശാചികമാണ്...കൊലപാതകി കത്തി
💬 Comments
View all comments