0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 1.4K

കരുത്തൻ...നരച്ച കട്ട താടിയും പലയിടത്തും നരച്ച മുടിയിഴകളും...പിന്നെ തന്റെ കൊമ്പൻ മീശയും...അയാൾ എല്ലാവരെയും നോക്കി...അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി...എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന് പിരിച്ചു...പക്കാ മാസ്സ്...

ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു...അദ്ദേഹം ഉള്ളിലേക്ക് നടന്നു...ഓഫീസിൽ കയറി കസേരയിൽ ഇരുന്നു...ഡിജിപി എന്തോ ചോദിക്കാനായി വന്നു...പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം കാണിച്ചു...എന്നിട്ട് അയാൾ വാച്ചിൽ നോക്കി...

സമയം 11:00

ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി...ഡിജിപിയും എസ്പി കിരണും ഒന്നും മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു...അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു...

സമയം 11:01

സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട് ചാടി 11:01 ൽ എത്തി...അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു...ഡിജിപിയും എണീറ്റു...

"സാർ..."..ഡിജിപി വിളിച്ചു...അയാൾ നിന്നു... പതിയെ തിരിഞ്ഞു...ഡിജിപി ചോദ്യഭാവത്തിൽ അയാളെ നോക്കിനിന്നു...

"ഞാൻ വന്നത് 10:59 ന്... ഒരു നിമിഷം...അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ...ഇപ്പൊ 11:01..ഒരു നിമിഷം അവർക്കു വേണ്ടിയും...ദി മീറ്റിംഗ് ഈസ് ഓവർ..."...അയാൾ പറഞ്ഞു...

"ബട്ട് സാർ..."...ഡിജിപി പറഞ്ഞു...

"സമയം അമൂല്യമാണ് സാറേ...വളരെ അമൂല്യം...പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം...അതെനിക്ക് പുതിയതാണ്...എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ വന്നു...പക്ഷെ എന്ത് ചെയ്യാം...നന്നാവാൻ സമ്മതിക്കില്ല...ഇനി നിങ്ങളോട് പറയാൻ ഉള്ളത്...നല്ല കാഴ്ച്ചക്കാർ ആവുക...അത് മാത്രം..."...അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു...

"സാർ ഒന്ന് നിൽക്കൂ...എനിക്ക് പറയാനുള്ളത് കേൾക്കൂ..."..ഡിജിപി പറഞ്ഞു...പക്ഷെ അത് കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി...പെട്ടെന്ന് വാതിൽക്കൽ

💬 Comments

View all comments