Chapter Title : വില്ലൻ 5 [വില്ലൻ]
സൈഡിലും ഓരോ കസേരയും...അപ്പുറത്തെ സൈഡിലെ കസേരയിൽ ഒരാൾ ഇരിക്കുന്നത് അസീസ് കണ്ടു...പക്ഷെ അവന്റെ മുഖം വെളിവായില്ല...അവൻ ഇരുട്ടിൽ ഇരിക്കുകയായിരുന്നു...
"ഞാൻ ഇവിടെ അടുത്തുണ്ട്... നീ ഫോൺ വെക്ക്...ഞാൻ ഒരു മീറ്റിംഗിൽ ആണ്..."..എന്ന് പറഞ്ഞു അസീസ് ഫോൺ കട്ട് ചെയ്ത് മറ്റേ കസേരയിൽ ഇരുന്നു...അപ്പോഴും അവൻ വെളിച്ചത്തിലേക്ക് അവന്റെ മുഖം കൊടുന്നില്ല...ഇരുട്ടിൽ തന്നെ അവൻ ഇരുന്നു...
"അപ്പോ ബിസിനസ്സ് തുടങ്ങല്ലേ..."...അസീസ് അപ്പുറത്തിരിക്കുന്ന ആളോട് ചോദിച്ചു...
"നീ വന്ന സ്ഥിതിക്ക് തുടങ്ങിയേക്കാം..."...ഇരുട്ടിലുള്ളവൻ പറഞ്ഞു...
അസീസിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി..അവൻ ആകെ ഞെട്ടി...ആ വാക്കുകൾ... അല്ലാ...ആ ശബ്ദം..അത് താൻ എവിടെയോ കേട്ടിട്ടുണ്ട്...അസീസിന്റെ ശ്വാസക്രമം ചടുലമായി... അവൻ വിയർക്കാൻ തുടങ്ങി...
"നിങ്ങൾ ആരാ..."...അസീസ് വിറച്ചുകൊണ്ട് ചോദിച്ചു...പക്ഷെ അവിടെ നിന്നും മറുപടി ഒന്നും വന്നില്ല...നിശബ്ദത...അസീസിന്റെ പാതി ജീവൻ ചോർന്നൊലിച്ചുപോയി ആ നിശബ്ദതയിൽ...
പെട്ടെന്ന് ഇരുട്ടിൽ നിന്ന് ആ ശരീരം അനങ്ങി...മെല്ലെ അവൻ മുന്നോട്ട് വന്നു...പതിയെ..പതിയെ...അവൻ അവന്റെ മുഖം വെളിച്ചതിനുമുന്നിൽ കൊണ്ട് വന്നു...ആ മുഖം കണ്ട മാത്രയിൽ അസീസിന്റെ ശ്വാസം നിലച്ചു...അവന്റെ എല്ലാ ഇന്ദ്രിയങ്ങളും നിലച്ചുപോയി...പക്ഷെ അവന്റെ ചുണ്ടുകൾ ചെറുതായി പ്രവർത്തിച്ചു...ഒരു പേര് അവനിൽ നിന്ന് അറിയാതെ പുറത്തുവന്നു...
"സമർ?..."
"സമർ അലി ഖുറേഷി☠️☠️..."
സമർ അവനൊരു പുഞ്ചിരി നൽകി...അസീസിൽ ബാക്കിയുണ്ടായിരുന്ന പാതി ജീവൻ ഒലിച്ചുപോയി...അസീസ് അവനെ തന്നെ നോക്കിനിന്നു...
"സുഖമല്ലേ അസീസ്..."...സമർ അവനോട് ചോദിച്ചു...അസീസ് അതിനുത്തരമായി പേടിച്ചിട്ട് നാലുവഴിക്ക് തലയാട്ടി...സമർ അത് കണ്ട് പുഞ്ചിരിച്ചു...അസീസിന് കുറച്ചു സ്ഥലകാലബോധം വന്നു...അവൻ പെട്ടെന്ന് തിരിഞ്ഞുനോക്കി...
"ബോയ്സ്... കിൽ ഹിം..."...എന്ന് അസീസ് പിന്നിലെ ഇരുട്ടിൽ നോക്കി പറഞ്ഞു..പക്ഷെ അവിടെ ആരും ഇല്ലായിരുന്നു...അസീസ് നിസ്സഹായനായി സമറിന്റെ മുഖത്തേക്ക് നോക്കി...അവർ എവിടെ പോയി എന്ന് അസീസിന് മനസ്സിലായില്ല...താൻ തീർത്തും നിസ്സഹായൻ ആണെന്ന് അസീസിന് മനസ്സിലായി...
സമർ അവനെ നോക്കി ചിരിക്കാൻ തുടങ്ങി...അസീസിനെ നോക്കി പൊട്ടിച്ചിരിച്ചു...ഒരു ഒന്നൊന്നര കൊലചിരി..എന്നിട്ട് അവൻ രണ്ടുകയ്യും കൂടി ഒന്ന് കൈകൊട്ടി...സമർ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നതിനുമുന്നേ അസീസിന്റെ നാലു ബോഡിഗാർഡ്സ് ആ മേശയുടെ രണ്ട് സൈഡിലൂടെ മുകളിൽ തൂങ്ങിനിന്നു...ചോരയൊലിപ്പിച്ചു നാലുപേരും തൂങ്ങി നിന്നു... ഒരാളിലും അനക്കമില്ലായിരുന്നു...നാലുപേരും എപ്പോഴേ മരണത്തെ പുൽകി കഴിഞ്ഞു...അസീസ് ആ കാഴ്ച കണ്ട് കിടുകിടാ വിറച്ചു...അവൻ ആ നാലുപേരെയും പേടിയോടെ നോക്കിയതിനുശേഷം ഇതെങ്ങനെ എന്ന ഭാവത്തിൽ സമറിനെ നോക്കി...സമർ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു...
"പെണ്ണുമ്പിള്ളയോട് സംസാരിക്കുമ്പോ ചുറ്റും എന്താ നടക്കുന്നത് എന്ന് ശ്രദ്ധിക്കണ്ടേ അസീസെ..."...സമർ അസീസിനോട് പറഞ്ഞു...അവൻ പേടിച്ചു തലതാഴ്ത്തി...ഭയം അവനിൽ നിറഞ്ഞുനിന്നു...നിശബ്ദത...ഇടയ്ക്ക് അസീസ് സമറിനെ
💬 Comments
View all comments