Chapter Title : വില്ലൻ 6 [വില്ലൻ]
ന്… ഒരു നിമിഷം…അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ…ഇപ്പൊ 11:01..ഒരു നിമിഷം അവർക്കു വേണ്ടിയും…ദി മീറ്റിംഗ് ഈസ് ഓവർ…”…അയാൾ പറഞ്ഞു…
“ബട്ട് സാർ…”…ഡിജിപി പറഞ്ഞു…
“സമയം അമൂല്യമാണ് സാറേ…വളരെ അമൂല്യം…പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം…അതെനിക്ക് പുതിയതാണ്…എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ വന്നു…പക്ഷെ എന്ത് ചെയ്യാം…നന്നാവാൻ സമ്മതിക്കില്ല…ഇനി നിങ്ങളോട് പറയാൻ ഉള്ളത്…നല്ല കാഴ്ച്ചക്കാർ ആവുക…അത് മാത്രം…”…അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു…
“സാർ ഒന്ന് നിൽക്കൂ…എനിക്ക് പറയാനുള്ളത് കേൾക്കൂ…”..ഡിജിപി പറഞ്ഞു…പക്ഷെ അത് കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി…പെട്ടെന്ന് വാതിൽക്കൽ ഉണ്ടായിരുന്ന കിരൺ അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു…
“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…
തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…
“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന് അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…
“അറിഞ്ഞുവെച്ചോ…
പേര് അബൂബക്കർ ഖുറേഷി….?
ഊര് മിഥിലാപുരി…☠️?☠️"
അബൂബക്കർ ഖുറേഷി അവനെയും കടന്ന് പോയി…കിരൺ ഒരു ദീർഘ ശ്വാസം എടുത്ത് ആശ്വാസത്തോടെ നിന്നു…
"നിന്റെ തലയിൽ വെറും കാറ്റാണോടാ പൊട്ടൻകണാരാ..."...ഡിജിപി ദേഷ്യത്തോടെ കിരണിനോട് ചോദിച്ചു...
"സാറേ അത്..."...കിരൺ ഉത്തരം പറയാനാവാതെ വിക്കി...
"എടാ പൊട്ടാ... നീ ഇപ്പൊ തടയാൻ നോക്കിയത് മരണത്തിന്റെ ഹോൾസെയിൽ ഡീലറെയാണ്..."...ഡിജിപി പറഞ്ഞു.. കിരൺ അബൂബക്കർ ഖുറേഷി പോയ വഴിയേ നോക്കി...ഒരു സുനാമി വന്നൊഴിഞ്ഞു പോലെയുണ്ടായിരുന്നു...സുനാമി ഉണ്ടാക്കിയ നഷ്ടങ്ങൾ ഓരോരുത്തരുടെയും നെഞ്ചിലായിരുന്നു...
◆◆◆◆◆◆◆◆◆◆◆◆◆◆◆
സമർ പിന്നിലേക്ക് നടന്നു... അവിടെയാണ് അവന്റെ ആത്മമിത്രങ്ങൾ കിടക്കുന്നത്...അവൻ അടുത്തേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ മുരൾച്ചയുടെ ശബ്ദം കൂടി..സമർ പതിയെ പിന്നിലെ വാതിലിന്റെ അടുത്തെത്തി...അവിടെ നിന്നു.. അവരുടെ ഒച്ചയ്ക്ക് വേണ്ടി കാതോർത്തു..അവരുടെ മുരൾച്ച സമറിന്റെ കാതിലേക്ക് വീണു..അവൻ ചിരിച്ചുകൊണ്ട് അവിടെ നിന്നു... അവർ എന്താ ഇനി ചെയ്യുക എന്ന ഭാവത്തിൽ...സമർ തങ്ങളെ പറ്റിക്കുകയാണെന്ന് ആ ബുദ്ധിമാന്മാരായ നായ്ക്കൾക്ക് മനസ്സിലായി...അവരും ഒന്നും മിണ്ടാതെ ഇരുന്നു..പെട്ടെന്ന് അവരുടെ മുരൾച്ച നിന്നപ്പോൾ എന്താ പറ്റിയതെന്നറിയാൻ സമർ ചെവി കൂർപ്പിച്ചുകൊണ്ട് വാതിലിനടുത്തേക്ക് നിന്നു... പെട്ടെന്ന് അവർ ഓരോ ഒന്നൊന്നര കുര കുരച്ചു.. സമർ ചിരിച്ചുകൊണ്ട്
💬 Comments
View all comments