0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 1.3K

കൊണ്ട് ഹൃദയത്തിന്റെ സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കി അതിലൂടെ രക്തം പതുക്കെ പതുക്കെ കളഞ്ഞാണ് കൊന്നിട്ടുള്ളത്...മരണത്തിന്റെ മുന്നേ രാംദാസിന്റെ ശരീരം മുഴുവനും സ്‌ട്രോക്കിന് അടിമയായിരുന്നു...വളരെ ക്രൂരമായ ഒരു കൊലപാതകം...രാംദാസ് ഈയിടെ ഒരു പീഡനക്കേസിൽ പ്രതി ആയിരുന്നു...ആ കേസ് വനിതാ കമ്മീഷന് കീഴിലാണിപ്പോൾ ഉള്ളത്...അതിന്റെ ചർച്ചയ്ക്ക് ആയിട്ടാണ് ലളിതാ മേനോൻ രാംദാസിന്റെ ഫ്ലാറ്റിൽ എത്തിയത് എന്ന് അനുമാനിക്കാം...ബോഡി പോസ്റ്റുമോർട്ടത്തിനായി...."

രണ്ടാമൻ ടിവി ഓഫാക്കി...അവരെല്ലാം ഭയന്നിരുന്നു രാംദാസിന് വന്ന ഗതിയിൽ...അവർ തലയിൽ കൈവെച്ചിരുന്നു...കുറച്ചുനേരത്തെ നിശബ്ദത...

പ്രിയപ്പെട്ടവരുടെ സാധാരണ മരണം പോലും നമ്മിൽ ഒരു വിങ്ങലുണ്ടാക്കും.. അപ്പോൾ അവർ മരിക്കുന്നത് മരണത്തിന്റെ ക്രൂരത തന്റെ ഓരോ അണുവിലും ബോധ്യപ്പെടുത്തുന്ന പൈശാചികമായ കൊലപാതകങ്ങളിലാണെങ്കിലോ അത് തീർച്ചയായും അവന്റെ സമനില തെറ്റിക്കും...മൂന്നാമൻ കണക്കുകൂട്ടലുകളിലായിരുന്നു...കുറച്ചു കഴിഞ്ഞു മൂന്നാമൻ അജയനോട് ചോദിച്ചു..

"നീ എവിടെ വെച്ചാണ് അവനെ കണ്ടത്..."

"ഡൽഹി..."...അജയൻ വിക്കിക്കൊണ്ട് മറുപടി നൽകി...

"രാംദാസ് മരിച്ചത് ഹൈദരാബാദിൽ...അപ്പോൾ ഡൽഹിയിൽ..."...മൂന്നാമൻ സ്വയം ചോദിച്ചു...ശേഷം അജയനെ നോക്കി..

"അവരിൽ ആരാണ് ഡൽഹിയിൽ ഉള്ളത്..."...മൂന്നാമൻ അജയനോട് ചോദിച്ചു...

അജയൻ ഒരുത്തരത്തിനായി തല പരതി...പെട്ടെന്ന് രണ്ടാമൻ...

"ഇക്കാ... അസീസ്...അവൻ അവൻ അവിടെയാ ഉള്ളത്..."...രണ്ടാമൻ വിക്കി വിക്കി മൂന്നാമനോട് പറഞ്ഞു...

"വിളിക്കേടാ അവനെ..."...മൂന്നാമൻ അജയനോട് ആക്രോശിച്ചു...അജയൻ ഫോൺ എടുത്ത് അസീസിനെ വിളിച്ചു...പക്ഷെ അസീസിന്റെ ഫോൺ തല്ക്കാലം ഈ നമ്പർ വിച്ഛേദിച്ചിരിക്കുന്നു എന്ന മറുപടിയാണ് അജയന് കിട്ടിയത്...

"അവന്റെ ഭാര്യയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്..."..രണ്ടാമൻ പറഞ്ഞു...

അവർ ആ നമ്പറിൽ വിളിച്ചു...ഫോൺ റിങ് ചെയ്തു...രണ്ടാമൻ ഫോൺ മൂന്നാമന് കൊടുത്തു...

അപ്പുറത്ത് നിന്ന് കാൾ എടുത്ത സൗണ്ട് അവർ കേട്ടു...മൂന്നാമനും അവളും കുറച്ചു

💬 Comments

View all comments