0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 732

"ഡെവിൾ ഈസ് കമിങ്..."..ഒരുതരം ഭയം കലർന്ന സ്വരത്തോടെ മാർക്കസ് മൊഴിഞ്ഞു....

★★★★★★★★★★★★★★

ദിവസങ്ങൾ കടന്നുപോയി...സമറും ഷാഹിയും തമ്മിൽ ചെറിയ കൂട്ടായി..സമറിന് ഷാഹിയോട് വലുതായിട്ട് അടുക്കാൻ ഇനിയും സാധിച്ചിട്ടില്ല..എന്തെങ്കിലും സംസാരിക്കും കുറച്ചുനേരം..പിന്നെ രണ്ടും വേറെ വേറെ വഴിക്ക് പോകും..രണ്ടുപേർക്കും പരസ്പരം നല്ലപോലെ കൂട്ട് ആവണം എന്നുണ്ട്..പക്ഷെ അതിന് പറ്റിയ ഒരു സാഹചര്യം രണ്ടുപേർക്കും കിട്ടിയില്ല..അവൾ ഒരു യജമാനനോട് ഉള്ള ബഹുമാനം അവന് കൊടുത്തു..അവൻ എത്ര അടുക്കാൻ ശ്രമിച്ചിട്ടും അവൾ അങ്ങോട്ട് അടുത്തില്ല.. പക്ഷെ അവളുടെ ഉള്ളിലും അവനോട് അടുക്കണം എന്നുണ്ട് പക്ഷെ ഒരു പൈസ പോലും വാങ്ങാതെ തന്നെ ഇവിടെ താമസിക്കുന്ന അവന്റെ കാരുണ്യത്തിൽ കൂടുതൽ കൈ കടത്താൻ അവൾ ആഗ്രഹിച്ചില്ല...ഇടയ്ക്കിടയ്ക്ക് കുഞ്ഞുട്ടൻ പ്രത്യക്ഷപ്പെടും...ഒരു ജഗപൊകയാകും ആ ദിവസം മുഴുവൻ...പക്ഷെ അവനും സമറിനെയും ഷാഹിയെയും അടുപ്പിക്കാൻ സാധിച്ചില്ല...പിന്നെ അവൻ വന്ന പോലെ തന്നെ മുങ്ങും...ഷാഹി ഇപ്പോഴും ബസിൽ തന്നെയാണ് കോളേജിലേക്ക് വന്നുകൊണ്ടിരുന്നത്...സമറിന്റെ വീട്ടിൽ ആണ് താൻ എന്നുള്ളത് ഗായത്രിയോടും അനുവിനോടും ഷാഹി ഇനിയും പറഞ്ഞിട്ടില്ല...സമറും കോളേജിൽ നിന്ന് ഷാഹിയോട് ഒന്നും സംസാരിക്കാൻ പോകാറില്ല...ഗായത്രിയും അനുവും സമറിനെക്കുറിച്ചു ഓരോന്ന് പറയുമ്പോൾ ഷാഹി ഉള്ളിൽ ഊറിച്ചിരിക്കും...അവളും ഓരോന്ന് കൂട്ടി പറഞ്ഞുകൊടുക്കും...അവൾ അതിൽ വളരെ സന്തോഷം കണ്ടെത്തി.. ഗായത്രിയും അനുവും ഞാനും കൂടി ഇന്റർവെൽ ന് പുറത്തേക്ക് ഇറങ്ങി...ഞങ്ങൾ ഓരോന്ന് സംസാരിച്ചു ഉദ്യാനത്തിലേക്ക് പോയി..അതാണ് ഞങ്ങളുടെ പ്രധാന താവളം...അപ്പോൾ സമർ ബൈക്കിൽ പുറത്തേക്ക് പോകുന്നത് ഞങ്ങൾ മൂന്നുപേരും കണ്ടു...

"എന്നാ ലുക്ക് ആണെടി ഇവന്..."..അനു പറഞ്ഞു... അത് സത്യമാണ് എനിക്കും തോന്നി..അത്ര ഭംഗിയായിരുന്നു സമറിനെ കാണാൻ..കട്ടതാടിയും കട്ടിമീശയും നല്ല ഉയരവും അതിനൊത്ത തടിയും കരുത്തുറ്റ ശരീരവും പിന്നെ നല്ല നിറവും ചൊറുക്കുള്ള മുഖവും...ഏത് പെണ്ണും അവനെ ആഗ്രഹിക്കും...ഏതെങ്കിലും സാധാ ഡ്രസ്സ് ധരിച്ചാൽ തന്നെ അവനെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.. ഇന്നാണെങ്കിൽ ഷർട്ട് ന് മുകളിൽകൂടി ഒരു ജാക്കറ്റും ഇട്ടിട്ടുണ്ട്...എന്തൊരു ലുക്ക് ആണ് ഈ പഹയന്...

"അച്ചായത്തി കണ്ണേറ് തുടങ്ങി..."..ഗായത്രി അനുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു...ഷാഹിയും ചിരിച്ചു അത് കേട്ടിട്ട്..

"നീ ചിരിക്കണ്ടാ..."..അനു ഷാഹിയോട് പറഞ്ഞു...

"അതെന്തേ..."..ഷാഹി ചോദിച്ചു...

"ഇവിടെ ഒരാൾ അവനെ കണ്ടപ്പോൾ അന്തം വിട്ട് നോക്കി നിന്നത് ഞാൻ കണ്ടതാ..."..അനു ഷാഹിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു...

"ഞാൻ ഒറ്റത്തവണയെ അങ്ങനെ നോക്കിയൊള്ളൂ... ഇവിടെ ഒരാൾ കാണുമ്പോൾ കാണുമ്പോൾ അവനെ നോക്കി വെള്ളമിറക്കി അവന് ഗർഭം ഉണ്ടാക്കുന്ന ലെവലിൽ എത്തിയിട്ടുണ്ട്..."..ഷാഹി അനുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു...ഗായത്രിയും ഒപ്പം കൂടി...

"ഓഹ്...ആയിക്കോട്ടെ...ഞാൻ

💬 Comments

View all comments