Chapter Title : വില്ലൻ 5 [വില്ലൻ]
നോക്കിയപ്പോൾ അവൻ അസീസിനെ തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നത് അസീസ് കണ്ടു...അവൻ പേടിച്ചു പിന്നെയും തലതാഴ്ത്തി...സമറിനെ നോക്കാൻ പോലും അസീസ് ഭയന്നു...നിശബ്ദത ഭേദിച്ചുകൊണ്ട് സമർ സംസാരിച്ചു തുടങ്ങി...
"ബിസിനസ്സ് എന്ന് പറഞ്ഞു വിളിച്ചപ്പോ നിനക്ക് മനസ്സിലായില്ല അല്ലെ..."...സമർ പറഞ്ഞു നിർത്തി...
അസീസ് ചോദ്യഭാവത്തിൽ അവനെ നോക്കി...
"ദിസ് ബിസിനസ്സ് ഈസ് വിത്ത് ദി ഡെവിൾ...(ഈ കച്ചവടം ചെകുത്താനുമായാണെന്ന്)..."...സമർ അവന്റെ കട്ടിയുള്ള ശബ്ദത്തിൽ പറഞ്ഞു...അതൊരു പേമാരി പോലെ അസീസിന്റെ ചെവിയിൽ വന്നിറങ്ങി...
"സമർ പ്ലീസ്... എന്നെയൊന്നും ചെയ്യരുത്..പ്ലീസ് എന്നെ വെറുതെ വിടണം..."...അസീസ് അവനോട് അപേക്ഷിച്ചു...
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള ഉത്തരം...സമർ ഇരിപ്പിടത്തിൽ നിന്ന് എണീറ്റു...അസീസിന്റെ അടുത്തെത്തി...
"സമർ..പ്ളീസ്...എന്നെ കൊല്ലരുത്...ഞാൻ എന്ത് വേണേലും തരാം..എന്നെ ഒന്നും ചെയ്യരുത്..."...അസീസ് അവനോട് കെഞ്ചി...സമർ അവനെ നോക്കി നിന്നു...
"സമർ പ്ളീസ്...എനിക്ക് ഭാര്യയും മക്കളും ഉണ്ട്...അവരെ ഓർത്തെങ്കിലും എന്നോട് പൊറുക്കണം...എന്നെ വെറുതെ വിടണം..."...അസീസ് കരഞ്ഞുകൊണ്ട് അപേക്ഷിച്ചു...
"പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപം പൊറുത്തു നൽകാൻ ഞാൻ ദൈവം അല്ലാ......നിന്റെയൊക്കെ ചോര ഊറ്റിക്കുടിക്കാൻ വന്ന ചെകുത്താനാണ് ഞാൻ....☠️?☠️"...ഇത്രയും പറഞ്ഞു സമർ തന്റെ കത്തി എടുത്തു...അസീസിന് വാക്കുകൾ ഒന്നും കിട്ടിയില്ല പറയാൻ...ഭയത്തിൽ അവന്റെ സംസാരശേഷി വരെ നഷ്ടപ്പെട്ടുപോയി...സമർ അസീസിന്റെ കോളർ കൂട്ടിപിടിച്ചു അടുത്തേക്ക് പൊക്കിവലിച്ചു...
"വിൽ മീറ്റ് ഇൻ ഹെൽ..."...സമർ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു...
പറഞ്ഞുതീർന്നതും കത്തി അവന്റെ നെഞ്ചിൽ തുളച്ചുകയറി...അസീസിന്റെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞു...സമർ അവനെ തന്നെ നോക്കി നിന്നു...അവനിലെ ജീവൻ കൂടൊഴിയുന്നതും നോക്കി നിന്നു....
(ഇനി അസീസിന്റെ ഭാര്യയുടെ വാക്കുകളിലേക്ക്...)
"പിന്നെ ഞാൻ എന്റെ ഇക്കാനെ കാണുന്നത് ഒരു വലിയ കെട്ടിടത്തിനുമുകളിൽ വെച്ചാണ്...ആ വലിയ കെട്ടിടം...അത് കാരണം...ഡൽഹി മുഴുവൻ ആ കൊലപാതകം നേരിൽ കണ്ടു...എന്റെ ഇക്കാനെ ഇഞ്ചിഞ്ചായി കൊന്നു ആരോ...ഇക്കാന്റെ ശരീരം ആ കെട്ടിടത്തിന് മുകളിൽ നിന്ന് അഴിച്ചെടുക്കുമ്പോൾ പോലും ഒരിറ്റ് ജീവൻ ഇക്കാന്റെ നെഞ്ചിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്...ഇക്കാനെ കൊടൂരമായി ആണ് കൊന്നത്...മരണത്തിന്റെ എല്ലാ വേദനയും അറിയിച്ചിട്ടാണ് എന്റെ ഇക്കാനെ മരണം പുൽകിയതെന്ന്..."....അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു...
"മോളെ...എങ്ങനെയാണ് മരണം സംഭവിച്ചത്...അതായത് കൊലപാതകരീതി..മോൾക്ക് ബുദ്ധിമുട്ടാകില്ലെങ്കി പറയാമോ....."...രണ്ടാമൻ ചോദിച്ചു...
"പറയാം...കത്തികൊണ്ടാണ് കൊന്നത്...കത്തികൊണ്ട് ഹൃദയത്തിന്റെ ഒരു സൈഡിൽ ചെറിയ ഒരു പോറൽ ഉണ്ടാക്കിയിട്ട് എന്നിട്ട് അതിലൂടെ ഇഞ്ചിഞ്ചായി രക്തം ഊറ്റിയെടുത്ത്..."...അവൾ കരഞ്ഞുകൊണ്ട് മുഴുമിച്ചു...
"പിന്നൊന്നുകൂടി പറഞ്ഞു..."...അവൾ തുടർന്നു...
"എന്ത്..."...രണ്ടാമൻ ചോദിച്ചു...
"കൊല്ലപ്പെട്ടവനെ കുറിച്ചല്ല...കൊന്നവനെക്കുറിച്ച്...."..അവൾ പറഞ്ഞു...
"എന്താ പറഞ്ഞത്..."..മൂന്നാമൻ പെട്ടെന്ന് ചോദിച്ചു...
"കൊലപാതകി...അവൻ ഒരു സാധാരണ മനുഷ്യൻ അല്ലാ...അവൻ ഒരു പോർവീരനാണ്...അവനെ
💬 Comments
View all comments