Chapter Title : വില്ലൻ 6 [വില്ലൻ]
ഇരുന്നു...
സമർ വണ്ടി നഗരത്തിലെ പ്രധാന ടെക്സ്റ്റൈൽ ഷോപ്പിൽ കയറ്റി...അവളോട് ഇറങ്ങാൻ പറഞ്ഞു...ആ വണ്ടി കണ്ട് അവിടെ നിന്നവരൊക്കെ അന്തം വിട്ടിരുന്നു..സമർ കീ എംപ്ലോയീക്ക് കൊടുത്തു...സമർ ഷാഹിയെയും കൊണ്ട് ഉള്ളിലേക്ക് കയറി...
"ലേഡീസ് സെക്ഷൻ എവിടെയാ.."..സമർ അവിടെ വർക്ക് ചെയ്യുന്ന ഒരാളോട് ചോദിച്ചു...
"തേർഡ് ഫ്ലോർ..."..അയാൾ മറുപടി കൊടുത്തു.. സമർ ഷാഹിയെയും കൊണ്ട് ലിഫ്റ്റിൽ കയറി...
"എനിക്ക് ഡ്രസ്സ് വേണ്ട.."...ഷാഹി അവനോട് പറഞ്ഞു...
"അതിന് നിനക്കാണ് ഡ്രസ്സ് എടുക്കുന്നത് എന്ന് ആരാ പറഞ്ഞെ..."..സമർ ചോദിച്ചു...ഷാഹിയുടെ മുഖം താണു...
"പിന്നെയാർക്കാ ഡ്രസ്സ് എടുക്കുന്നെ..."...ഷാഹി ചോദിച്ചു...
"എന്റെ ഒരു ഫ്രണ്ട് ന്..."..സമർ പറഞ്ഞു...അതുകേട്ടപ്പോൾ ഷാഹിയുടെ മുഖം ഇരുണ്ടു..അത് കണ്ടിട്ട് സമർ പറഞ്ഞു...
"കാമുകിക്ക് അല്ലാ എന്തായാലും..."...
അത് കേട്ടപ്പോൾ ഷാഹിയുടെ മുഖം തെളിഞ്ഞു...അത് കണ്ടു സമർ ചിരിച്ചു...അവർ തേർഡ് ഫ്ലോറിലെത്തി...അവർ ചുരിദാർ സെക്ഷനിലേക്ക് പോയി...
"നീ എനിക്ക് വേണ്ടി ഒരു ഡ്രസ്സ് സെലക്ട് ചെയ്തു താ..."..സമർ ഷാഹിയോട് പറഞ്ഞു..
"ഓക്കേ..."...ഷാഹി കുറച്ചു ഗമയിൽ അവനോട് പറഞ്ഞു...
എന്നിട്ട് അവൾ ഓരോ ചുരിദാറും നോക്കാൻ തുടങ്ങി...
"അവളെ കാണാൻ എങ്ങനെയാ..."..ഷാഹി ചോദിച്ചു...
"ഏറെക്കുറെ നിന്റെ പോലെയാണ്..."..സമർ കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു...
"നിറം എങ്ങനെയാ.."..അവൾ ചോദിച്ചു...
"ഹ്മ്..നിന്റെ അതേപോലെ നല്ല വെളുത്ത നിറമാണ്..."..സമർ പറഞ്ഞു...
"നല്ല തടിയുണ്ടോ..."..ഷാഹി ചോദിച്ചു...
"ഹേയ് നിന്നെപ്പോലെ ഒതുങ്ങിയ ശരീരം ആണ്..."..സമർ പറഞ്ഞു...
"മുഖം കാണാനെങ്ങനെയാ..."..ഷാഹി ചോദിച്ചു...
"ഹ്മ്..നിന്റെ അതേപോലെ വട്ടമുഖം ആണ്..."..സമർ ആലോചിച്ചിട്ട് പറഞ്ഞു...ഷാഹി അത് കേട്ട് അവനെ ഒന്ന് നോക്കി...
"സെലക്ട് ചെയ്യ്..."...സമർ അവളോട് പറഞ്ഞു... അവൾ തിരിഞ്ഞു ഓരോ ചുരിദാറുകളും നോക്കാൻ തുടങ്ങി...സെയിൽസ് ഗേളിനോട് ഓരോന്ന് എടുത്ത് കാണിക്കാൻ പറഞ്ഞു...കുറച്ചുനേരത്തെ തിരഞ്ഞെടുപ്പിന് ശേഷം അവൾ ഒരു ചുരിദാറുമായി സമറിന്റെ അടുത്തെത്തി...
"ഇത് സൂപ്പർ ആയിരിക്കും അവൾ ഇട്ടാൽ..."...ഷാഹി ആ ചുരിദാർ കാണിച്ചുകൊണ്ട് അവനോട് പറഞ്ഞു...
"എന്നാൽ ഇതൊന്ന് പോയി ഇട്ടു വാ..."..സമർ അവളോട് പറഞ്ഞു...
"ഞാനെന്തിനാ ഇത് ഇടുന്നെ..."..അവൾ അവനോട് ചോദിച്ചു...
"ഇത് നീ നിനക്ക് വേണ്ടി സെലക്ട് ചെയ്തതല്ലേ..."..സമർ അവളോട് പറഞ്ഞു...
"അപ്പൊ ഏതോ ഫ്രണ്ട്..."...ഷാഹി നിന്ന് പരുങ്ങി...
"ഏത് ഫ്രണ്ട്..."..സമർ ചോദിച്ചു...
"അതല്ല...ഇയാളുടെ
💬 Comments
View all comments