Chapter Title : വില്ലൻ 6 [വില്ലൻ]
കണ്ടു..അവന്റെ കണ്ണുകൾ ഒക്കെ കൂർത്ത് തന്നെ മാത്രം ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത് കണ്ടു..തനിക്കിനി അധികം സമയമില്ല എന്ന് അവൾക്ക് തോന്നി...അവൻ അടുത്തെത്തി..ഒരൊറ്റ കുതിപ്പുകൂടി..അതോടെ തീരും..ഞാൻ...അവൻ എന്നെ കടിച്ചുകുടയും...തന്നെ രക്ഷിക്കാൻ ആരുമില്ല...ദൈവത്തോട് പ്രാർത്ഥിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല..അവൻ അടുത്തെത്തി...ഇപ്പൊ തീരും...ഷാഹി പേടിച്ചു കണ്ണടച്ചു..തന്റെ കാലൻ തൊട്ടടുത്തെത്തി എന്ന ഉൾഭയത്താൽ...
പെട്ടെന്ന് അവൾ ഒരു വിളി കേട്ടു..."ഹേയ് ബാഷാ..."...പക്ഷെ അവൾ കണ്ണ് തുറന്നില്ല...അവൾ മരണത്തെ വരിക്കാനായി കാത്ത് നിന്നു... അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. തന്നെ അവനിപ്പോ കടിച്ചുകുടയും...അവൾ പേടിച്ചു പേടിച്ചു നിന്നു... അവൾ ഒന്നും ചെയ്യാനാവാതെ പാതി ചത്തു നിന്നു... പക്ഷെ കുറച്ചുകഴിഞ്ഞിട്ടും നായയുടെ കടി എൽക്കാത്തതിനാൽ അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി...അപ്പോൾ മുൻപിൽ നായ ഇല്ലായിരുന്നു...പക്ഷെ അവൻ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...അവൻ...എന്റെ രക്ഷകൻ..എന്റെ മാത്രം...എന്റെ മാത്രം സമർ... സമർ കുഞ്ഞുട്ടനോട് സംസാരിച്ചു കഴിഞ്ഞു പിന്നിലേക്ക് വരുകയായിരുന്നു...റോക്കി എന്നെ ഒട്ടിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു...ഞാൻ അവന്റെ തലയിൽ ഒന്ന് തലോടി...
"ഇനി കുറച്ചുനാളത്തേക്ക് എവിടേക്കും പോണില്ലെടാ... പേടിക്കേണ്ട ട്ടോ.."..ഞാൻ അവന്റെ തലയിൽ തലോടിയിട്ട് പറഞ്ഞു...അവൻ ഒന്ന് മൂളി...
"അല്ല..അവൻ എവിടെ പോയി.."..ഞാൻ ബാഷയെ കാണാത്തത് കൊണ്ട് അവനോട് തിരക്കി...ഞാനും അവനും കൂടി പിന്നിലേക്ക് നടന്നു..അടുത്തെത്താനായപ്പോൾ ബാഷാ മുരളുന്ന ഒച്ച കേട്ടു... ഓഹ്.. ഏതോ പൂച്ച അവന്റെ മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട്...അവന്റെ കാര്യം ഇന്ന് അവൻ തീരുമാനമാക്കും..ഞാൻ പതിയെ അങ്ങോട്ട് നടന്നു...പെട്ടെന്ന് ഇമ്മാ എന്നുള്ള അലറിക്കരച്ചിൽ ഞാൻ കേട്ടു...അത് എന്റെ ചെവിയെ പൊള്ളിച്ചു...ഷാഹി...പൂച്ചയല്ല...ഷാഹിയാണ് ബാഷയുടെ മുന്നിൽ പെട്ടത്...എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി...ഓടി ഞാൻ പിന്നിലോട്ട്... പറന്നു എന്ന് പറയുന്നതാവും ശരി...അവൾ...അവളെ അവൻ...എനിക്ക് ഓർക്കാൻ
💬 Comments
View all comments