0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 1.3K

സംസാരിച്ചു...പക്ഷെ സംസാരിച്ചതൊന്നും കേൾക്കാൻ സുഖമുള്ളതല്ല എന്ന് മൂന്നാമന്റെ മുഖത്തിൽ നിന്ന് മറ്റുള്ളവർക്ക് മനസ്സിലായി...മൂന്നാമന്റെ മുഖത്ത് ഭീതിയുടെ നിഴലുകൾ നിറഞ്ഞുനിന്നു...

രണ്ടാമൻ എന്തുപറ്റി എന്ന് ചോദിച്ചു..മൂന്നാമൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു...

(ഇനി അവൾ പറയുന്നത് എന്റെ വാക്കുകളിലൂടെ കേട്ടാലെ ഒരു മജ ഒള്ളു..അത് നേരിട്ട് പറയാനും ഒരു രസമില്ല.. സൊ..കുറച്ചുകാര്യങ്ങൾ അവൾ പറയുന്നതല്ലാത്തതായി സംഭവിക്കുന്നുണ്ട്...നിങ്ങൾക്ക് ചിന്തിക്കാനുള്ള അവസരമാണ്...പിന്നെ കുറച്ചുപേരുടെ എഴുന്നള്ളതും ഉണ്ട്...അവനെ പറയുന്ന അവൾക്ക് അറിയില്ലെങ്കിലും കേൾക്കുന്ന അവർക്കും വായിക്കുന്ന നിങ്ങൾക്കും അറിയാം...നല്ലപോലെ...പിന്നെ അവന് ഒരു നാമം ആണ് പ്രശ്നം എന്നുണ്ടെൽ അത് ഞാൻ നിങ്ങളുടെ ചിന്തയിലേക്ക് വിട്ടിരിക്കുന്നു..അത് എന്തും ആവാം...നായകൻ..ഹീറോ...അസുരൻ..പിശാച്...ചെകുത്താൻ...എന്തിന് വില്ലൻ വരെ ആവാം...സൊ ലെറ്റ് ദി ആക്ഷൻ ബിഗിൻ...)

"ഇമ്മച്ചീ എനിക്ക് ആ മിട്ടായി മതി..."...ഒരു ചെറിയ കുട്ടി അവൻറെ ഉമ്മാനോട് പറഞ്ഞു...അവൻ അവന്റെ ഉമ്മാന്റെ ഒക്കത്തിരിക്കുകയായിരുന്നു..അവൾക്ക് ഒരു 29 വയസ്സ് പ്രായമേ ഉണ്ടാകൂ...കുട്ടിക്ക് ഏറിപ്പോയാൽ രണ്ട് വയസ്സും...അവൾ തന്റെ മുഷിഞ്ഞ സാരിയുടെ തലപ്പുകൊണ്ട് നെറ്റി തുടച്ചു... എവിടെ നിന്നോ പണിയെടുത്ത് വരുവാണ് അവൾ...പക്ഷെ ആ ക്ഷീണത്തിലും വിയർപ്പിലും അവളുടെ സൗന്ദര്യത്തിന്റെ പലലക്ഷത്തിൽ ഒരു മടങ്ങ് കുറയ്ക്കാനെ ദൈവത്തിന് സാധിച്ചുള്ളൂ...

"ഇക്കാക്ക ഈ മിട്ടായി ഒന്ന് തന്നേ..."...അവൾ മകൻ കാണിച്ച മിട്ടായി ചൂണ്ടിക്കൊണ്ട് കടക്കാരനോട് പറഞ്ഞു...

കടക്കാരൻ അവരുടെ അടുത്തേക്ക് വന്നു

"ഹാ..ആർക്കാണ് മിട്ടായി...മോനുസിനാണോ... ഏത് മിട്ടായിയാ വേണ്ടേ..."..കടക്കാരൻ കുട്ടിയോട് ചോദിച്ചു..

അവൻ നാണിച്ചു ഇമ്മാന്റെ മേലേക്ക് ചാഞ്ഞു...

"അപ്പോയേക്കും നാണമായോ... അയ്യേ..."...കടക്കാരന്റെ ഭാര്യ പുറത്തേക്ക് വന്ന് ചോദിച്ചു...അത് കണ്ട് അവൾ ചിരിച്ചു...കടക്കാരൻ മിട്ടായി എടുത്ത് അവന് കൊടുത്തു...അവൻ തിരിഞ്ഞു കടക്കാരനേം അയാളുടെ ഭാര്യയെയും

💬 Comments

View all comments