0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 634

അവൾ അവനെ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു...അവൻ അവളെ വിരലുകൊണ്ട് ഉച്ചയുണ്ടാക്കി വിളിച്ചു...അവൾ സ്വബോധത്തിലേക്ക് വന്നു...ഷാഹി തിരിഞ്ഞു അനുവിനെയും ഗായുവിനെയും നോക്കി...അവൾ വീണ്ടും തിരിഞ്ഞു നോക്കി...

"തനിക്ക് എന്താ കണ്ണുകണ്ടൂടെ..."...തെറ്റ് തന്റെ ഭാഗത്ത് ആണെന്ന് അവൾക്ക് ഉത്തമബോധ്യം ഉണ്ടായിട്ടും അവളുടെ കുറുമ്പ് ആണ് അവിടെ കൂടുതൽ പ്രവർത്തിച്ചത്...അവളുടെ കൂട്ടുകാരികളും അവളുടെ ചോദ്യം കേട്ട് അന്തം വിട്ടുനിന്നു... അവൻ പക്ഷെ ഒരു മാറ്റവും ഇല്ലാതെ അവളെ നോക്കി നിന്നു...

"തനിക്ക് ആരാ ലൈസൻസ് തന്നത്..കണ്ണ് കാണാതെ ആണോ വണ്ടി ഓടിക്കുന്നെ...എന്റെ ശരീരത്തിൽ നിന്റെ ഈ പാട്ട വണ്ടി തട്ടാഞ്ഞത് നിന്റെ ഭാഗ്യം..."...അവൾ തുടർന്നു...അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി...

"എന്റെ വീട്ടുകാർ വന്ന് നിന്നെ കേറി മേഞ്ഞേനെ...പിന്നെ മോന് ആംബുലൻസിൽ വരേണ്ടി വന്നേനെ..."...എന്ന് പറഞ്ഞു അവൾ കൂട്ടുകാരികളെയും കൂട്ടി മുന്നോട്ട് നടന്നു...അവൻ അപ്പോളും അവളെ തന്നെ നോക്കി നിന്നു...സമർ ആയിരുന്നു അത്...

"നിനക്ക് ഞാൻ തരാമെടി കുഞ്ചുണ്ണൂലി..."...അവൻ സ്വയം മനസിൽ പറഞ്ഞു...

"നീ എന്തിനാ അവനോട് ചൂടാകാൻ പോയത്..."...അനു ഷാഹിയോട് ചോദിച്ചു..

"ചുമ്മാ...ഒരു രസം..."...അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു...അത് പറഞ്ഞപ്പോൾ അവളുടെ ഭാവം കണ്ട് അവർ രണ്ടുപേരും ചിരിച്ചു...

"എന്നാലും നീ ചൂടാവേണ്ടി ഇല്ലായിരുന്നു...തെറ്റ് നമ്മുടെ ഭാഗത്ത് ആയിരുന്നു...പോരാത്തതിന് നല്ല ചൊറുക്കുള്ള ചെക്കനും..."..ഗായത്രി പറഞ്ഞു...

"അയ്യയ്യേ...അയ്യയ്യേ..."...അനുവും ഷാഹിയും അവളെ കളിയാക്കി...

"അതിനുമാത്രം ഒരു സൗന്ദര്യവുമില്ല..."..ഷാഹി ഗായത്രിയോട് പറഞ്ഞു...

"എന്നിട്ടാണല്ലോ പെരുച്ചാഴി പന്തം കണ്ടപോലെ അവനെ തന്നെ നോക്കിക്കൊണ്ട് നിന്നത്..."..ഗായത്രി ഷാഹിയെ കളിയാക്കി...ഷാഹി അത് കേട്ട് ചിരിച്ചു...സത്യമായിരുന്നു അവൾ പറഞ്ഞത്...ഒരു നിമിഷത്തേക്ക് ആണെങ്കിൽ കൂടി തന്റെ സ്വബോധം അവന്റെ സൗന്ദര്യത്തിനുമുന്നിൽ പോയിരുന്നു....അവൾ അത് ഓർത്തു ചിരിച്ചു...

"ഹലോ...മക്കളെ ഇവിടെ ഒന്ന് വന്നെ.."...ആരോ അവരെ വിളിച്ചു...അവർ വിളിച്ചഭാഗത്തേക്ക് നോക്കി...ടീനയും കൂട്ടരും ആയിരുന്നു അത്...ഷാഹിയും അനുവും ഗായത്രിയും അവരുടെ അടുത്തേക്ക് നടന്നു...

"എന്താണ് മക്കളെ ഒരു ചിരിയും കളിയുമൊക്കെ..."...ടീന ചോദിച്ചു...

"ഒന്നുമില്ല..."...അനു മറുപടി നൽകി...

"ഉണ്ടാവരുത്..."...ടീന ഒരു താക്കീതുപോലെ അവരോട് പറഞ്ഞു...

"എന്താ നിങ്ങളെ പേര് ഒക്കെ..."..

അവർ അവരുടെ പേര് അവരോട് പറഞ്ഞു...

"ഏതാണീ തട്ടമിട്ട സുന്ദരി..."...ടീന ഷാഹിയോട് ചോദിച്ചു...ഷാഹി അവളെ നോക്കി...ടീന അനുവിനോടും ഗായത്രിയോടും പോകാൻ പറഞ്ഞു...ഷാഹിയോട് അവിടെ നിൽക്കാനും...അനുവും ഗായത്രിയും കുറച്ചു മുന്നോട്ട് നടന്ന് ഷാഹിക്കുവേണ്ടി വെയിറ്റ് ചെയ്തു...

"മോളുസ്...ഇതേതാ നാട് എന്നറിയാമോ..."...ടീന അവളോട് ചോദിച്ചു...

"ബാംഗ്ലൂർ..."...ഷാഹി മറുപടി നൽകി...

"ഹാവൂ...അതെങ്കിലും അവൾക്ക് അറിയാം..."..ടീനയുടെ കൂട്ടുകാരികളിൽ ഒരുവൾ പറഞ്ഞു...

"എന്നിട്ടാണോ മോളുസെ നീ ഈ

💬 Comments

View all comments